കാടും മലയും കയറിയുള്ള ട്രക്കിങ് ഇഷ്മില്ലാത്തവരായി ചുരുക്കം ആളുകളേ കാണുകയുള്ളൂ. വെറും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ട്രക്കിങ് മുതൽ ദിവസങ്ങളും ചിലപ്പോൾ ആഴ്ചകളും വരെ നീണ്ടുനിൽക്കുന്ന ട്രക്കിങ്ങുകളുണ്ട്. തങ്ങളുടെ യാത്രാ താല്പര്യങ്ങളും ആരോഗ്യവും നോക്കിമാത്രമാണ് സഞ്ചാരികൾ ട്രക്കിങ്ങുകൾക്ക് പോകുന്നത്. ചില ആളുകൾക്ക് തിരക്കിൽ നിന്നൊന്ന് മാറിയാല് മതിയെന്നുമാത്രമേ കാണൂ, മറ്റുചിലർക്കാകട്ടെ, കുറേയധികം നടന്നുള്ള, കാഴ്ചകളാസ്വദിച്ചുള്ള യാത്രയാവും വേണ്ടത്. ഏതുതരം യാത്രയാണെങ്കിലും അതിനുപറ്റിയ ഇടങ്ങൾ നമ്മുടെ രാജ്യത്തുണ്ട്.
നിത്യജീവിതത്തിലെ മടുപ്പിക്കുന്ന തിരക്കുകളിൽ നിന്നും മാറിയുള്ള യാത്രകളും ട്രക്കിങ്ങും നിങ്ങളെ പുതിയൊരാളാക്കി മാറ്റും. എന്നാൽ പെട്ടന്നൊരുദിവസം ഇറങ്ങിപ്പുറപ്പെടുവാൻ പറ്റുന്നതല്ല ട്രക്കിങ്ങുകൾ, ചില മുൻകരുതലുകളും മുന്നൊരുക്കങ്ങളും ഇതിനാവശ്യമാണ്. ഇതാ നമ്മുടെ രാജ്യത്ത് ട്രക്കിങ് നടത്തുന്നതിനുമുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം

എവിടേക്ക് പോകണം
ട്രെക്കിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങൾ എവിടേക്ക് പോകുന്നു എന്നതാണ്. ലക്ഷ്യസ്ഥാനം ഏതെന്നും അവിടേക്കുള്ള റൂട്ടും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഒറ്റപ്പെട്ടതും ആളുകൾ യാത്ര ചെയ്യാത്തതുമായ വഴികൾ ഒഴിവാക്കാം. നിങ്ങളുടെ ആരോഗ്യവും താല്പര്യവും പരിഗണിച്ച് റൂട്ട് തിരഞ്ഞെടുക്കുമ്പോൾ നേരത്തെ ഈ യാത്ര പോയിട്ടുള്ള ആളുകളുമായി സംസാരിച്ച് ധാരണ ഉണ്ടാക്കണം. എത്ര ദൂരം യാത്ര ചെയ്യണെമന്നും അത് നിങ്ങളുടെ ആരോഗ്യത്തിനു പറ്റുന്നതാണോ എന്നും കൂടി നോക്കി സ്ഥലം തീരുമാനിക്കാം.
പോകുന്ന പാത, അതിന്‍റെ ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങൾ പരിണിക്കണം. കൂടാതെ, ഗൈഡിന്റെ സഹായവും പ്രയോജനപ്പെടുത്താം. നേരത്തെ ട്രക്കിങ് ചെയ്ത പരിചയമില്ലെങ്കിൽ ആദ്യം തന്നെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്ര തിരഞ്ഞെടുക്കാതിരിക്കാം. പകരം ചെറിയ യാത്രകൾ ചെയ്ത അനുഭവസമ്പത്തോടെ വലിയ യാത്രകൾക്കൊരുങ്ങാം.

ശാരീരികമായി ഒരുങ്ങാം
നിങ്ങൾ പോകുന്ന ട്രെക്കിങ്ങിന്‍റെ സ്വഭാവമനുസരിച്ച് നിങ്ങൾ ശാരീരികമായി ഒരുങ്ങേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ബുദ്ധിമുട്ടേറിയ ഒരു യാത്രയാണ് നിങ്ങൾ പോകുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ. ഇത്തരം യാത്രകൾക്ക് നിങ്ങൾക്ക് നല്ല ആരോഗ്യവും ശാരീരികക്ഷമതയും അത്യാവശ്യമാണ്. ശരീരത്തിനു മുഴുവൻ സ്റ്റാമിന നല്കുന്ന തരത്തിൽ കാർഡിയോ, സ്ട്രെങ്ത് ട്രെയിനിംഗ്, എൻഡുറൻസ് വർക്കൗട്ടുകൾ തുടങ്ങിയവയാണ് നിങ്ങൾ ചെയ്യേണ്ടത്. കൂടുതൽ ചിലവില്ലാതെ ഫിറ്റ്നസ് ലഭിക്കുവാൻ കോവണിപ്പടികൾ കയറുന്നത് ശീലമാക്കാം. നിങ്ങളുടെ യാത്രയനുസരിച്ച് ഒരു മാസം മുൻപോ ഒരാഴ്ച മുൻപോ വ്യായാമം ആരംഭിക്കാം.
മാനസീകമായും..
ശാരീരിക ക്ഷമത മാത്രം പോരാ, യാത്രയ്ക്കു മുൻപ് മാനസീക ആരോഗ്യവും ഉറപ്പുവരുത്തേണ്ടതാണ്. ഏതുതരത്തിലുള്ള യാത്രയാണ് പോകുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി, അതിൽ നേരിടുവാൻ സാധ്യതയുള്ള വെല്ലുവിളികൾ മനസ്സിലാക്കുകയും സാധ്യതയില്ലെങ്കിൽപോലും അതിനായി ഒരുങ്ങുകയും ചെയ്യാം. നിങ്ങൾ പോകുന്ന യാത്രയെ പോസിറ്റിവായി കണക്കാക്കി അതിൽ നിങ്ങൾക്ക് ഏതൊക്കെ തരത്തിൽ സന്തോഷം കണ്ടെത്താമെന്നും നോക്കാം.

ഉചിതമായ ഉപകരണങ്ങൾ
നിങ്ങളുടെ യാത്രയ്ക്ക് ആവശ്യമായ ട്രക്കിങ് പോൾ, ടെന്‍റ്, ബാക്ക്പാക്ക്, വാട്ടർ ബോട്ടിൽ, സ്ലീപ്പിങ് ബാഗ് തുടങ്ങിയവയെല്ലാം മികച്ച ക്വാളിറ്റിയുള്ളത് കൈവശമുണ്ടെന്ന് ഉറപ്പിക്കുക. എല്ലാ സാധനങ്ങളും പാക്ക് ചെയ്യാതെ നിങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായവ മാത്രം എടുക്കുക. കൂടുതൽ വിലയുള്ള സാധനങ്ങൾ അല്ല വേണ്ടത്, മറിച്ച് മികച്ച ഗുണനിലവാരവും ഉപയോഗിക്കുവാൻ എളുപ്പവും ഭാരക്കുറവും സൗകര്യപ്രദവുമായ ഉപകരണങ്ങൾ വേണം ട്രക്കിങ്ങിനായി കൊണ്ടുപോകുവാൻ.
വസ്ത്രവും ഷൂവും
ഇവിടെയും നിങ്ങളുടെ യാത്രയുടെ സ്വഭാവം അനുസരിച്ചുവേണം തിരഞ്ഞെടുക്കുവാൻ. കാലാവസ്ഥ, കടന്നുപോകുന്ന ഭൂമി, താപനില, എന്നിവയെല്ലാം ഇതിനായി ശ്രദ്ധിക്കണം. ഹിമാചലിലേക്കു പോകുന്ന യാത്രയുടെ ഒരുക്കങ്ങളായിരിക്കില്ല വടക്കു കിഴക്കൻ ഇന്ത്യയിലെ യാത്രയ്ക്കാവശ്യമായി വരിക. ഉപയോഗിക്കേണ്ടുന്ന വസ്ത്രങ്ങളിലും അവയുടെ മെറ്റീരിയലുകളിലും ചിലപ്പോള് വ്യത്യാസം കണ്ടേക്കാം. അതിനനുസരിച്ച് വേണം നിങ്ങളുടെ ബാഗും പാക്ക് ചെയ്യുവാൻ.

മരുന്നുകൾ കരുതാം നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളോ അലർജിയാ ഉണ്ടെങ്കില്‍ നിർബന്ധമായും ഡോക്ടറെ കണ്ട്, നിങ്ങളുടെ യാത്രയുടെ വിവരങ്ങളും കൂടി സൂചിപ്പിച്ച് മരുന്ന് വാങ്ങിയിരിക്കണം. സൺസ്ക്രീൻ, അലര്‍ജിക്കുള്ള മരുന്നുകൾ, പനി, വയറിളക്കം പോലെ യാത്രകളിൽ മുന്നറിയിപ്പില്ലാതെ വരുന്ന അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള അത്യാവശ്യം മരുന്നുകളും കരുതാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














