തൊമ്മന്‍കുത്ത്
കേരളത്തിലെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഇടുക്കിയിലെ തൊടുപുഴയിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തൊമ്മന്‍കൂത്ത് വെള്ളച്ചാട്ടം.
മലകളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാടെന്ന് അറിയപ്പെടുന്ന തൊടുപുഴയില്‍ നിന്നും 20 കിലോമീറ്ററോളം അകലെയാണ് തൊമ്മന്‍കൂത്ത്.
ദേവസുന്ദരികള്‍ കുളിക്കാന്‍ വന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം ഏഴു തട്ടുകളുള്ള വെള്ളച്ചാട്ടമാണ്.
PC:PP Yoonus
ട്രക്കിങ്ങ്
ട്രക്കിങ്ങിനായി പറ്റിയ സ്ഥലങ്ങളിലൊന്നാണ് തൊമ്മന്‍കൂത്ത് വെള്ളച്ചാട്ടം. വേനല്‍ക്കാലത്താണ് ഇവിടം ട്രക്കിങ്ങിന് ഏറെ അനുയോജ്യം.
ഏഴുനിലക്കുത്ത് എന്ന പേരില്‍ ഇതിനടുത്തായി മറ്റൊരു വെള്ളച്ചാട്ടം കൂടിയുണ്ട്. തൊമ്മന്‍കൂത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം വനത്തിലൂടെ നടന്നുവേണം ഇവിടെയെത്താന്‍.
PC: Joshy
എത്തിച്ചേരാന്‍
തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമാണ് തൊമ്മന്‍കൂത്ത് വെള്ളച്ചാട്ടത്തിലേക്കുള്ളത്. എറണാകുളം ഭാഗത്തു നിന്നു വരുമ്പോള്‍ മൂവാറ്റുപുഴ-വണ്ണപ്പുറം വഴി 34 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം.
കീഴാര്‍കുത്ത് വെള്ളച്ചാട്ടം
ഇടുക്കിയിലെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കീഴാര്‍കുത്ത് വെള്ളച്ചാട്ടം. നിബിഡവനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലെത്താനായി 5 കിലോമീറ്റര്‍ ദൂരം മാത്രം വനത്തിലൂടെ സഞ്ചരിക്കണം.
PC:Youtube
എത്തിച്ചേരാന്‍
തൊടുപുഴയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമാണ് കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിലേക്കുള്ളത്. ഇതില്‍ 5 കിലോമീറ്റര്‍ ദൂരം വനത്തിനുള്ളിലൂടെ മാത്രം സഞ്ചരിക്കേണ്ടതാണ്.
തൊടുപുഴ-കരിമണ്ണൂര്‍-ഉടുമ്പന്നൂര്‍-ചീനിക്കുഴി-മലയിഞ്ചി-വഴിയാണ് കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിലെത്തിച്ചേരുക.
ചീയപ്പാറ വെള്ളച്ചാട്ടം
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ എറണാകുളം നേര്യമംഗലത്തിനും ഇടുക്കിയിലെ അടിമാലിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം.
ഏഴുതട്ടുകളിലായി പതിക്കുന്ന ഈ വെള്ളച്ചാട്ടം വര്‍ഷകാലത്താണ് സമൃദ്ധമാണ്. എന്നാല്‍ വേനല്‍ക്കാലങ്ങളില്‍ ഇവിടം വറ്റിവരണ്ട അവസ്ഥയിലാണ് കാണപ്പെടുന്നത്.
PC:Wikistranger
തൂവാനം വെള്ളച്ചാട്ടം
ഇടുക്കിയിലെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന തൂവാനം വെള്ളച്ചാട്ടം. ഇവിടെ 84 അടി ഉയരത്തില്‍ നിന്നും താഴേക്ക് വെള്ളം പതിക്കുന്ന കാഴ്ചയാണ് ഏറ്റവും ആകര്‍ഷകം.
PC: Dhruvaraj S
എത്തിച്ചേരാന്‍
ഇടുക്കിയിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറിലാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
മറയൂര്‍-ഉടുമലൈ സംസ്ഥാന പാതയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണിത്.
PC: Jbmarshal27
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
കോട്ടയം-കുമളി റൂട്ടില്‍ മുറിഞ്ഞ പുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഹെയര്‍പിന്‍ വളവില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം തൊട്ടടുത്തെത്തിയാല്‍ മാത്രമേ കാണുവാന്‍ സാധിക്കൂ.
PC: Youtube
വളഞ്ഞകാനം വെള്ളച്ചാട്ടം,മുറിഞ്ഞപുഴ വെള്ളച്ചാട്ടം, കേലരി വെള്ളച്ചാട്ടം എന്നൊക്കെ ഇത് അറിയപ്പെടുന്നു.
എത്തിച്ചേരാന്‍
കോട്ടയം-കുമളി അഥവാ കെ.കെ. റോഡില്‍ മുറിഞ്ഞപുഴയിലാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നും പോകുമ്പോള്‍ കുട്ടിക്കാനത്തിനു മുന്‍പായാണ് ഇത്.
PC: Youtube
ലക്കോം വെള്ളച്ചാട്ടം
മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിലേക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലക്കോം വെള്ളച്ചാട്ടം. നദിയില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്ന കല്ലുകള്‍ക്കിടയിലൂടെയാണ് ഇവിടുത്തെ വെള്ളത്തിന്റെ ഒഴുക്ക്.
PC:Wikipedia
എത്തിച്ചേരാന്‍
മൂന്നാര്‍ ടൗണില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയായാണ് ലക്കോം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഉദുമല്‍പേട്ടില്‍ നിന്നും ബസിനു വരാവുന്നത്ര അടുത്താണ് ഇത്.
അട്ടുകാട് വെള്ളച്ചാട്ടം
ട്രക്കിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഒരിടമാണ് ഇടുക്കിയിലെ അട്ടുകാട് വെള്ളച്ചാട്ടം. കിഴക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കിടയിലൂടെ കുതിച്ചൊഴുകി വരുന്ന ഈ വെള്ളച്ചാട്ടം കണ്ണുകള്‍ക്ക് വിരുന്നാണ്.
PC: Kerala Tourism Official Site
മദാമക്കുളം വെള്ളച്ചാട്ടം
മലപ്പുറം ജില്ലയിലെം കേരളാംകുണ്ട് വെള്ളച്ചാട്ടത്തിനോട് സാമ്യമുള്ള ഒന്നാണ് ഇടുക്കി ജില്ലയിലെ പീരുമേടിന് സമീപം സ്ഥിതി ചെയ്യുന്ന മദാമക്കുളം വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനു താഴെ പ്രകൃതി നിര്‍മ്മിച്ച ഒരു കുളം ഇവിടെ കാണുവാന്‍ സാധിക്കും. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഇത്.
PC: Kerala Tourism Official Site
എത്തിച്ചേരാന്‍
ഇടുക്കി ജില്ലയിലെ പീരുമേട് എന്ന സ്ഥലത്താണ് മദാമക്കുളം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നും 75 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
PC: Kerala Tourism Official Site
പവര്‍ഹൗസ് വെള്ളച്ചാട്ടം
മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് പവര്‍ഹൗസ് വെള്ളച്ചാട്ടം. സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം കൂടിയാണ്.
പെരിയാര് വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലേക്കുള്ള യാത്രയില്‍ ഇടക്ക് വിശ്രമിക്കാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.
PC: Kerala Tourism Official Site
എത്തിച്ചേരാന്‍
മൂന്നാറില്‍ നിന്നും തേക്കടിയിലേക്കുള്ള വഴിയിലാണ് പവര്‍ഹൗസ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
PC: Kerala Tourism Official Site
ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം
PC: Najeeb Kassim