മനുഷ്യരുടെ വിശ്വാസത്തോളം തന്നെ പഴക്കമുള്ളവയാണ് ക്ഷേത്രങ്ങളും. മനുഷ്യര്‍ ആദ്യം അഭയം കണ്ടെത്തിയ കാടുകള്‍ക്കുള്ളില്‍ തന്നെയാണ് ആദ്യ കാല ക്ഷേത്രങ്ങളും കാണുവാന്‍ സാധിക്കുക. തനിക്കതീതനായി നില്‍ക്കുന്ന എന്തിനെയും ആരാധിച്ചു പോന്നിരുന്ന പ്രാചീന മനുഷ്യന് മുന്നില്‍ പാമ്പും തീയും വെളിച്ചവുമെല്ലാം ദൈവങ്ങളായിരുന്നു. അവയെ ആരാധിക്കുവാന്‍ പ്രത്യേക ക്ഷേത്രങ്ങളും അവര്‍ നിര്‍മ്മിച്ചു. പിന്നീട് ജീവിതം കാടിനു വെളിയിലോട്ടും തുടര്‍ന്ന് ഗ്രാമത്തിലേക്കും നഗരത്തിലേക്കും കടന്നപ്പോള്‍ അവിടെയും ക്ഷേത്രങ്ങള്‍ കൂട്ടുവന്നു. കാടിനുള്ളിലെ പല ക്ഷേത്രങ്ങളും നാമാവശേഷമായെങ്കിലും കാലത്തെയതിജീവിച്ച് കുറേ ക്ഷേത്രങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതാ കേരളത്തില്‍ കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.
ഇരിങ്ങോല്‍ കാവ്
എത്തിച്ചേരുവാന്‍
ദ്രവ്യപ്പാറ ക്ഷേത്രം
എട്ടുവീട്ടിൽ പിള്ളമാരുടെ അക്രമത്തിൽ നിന്നും രക്ഷപെടുവാനായി മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിക്കുവാൻ തിരഞ്ഞെടുത്ത ഇടം ദ്രവ്യപ്പാറയുടെ മുകൾഭാഗമാണെന്നാണ് വിശ്വാസം. ദ്രവ്യപ്പാറുടെ താഴെയെത്തിയ മാർത്താണ്ഡ വർമ്മയെ ഇവിടുത്തെ ആദിവാസികൾ പാറയിൽ പ്രത്യേകം പടകൾ കൊത്തിയാണ് മുകളിൽ എത്തിച്ചതെന്നാണ് വിശ്വാസം. അതിൻറെ അടയാളമായി 72 പടികൾ ഇന്നും ഇവിടെ കാണാം.
എത്തിച്ചേരുവാൻ
തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. കുടപ്പനമൂട്, പൊട്ടന്‍ചിറയില്‍ നിന്നും മലമുകള്‍ വരെ റോഡുണ്ട്. അവിടെ നിന്നും അര കിലോമീറ്റര്‍ ദൂരം നടന്ന് മാത്രമേ ദ്രവ്യപ്പാറയിൽ എത്താനാവൂ. . വാഴിച്ചല്‍, കുട്ടമല വഴി പുറുത്തിപ്പാറ റോഡിലൂടെയും 10 മിനിട്ട് നടന്നാൽ ഇവിടെ എത്താം.
കല്ലില്‍ ഗുഹാ ക്ഷേത്രം
കാടിനുള്ളിലെ മരങ്ങൾ കൂടാതെ എവിടെ നോക്കിയാലും ഇവിടെ കാണുവാനുള്ളത് കല്ലുകൾ മാത്രമാണ്. ക്ഷേത്രത്തിലേക്കുള്ള കവാടം തുടങ്ങുന്നിടം മുതൽ കല്ലുകളുടെ കാഴ്ച തുടങ്ങും. അങ്ങെത്തുന്നിടം വരെ കല്ലുകൾ നിറഞ്ഞ വഴികളാണുള്ളത്. ശ്രീകോവിലിലേക്കുള്ള പടികളും ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകളും ക്ഷേത്രത്തിന്റെ ചുറ്റിലും പാകിയിരിക്കുന്നതും ഒക്കെ കരിങ്കല്ലു തന്നെയാണ്. ഇവിടുത്തെ നമസ്കാര മണ്ഡപവും പൂർണ്ണമായും കല്ലിലാണ് നിർമ്മിച്ചിരിക്കു
എത്തിച്ചേരുവാൻ
മണ്ണാറശ്ശാല ക്ഷേത്രം
നാഗരാജാക്കന്‍മാരായ അനന്തനും വാസുകിക്കുമുള്ള ക്ഷേത്രക്കുമുള്ള ക്ഷേത്രമാണിത്. ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോടു ചേര്‍ന്നുള്ള നിലവറയില്‍ അനന്തന്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ക്ക് നേതൃത്വം നല്കുന്നത് മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയാണ്. വലിയമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് നാഗരാജാവിന്റെ അമ്മയുടെ സ്ഥാനമാണ് കല്പ്പിച്ചിരിക്കുന്നത്.
എത്തിച്ചേരാന്‍
ശബരിമല
സമുദ്ര നിരപ്പില്‍ നിന്നു 1554 അടി ഉയരത്തില്‍ 18 മലകളുടെ നടുവിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത് .വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്ന, മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലാണ് ഇവിടെ തീര്‍ഥാടകരെത്തുന്നത്. ഒരു പ്രത്യേക കാലയളവില്‍ മാത്രം ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഇവിടം ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണ്.



Click it and Unblock the Notifications














