പുറത്തു നിന്നുള്ളവർക്ക് കോട്ടയമെന്നാൽ അക്ഷരങ്ങളുടെയും തടാകങ്ങളുടെയും റബറിന്റെയും നാടാണ്. കുമരകവും ഇലവീഴാപൂഞ്ചിറയും പൂഞ്ഞാറും വാഗമണ്ണും പാലായും ഒക്കെ കൂടിച്ചേരുന്ന ഒരിടം. കോട്ടയത്തെപ്പറ്റി എപ്പോൾ പറഞ്ഞാലും വിട്ടുപോകുന്ന ഒന്നാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ. തിരുനക്കരയും ഏറ്റുമാനൂർ ക്ഷേത്രവും ഒക്കെ കോട്ടയത്തെ കോട്ടയമാക്കി മാറ്റുന്ന ഘടകങ്ങളാണ്. ഇതു മാത്രമാണോ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ? അല്ല!! വിശ്വാസികൾക്കു മുന്നിൽ ഒരിക്കലും വാതിലുകൾ കൊട്ടിയടയ്ക്കാത്ത കോട്ടയത്തെ ക്ഷേത്രങ്ങളെ അറിയാം...
കുമാരനല്ലൂർ ക്ഷേത്രം
കോട്ടയത്തു നിന്നും നാലു കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്.
ചിറക്കടവ് മഹാദേവ ക്ഷേത്രം
PC:Praveenp
കോഴ ശ്രീ നരസിംഹസ്വാമി ക്ഷേത്രം
കോട്ടയത്തു നിന്നും 23 കിലോമീറ്ററും വൈക്കത്തു നിന്നും 27 കിലോമീറ്ററും അകലെയാണ് ഉത് സ്ഥിതി ചെയ്യുന്നത്.
പുലിയന്നൂർ മഹാദേവ ക്ഷേത്രം
പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ജഡ്ജിയമ്മാവൻ കോവിൽ
പ്രാര്‍ഥനയ്ക്കുള്ള പ്രത്യേകത പോലെതന്നെ ഇവിടുത്തെ പൂജകളും വ്യത്യസ്തമാണ്. പകല്‍ മുഴുവന്‍ അടച്ചിട്ടിരിക്കുന്ന കോവില്‍ പ്രധാന ക്ഷേത്രമായ ചെറുവള്ളി ശ്രീദേവി ക്ഷേത്രത്തിലെ പൂജകള്‍ക്കു ശേഷം മാത്രമേ തുറക്കൂ. രാത്രി 8.30-ഓടെ തുറക്കുന്ന കോവിലില്‍ ഭക്തര്‍ തന്നെയാണ് പൂജകളും മറ്റും ചെയ്യുന്നത്. ജഡ്ജിയമ്മാവനു പ്രിയപ്പെട്ട അട നിവേദ്യവും കരിക്കഭിഷേകവും അടയ്ക്ക-വെറ്റില സമര്‍പ്പണവുമൊക്കെയാണ് ഇവിടെയുള്ളത്. ഇവിടുത്തെ പൂജാ വസ്തുക്കള്‍ നാളികേരവും പൂവും പഴവുമാണ്.
കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തു നിന്നും ചിറക്കടവ്-മണിമല റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ വഴി എട്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.
ആദിത്യപുരം സൂര്യ ക്ഷേത്രം
ത്രേതായുഗം മുതൽക്കേ ഇവിടെ സൂര്യ ദേവന്റെ പ്രതിഷ്ഠ ഉള്ളതായി ഐതിഹ്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ക്ഷേത്രത്തിന്റെ പഴക്കം തെളിയിക്കുന്ന തെളിവുകളൊന്നുമില്ല. കാപ്പിക്കാട് മരങ്ങാട്ട് മനയിലെ ഒരു നമ്പൂതിരി കഠിന തപസിലൂടെ സൂര്യ ദേവനെ പ്രദാസിപ്പിച്ചുവെന്നും. സൂര്യൻ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടുവെന്നും സൂര്യ ദേവന്റെ കൽപ്പന അനുസരിച്ചാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചതും നിത്യ പൂജ നടത്താൻ ആരംഭിച്ചതെന്നുമാണ് പറയപ്പെടുന്നത്.
വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ ധ്യാനത്തിൽ ഇരിക്കുന്ന സൂര്യ ദേവനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എണ്ണ വലിച്ചെടുക്കുന്ന പ്രത്യേക തരം ശിലയിലാണ് ഇവിടുത്തെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം
രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ തിരഞ്ഞ് രാമൻ ഇവിടെ എത്തിയെന്നും സ്ഥലത്തിന്റെ ഭംഗി കണ്ട് കുറേ നാൾ ഇവിടെ താമസിക്കാം എന്നു രാമൻ തീരുമാനിക്കുകയും ചെയ്തുവത്രെ. അങ്ങനെയാണ് ഇവിടം രാമപുരം എന്നറിയപ്പെടുന്നത്.
തിരുനക്കര മഹാദേവ ക്ഷേത്രം
തിരുനക്കര മഹാദേവ ക്ഷേത്രം...കോട്ടയം നഗരത്തിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കോട്ടയംകാരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. തിരുനക്കര രണ്ടു തവണയെങ്കിലും ചുറ്റാതെ കോട്ടയം കണ്ടുതീരില്ല എന്നു പറയുന്നതുപോലെതന്നെയാണ് ഇവിടെ കാര്യങ്ങൾ. ദിവസത്തിൽ ഒരു തവണയെങ്കിലും ക്ഷേത്രപരിസരത്തെത്താതെ പോകാൻ പറ്റുന്ന കോട്ടയംകാർ കാണില്ല. ചരിത്രത്തോടും പുരാണത്തോടും ഒത്തിരിയധികം ചേർന്നു കിടക്കുന്ന ഈ ക്ഷേത്രത്തിന് പിന്നിലെ കഥകളും വിശ്വാസങ്ങളും ഏറെ പ്രശസ്തമാണ്. അതിപുരാതന ശിവക്ഷേത്രം കോട്ടയത്തിന്റെ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തിരുനക്കര മഹാദേവ ക്ഷേത്രം അതിപുരാതന ശിവക്ഷേത്രങ്ങളിലൊന്നാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലൊന്നാണ് ഇതെങ്കിലും ഇവിടുത്തെ പ്രതിഷ്ഠ സ്വയംഭൂ ആണെന്നും ഒരു വിശ്വാസമുണ്ട്. തിരുനക്കര തേവർ എന്നാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. തെക്കുംകൂർ രാജാക്കൻമാരുടെ കുടുംബ ക്ഷേത്രം കൂടിയാണിത്. തൃശൂരിലെ വടക്കും നാഥൻ തന്നെ തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിന്റെ പല പ്രത്യേകതകളും ഉൾക്കൊള്ളുന്ന ഒരു ക്ഷേത്രം കൂടിയാണ് തിരുനക്കര ക്ഷേത്രം.
ക്ഷേത്ര ശാസ്ത്ര വിധിപ്രകാരത്തിൽ പറയും വിധം എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരു മഹാക്ഷേത്രമാണ് തിരുനക്കര മഹാദേവ ക്ഷേത്രം. നാലുഭാഗത്തും ഗോപുരങ്ങള്‍, കൂത്തമ്പലം, ഉപദേവതാലയങ്ങൾ, നമസ്കാര മണ്ഡപം അങ്ങനെ എല്ലാം ചേർന്ന ഒരു ക്ഷേത്രമാണ് ഇത്.



Click it and Unblock the Notifications













