കണ്‍മുന്നില്‍ കാണുന്നതിനെ വിശ്വസിക്കുവാന്‍ സാധിക്കുമോ എന്ന ചോദ്യമുയര്ത്തി നില്‍ക്കുന്ന അത്ഭുതകരമായ ഒട്ടേറെ ദൃശ്യങ്ങള്‍ നിറഞ്ഞ ഒരിടം... നോക്കി നില്‍ക്കുമ്പോള്‍ നിറം മാറിവരുന്ന തടാകം... അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഒട്ടനവധിയുണ്ട് ചൈനയില്‍. യുനസ്കോയുടെ ലോകപൈതൃക പട്ടികയില്‍ സ്ഥാനം നേടിയിരിക്കുന്ന ടിബറ്റൻ പീഠഭൂമിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയോദ്യാനം സന്ദര്‍ശകരെ അത്ഭുതങ്ങളുടെ വേറൊരു ലോകത്ത് എത്തിക്കുവാന്‍ പര്യാപ്തമാണ്. അതില്‍ തന്നെ എടുത്തു പറയേണ്ടത് വിശുദ്ധ തടാകം എന്നറിയപ്പെടുന്ന ഫൈവ് ഫ്ലവര്‍ ലേക്ക് ആണ്. ജിയുഷൈഗോ ദേശീയോദ്യാനത്തെക്കുറിച്ചും ഇവിടുത്തെ ഫൈവ് ഫ്ലവര്‍ ലേക്കിനെക്കുറിച്ചും വിശദമായി വായിക്കാം
ജിയുഷൈഗോ ദേശീയോദ്യാനം
പ്രകൃതിയെ അറിയുവാന്‍
യുനെസ്കോയുടെ ലോക പൈതൃക സ്ഥലം
ഫൈവ് ഫ്ലവര്‍ ലേക്ക്
PC:Chensiyuan
അടിത്തട്ടു വരെ കാണാം
പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഫൈവ് ഫ്ലവര്‍ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 16 അടിയാണ്. എന്നാലും ഇതിന്‍റെ അടിത്തട്ടു വരെ കാണുവാന്‍ സാധിക്കും. അടിത്തട്ടില്‍ കിടക്കുന്ന മരത്തടികളുടെയും കല്ലകളുടെയും കാഴ്ചയായിരിക്കും ഇവിടെ എത്തുന്നവര്‍ ആദ്യം ശ്രദ്ധിക്കുക. തടാകത്തിനടിത്തട്ടിലെ ആല്ഡഗകള്‍, സസ്യങ്ങളുടെ കാഴ്ചകള്‍ എന്നിവയൊക്കെ ചേരുന്ന തടാകത്തിനടിയിലെ കാഴ്ചകളാണ് ഫൈവ് ഫ്ലവര്‍ ലേക്ക് എന്ന പേരിനു പിന്നിലെ കാരണം.
മാറിവരുന്ന അഞ്ച് നിറങ്ങള്‍
PC:Charlie fong
തണുത്തുറയാത്ത ജലം
കാരണങ്ങള്‍ ഇങ്ങനെ
ഫൈവ് ഫ്ലവർ തടാകം സന്ദർശിക്കാൻ പറ്റിയ സമയം
ജിയുഷൈഗോ ദേശീയോദ്യാനത്തിലെ ഫൈവ് ഫ്ലവർ തടാകം കാണുവാന്‍ പോകുവാന്‍ പറ്റിയ സമയം ശരത് കാലമാണ്, പ്രത്യേകിച്ച് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങള്‍. ഈ സമയത്ത് തടാകത്തിന് ചുറ്റുമുള്ള മലഞ്ചെരിവുകൾ അതിമനോഹരമായ വര്‍ണ്ണങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ച കാണാം. ഈ നിറങ്ങള്‍ മുഴുവന്‍ തടാകത്തിലെ വെള്ളത്തില്‍ പ്രതിഫലിക്കുകയും അതിശയിപ്പിക്കുന്ന ഒരു ദൃശ്യമായി അത് മാറുകയും ചെയ്യുന്നു. മാത്രമല്ല, ആളുകളുടെ തിരക്കില്ലാതെ ഇവിടം കാണുവാന്‍ പറ്റിയ സമയം പുലര്‍ച്ചെ ആണ്. സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ അവിടെ പോകുന്നത് പ്രകൃതിദൃശ്യങ്ങളും ചിത്രങ്ങളും കൂടുതൽ മനോഹരമാക്കും എന്ന കാര്യം കൂടി ഓര്‍മ്മിക്കാം.



Click it and Unblock the Notifications












