Search
  • Follow NativePlanet
Share
» » വിദേശയാത്ര വൈകേണ്ട... ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ വിസ നല്കുന്ന രാജ്യങ്ങള്‍

വിദേശയാത്ര വൈകേണ്ട... ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ വിസ നല്കുന്ന രാജ്യങ്ങള്‍

ഇനി വരാൻ പോകുന്നത് അവധിയുടെ മാസങ്ങളാണ്. യാത്രകൾ പ്ലാൻ ചെയ്തു തുടങ്ങുന്ന സമയമാണിത്. അപ്പോൾ വിദേശ യാത്രകൾ ഒക്കെ ലിസ്റ്റിൽ ഉണ്ടെങ്കിൽ പ്ലാനുകൾ മുന്നോട്ട് കൊണ്ടുപോയോ പറ്റൂ. ഏതെങ്കിലും ഒരു വിദേശ രാജ്യം വലിയ ചെലവില്ലതെ സന്ദർശിക്കുകയെന്നതാണ് ഉദ്ദേശമെങ്കിൽ വിസാ കുരുക്കുകളില്ലാതെ പോയി വരാൻ പറ്റുന്ന കുറച്ച് രാജ്യങ്ങൾ പരിചയപ്പെടുത്തിയാലോ.

വിദേശരാജ്യങ്ങൾ സന്ദർശിക്കൻ ആഗ്രഹിക്കുമ്പോളും പലർക്കും പ്രശ്നം നീണ്ട വിസാ നടപടികൾ തന്നെയാണ്. അതിനുള്ള അപേക്ഷാ സമർപ്പണം മുതൽ അപ്പോയ്ന്‍മെന്‍റ് എടുക്കലും ഒക്കെയായി പണികളും തലവേദനകളും കുറേയുണ്ട്. എന്നാൽ വിസ ഓൺ അറൈവൽ വഴി ഇന്ത്യക്കാർക്ക് സന്ദർശനം സാധ്യമാകുന്ന കുറച്ച് രാജ്യങ്ങൾ പരിചയപ്പെട്ടാലോ. അടുത്ത അവധി ഇതാ ഇവിടെ ആഘോഷിക്കാം.

Five countries offering visa on arrival to Indians Fees And Entry Details

1. ഫിലിപ്പിൻസ്

വ്യത്യസ്തതകളുടെ ഒരു രാജ്യമാണ് ഫിലിപ്പിൻസ്. ബീച്ചുകൾ, അഗ്നിപർവ്വതങ്ങൾ. ചരിത്രയിടങ്ങൾ തുടങ്ങി ഇവിടെ കാണാനും അറിയുവാനും ഇഷ്ടംപോലെ കാഴ്ചകളുണ്ട്. നൂറുകണക്കിന് ബീച്ചുകളുള്ള ഇവിടെ വന്നാൽ ഏത് കാണും എന്നതാണ് സംശയം. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടെ കാഴ്ചകൾ. ദ്വീപുകൾ, സാഹസിക വിനോദങ്ങൾ, കൃഷിയിടങ്ങൾ തുടങ്ങിയവും ഇവിടെ നിർബന്ധമായും കാണേണ്ടതാണ്.

ഇന്ത്യക്കാർക്ക് ഫിലിപ്പിൻസ് പോകാൻ ഇ- വിസയ്ക്കായി അപേക്ഷിക്കാം. ഇന്ത്യയിലെ ഫിലിപ്പൈന്‍ എംബസികളിലൂടെയും കോണ്‍സുലേറ്റുകളിലൂടെയും ഇതിനുള്ള സൗകര്യം ലഭ്യമാണ്. സിംഗിള്‍ എന്‍ട്രി വിസയ്ക്ക് 3,520 രൂപയും മള്‍ട്ടിപ്പിള്‍ -എന്‍ട്രി വിസയ്ക്ക് 7,040 രൂപയും ആണ് ചെലവ്.

2. ഇസ്രയേൽ

ചരിത്രവും മ്യൂസിയങ്ങളും പൈതൃക കാഴ്ചകളും ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ രാജ്യമാണ് ഇസ്രയേൽ. ഇത് കൂടാതെ, ക്രൈസ്തവ, ഇസ്ലാം, ജൂത എന്നിങ്ങനെ മൂന്നു മതങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട ഇടമാണ് ഇസ്രായേൽ. അതിനാൽ ആത്മീയ സഞ്ചാരികളും ഇവിടെ എത്തുന്നു. ചാവുകടൽ, ബീച്ചുകള്‌ എന്നിവയും ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. അതിലദികം ചരിത്രവും വിശ്വസങ്ങളുമായി ചേർന്നു നിൽക്കുന്ന സ്ഥലങ്ങളും ഉണ്ട്. ഇസ്രായേലേക്കുള്ള 90 ദിവസം വരെ സാധ്യതയുള്ള വിസയ്ക്ക് 2,422 രൂപയാണ് നിരക്ക്.

3. യുഎഇ

ഇന്ത്യക്കാർ അവധി ആഘോഷിക്കാൻ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന രാജ്യമാണ് യുഎഇ. ഷോപ്പിങ്, ഡെസേർട്ട് സഫാരി, സാഹസിക വിനോദങ്ങൾ എന്നിങ്ങനെ യാത്രക്കാരെ ആകർഷിക്കുന്ന ഒത്തിരി കാര്യങ്ങൾ ഇവിടെയുണ്ട്. എന്നാൽ പണ്ടത്തേതിനെയപേക്ഷിച്ച് യുഎഇയിലേക്ക് ടൂറിസ്റ്റ് വിസയിൽ പോകാൻ നിബന്ധനകൾ കുറച്ചധികമുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇപ്പോള്‍ എല്ലാ യുഎഇ എന്‍ട്രി പോയിന്റുകളിലും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. എന്നാൽ ഇതിനായി ഒരു യുഎസ്, യുകെ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ വിസ/ റെസിഡന്‍സി കാര്‍ഡ് ഉണ്ടായിരിക്കണം.

4. ദക്ഷിണാഫ്രിക്ക

പോക്കറ്റ് കാലിയാക്കാതെ, വ്യത്യസ്തങ്ങളായ കാഴ്ചകൾ ആസ്വദിച്ച് പോയി വരുവാൻ ഇന്ത്യക്കരെ സഹായിക്കുന്ന രാജ്യങ്ങളിലൊന്നാണ്
ദക്ഷിണാഫ്രിക്ക. നഗരങ്ങള്‍, വന്യജീവി സങ്കേതങ്ങൾ, പ്രകൃതിഭംഗിയാർന്ന സ്ഥലങ്ങൾ എന്നിങ്ങനെ ഒത്തിരി കാഴ്ചകൾ ഇവിടെ കാണാനുണ്ട്. അതേസമയം, മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് കുറ്റകൃത്യ നിരക്ക് കൂടുതലുള്ളതിനാൽ യാത്രയില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് ജനുവരി 13 ന് ആരംഭിച്ച പുതിയ ട്രെസ്റ്റഡ് ടൂര്‍ ഓപ്പറേറ്റര്‍ സ്‌കീം(TTOS) അനുസരിച്ച് യത്രാ ക്രമീകരണങ്ങൾ വേഗത്തിലുള്ളതാണ്. മാത്രമല്ല, വിദേശസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായതിനാൽ മികച്ച പിന്തുണയും പ്രതീക്ഷിക്കാം.

5. ഇന്തോനേഷ്യ

ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ വഴി സുഖമായി എത്തിച്ചേരാവുന്ന രാജ്യമാണ് ഇന്തോനേഷ്യ. ബാലി പോലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് ഈ വിസ സംവിധാനം എളുപ്പമാണ്. . സ്റ്റാന്‍ഡേര്‍ഡ് ഇവിഒഎ ഫീസ് 2,646 രൂപയാണ്. കൂടാതെ വിഎഫ്എസ് ഗ്ലോബല്‍ സര്‍വ്വീസ് ഫീസ് 1,217 രൂപയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel visa world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+