01. മഹാബോധി ക്ഷേത്രം, ബോധ്ഗയ
പ്രധാന മന്ത്രി നരേന്ദ്ര മോദി 2015 സെപ്തംബര്‍ മാസത്തില്‍ ബിഹാറിലെ ബോധ്‌ഗയയിലുള്ള മഹാബോധി ക്ഷേത്രം സന്ദര്‍ശിച്ച പ്പോള്‍. ക്ഷേത്രത്തേക്കുറിച്ച് വിശദമായി അടുത്ത സ്ലൈഡില്‍.
Photo Courtesy: Narendra Modi
ക്ഷേത്രത്തേക്കുറിച്ച്
ബുദ്ധന് വെളിപാടുണ്ടായി എന്ന് വിശ്വസിക്കുന്ന പരമപൂജനീയമായ ബുദ്ധക്ഷേത്രമാണ് മഹാബോധി ക്ഷേത്രം. അശോക ചക്രവര്‍ത്തി പണിത ഈ ക്ഷേത്രം ദ്രാവിഡ വാസ്തുകലയുടെ അനുപമ നിദര്‍ശനമാണ്. വിശദമായി വായിക്കാം
Photo Courtesy: MGA73bot2
ബോധി വൃക്ഷം
കേവല ബുദ്ധനെ ശ്രീബുദ്ധനാക്കുന്നതില്‍ നിര്‍ണ്ണായക സാക്ഷ്യം വഹിച്ച ബോധിവൃക്ഷം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നിലയുറപ്പിച്ചിട്ടുണ്ട്. ഈ വൃക്ഷത്തിന്റെ ചുവട്ടില്‍ ഇരുന്നപ്പോളാണ് ബുദ്ധന് ബോധോദയം ഉണ്ടായത്.
Photo Courtesy: Ken Wieland
എത്തിച്ചേരാന്‍
ബിഹാറിലെ ബോധ്‌ഗയയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം. ബിഹാറിലെ പ്രമുഖ പട്ടണമായ ഗയയ്ക്ക് സമീപമാണ്. ഗയയില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. ബോധ്‌ഗയയേക്കുറിച്ച് വിശദമായി
Photo Courtesy: Tevaprapas
സന്യാസിമാര്‍
മഹാബോധി ക്ഷേത്രത്തിന് സമീപം പ്രാര്‍ത്ഥിക്കുന്ന സന്യാസിമാര്‍
Photo Courtesy: Abhewday
02. ജഗന്നാഥ ക്ഷേത്രം, പുരി
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചപ്പോള്‍ ജഗന്നാഥ ക്ഷേത്രത്തേക്കുറിച്ച് വിശദമായി അടുത്ത സ്ലൈഡുകളില്‍
Photo Courtesy: Narendra Modi
ക്ഷേത്രത്തേക്കുറിച്ച്
ഒഡീഷയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മൂന്ന് മൂര്‍ത്തികളാണുള്ളത്. ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമായ ജഗന്നാഥ ഭഗവാനെ കൂടാതെ ബലഭദ്ര ദേവന്‍, സുഭദ്ര ദേവി എന്നിങ്ങനെയാണ് ഇവിടത്തെ പ്രതിഷ്ഠ. വിശദമായി വായിക്കാം
Photo Courtesy: Loveless
പുരിയേക്കുറിച്ച്
ഇന്ത്യയുടെ കിഴക്കുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് തൊട്ടുചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പുരി ഒഡീഷയുടെ ടൂറിസം ഭൂപടത്തില്‍ തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്ന നഗരമാണ്. തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ഈ പട്ടണം വിശ്വപ്രസിദ്ധമായ ജഗന്നാഥക്ഷേത്രത്തിന്റെ പേരിലാണ്. വിശദമായി വായിക്കാം
Photo Courtesy: Nataraja
രഥയാത്ര
പുരിയിലെ പ്രശസ്തമായ രഥയാത്ര. 2007ല്‍ എടുത്തതാണ് ഈ ചിത്രം
Photo Courtesy: I, G-u-t
പെയിന്റിംഗ്
പുരിയിലെ രഥയാത്രയുടെ പെയിന്റിംഗ്
Photo Courtesy: Brosen
03. സോമനാഥ ക്ഷേത്രം, ഗുജറാത്ത്
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമനാഥ ക്ഷേത്രത്തേക്കുറിച്ച് വിശദമായി അടുത്ത പേജില്‍ വായിക്കാം
Photo Courtesy: Narendra Modi
ക്ഷേത്രത്തേക്കുറിച്ച്
ശിവനെ ജ്യോതിലിംഗരൂപത്തില്‍ ആരാധിക്കുന്ന രാജ്യത്തെ പന്ത്രണ്ട് പ്രസിദ്ധ പുരാതന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോംനാഥ് ക്ഷേത്രം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ പ്രദേശമാണ് സോംനാഥ്. വിശദമായി വായിക്കാം
Photo Courtesy: Amogh123000
ഏഴുതവണ പുതുക്കി പണിത ക്ഷേത്രം
അശ്രദ്ധ കാരണം കേടുപാടുകള്‍ വന്ന ക്ഷേത്രം 1951 ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ നിലയില്‍ പുതുക്കിപ്പണിഞ്ഞത്. സമ്പത്ത് നിറഞ്ഞ ഈ ക്ഷേത്രം ആറു തവണ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. ഏഴാം തവണ പുതുക്കിപ്പണിഞ്ഞ ക്ഷേത്രമാണ് ഇന്ന് നിലവിലുള്ളത്.
Photo Courtesy: D.H. Sykes
04 കാശി വിശ്വനാഥ ക്ഷേത്രം, വാരണാസി
നരേന്ദ്ര മോദി വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൂജകള്‍ അര്‍പ്പിക്കുന്നു. വാരണാസിയേക്കുറിച്ച് അടുത്ത സ്ലൈഡില്‍
Photo Courtesy: Narendra Modi
വാരണാസിയേക്കുറിച്ച്
വാരണാസിയേക്കുറിച്ചുള്ള വിശേഷണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഇന്ത്യയിലെ ഏഴ് പുണ്യപുരാണ നഗരങ്ങളില്‍ ഒന്ന്, 12 ജ്യോതിര്‍ലിംഗ സ്ഥലങ്ങളിലെ ശക്തിപീഠങ്ങളില്‍ ഒന്ന് അങ്ങനെ പല കാര്യങ്ങള്‍ ചേരുമ്പോഴാണ് മറ്റു നഗരങ്ങളില്‍ നിന്ന് വാരണാസിയെ വ്യത്യസ്തമാക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Ecsess
05. പദ്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം
കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദി തിരുവനന്തപുരത്തെ പദ്‌മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍. ക്ഷേത്രത്തേക്കുറിച്ച് വിശദമായി വായിക്കാം
Photo Courtesy: Govind R Nair