Search
  • Follow NativePlanet
Share
» » വിമാനത്തിനുള്ളിലെ മൂടൽമഞ്ഞ്; സംഗതി ഇത്ര സിപിൾ ആയിരുന്നല്ലേ..കാരണം ഇതാണ്

വിമാനത്തിനുള്ളിലെ മൂടൽമഞ്ഞ്; സംഗതി ഇത്ര സിപിൾ ആയിരുന്നല്ലേ..കാരണം ഇതാണ്

വിമാനയാത്രക്കാർ രണ്ടു തരത്തിലുണ്ട് പൊതുവേ ഏതൊരു യാത്രയെയും പോലെ വിമാനത്തിൽ കയറുന്നവരും ആദ്യ തവണയാണെങ്കിലും അല്ലെങ്കിലും വിമാനയാത്രയെ ഭയത്തോടെമാത്രം കാണുന്നവരും. അതിനാൽ രണ്ടാമത്തെവരെ സംബന്ധിച്ച് മുന്‍പില്‍ കാണുന്ന എന്തിനെയും പേടിയോടെ മാത്രമേ അവർ നോക്കുകയുള്ളൂ. പരിചിതമല്ലാത്ത കാര്യങ്ങൾ അവരെ ഭയപ്പെടുത്തുകയും ചെയ്യും. അത്തരത്തിലൊന്നാണ് വിമാനയാത്രയില്‍ ക്യാബിനുള്ളിൽ കാണുന്ന വെളുത്ത പുക അഥവാ മൂടൽ മഞ്ഞ്. യഥാർത്ഥത്തിൽ ഇത് പേടിക്കേണ്ട ഒന്നാണോ? നോക്കാം

Fog And Mist Inside Airplane Cabin Before Take Off

വിമാനത്തിനുള്ളിൽ ക്യാബിനിൽ നിന്നോ വെന്‍റുകളിൽ നിന്നോ വെളുത്ത പുക പുറത്തു വരുന്നത് ശരിക്കും പുതുമയുള്ള കാര്യല്ല. സ്ഥിരം യാത്രക്കാരാണെങ്കിൽ പലതവണ ഇത് കണ്ടിട്ടുമുണ്ടാകും. പ്രശ്നക്കാരനല്ല ഈ മൂടൽമഞ്ഞ് എന്നു തോന്നുമെങ്കിലും പേടിയോടെ വിമാനത്തിൽ ഇരിക്കുന്നവരെ വീണ്ടും ഭയപ്പെടുത്തുന്ന ഒന്നാണിത്. എന്നാൽ ഇത്രയും ഭീകരനാണോ അപ്രതീക്ഷിതമായി വരുന്ന ഈ വെളുത്ത പുക? എന്തായിരിക്കാം ഇതിനു കാരണം എന്നു നോക്കിയിട്ടുണ്ടോ? നിങ്ങൾ സംഗതിയെന്താണന്ന് മനസ്സിലാകാതെ ഇരിക്കുമ്പോഴും ചുറ്റിലുമുള്ള ആളുകൾ ഇതു കണ്ടിട്ടും ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് പലരുടെയും പേടിയെ കൂട്ടുന്നത്. എന്നാൽ വിചാരിച്ചത്രെ ഭീകരനല്ല ഈ വെളുത്തപുകയെന്നതാണ് യാഥാർത്ഥ്യം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു മുന്‍പായാണ് ഇത് കാണുന്നത്.

Fog And Mist Inside Airplane Cabin Before Take Off

ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ നിന്നും പറന്നുയരുന്ന വിമാനങ്ങളിലാണ് പലപ്പോഴും ഈ മൂടൽമഞ്ഞും വെളുത്ത പുകയും പോലുള്ളവ കാണുന്നതത്രെ. ഇതിനെ "ഇൻഡോർ കാലാവസ്ഥ" എന്നാണ് പറയുന്നത്. വിമാനത്തിന്റെ ഓൺബോർഡ് എയർ കണ്ടീഷനിംഗ് യൂണിറ്റ് വഴി പുറത്തെ നീരാവി വായു അതിവേഗം തണുപ്പിക്കുകയും ഘനീഭവിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം. ഇത് ജലബാഷ്പത്തിന്റെ തരംഗങ്ങൾ സൃഷ്ടിക്കുകയും , അത് പുക പോലെ ക്യാബിനും വെന്റെ നു സമീപത്തും ഒക്കെയായി വിചിത്രമായി കാണുകയും ചെയ്യും.

വിമാനത്തിലെ എയർ കണ്ടീഷനിംഗിൽ നിന്ന് പുറത്തുവരുന്ന തണുത്ത വായു അതിലെ ഈര്‍പ്പത്തെ പുറത്തുവിടുവാൻ നിർബന്ധിക്കുന്നതാണിത് എന്നാണ് മുൻ ബോയിംഗ് 777 ക്യാപ്റ്റൻ ഡേവ് പവൽ പറയുന്നത്.

Fog And Mist Inside Airplane Cabin

ഈ സാഹചര്യം ഒഴിവാക്കുവാൻ മിക്ക വിമാനങ്ങളും വാട്ടർ സെപ്പറേറ്റർ എന്ന് വിളിക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിക്കുന്നുണ്ടെങ്കിലും പുറത്ത് കനത്ത ചൂടും ഈർപ്പവും ഉള്ളപ്പോൾ ഈ മെഷിനുകൾക്കു കൃത്യമായി പ്രവർത്തിക്കുവാൻ സാധിക്കാതെ വരുകയും ക്യാബിനുള്ളിൽ നേരത്തെ പറഞ്ഞ പോലെ മൂടൽമഞ്ഞ് വരികയും ചെയ്യും.പുറത്തെ വായു ചൂടുള്ളതും ഈർപ്പം നിറഞ്ഞതുമായ വേനൽക്കാലത്താണ് സാധാരണയായി ഇത് സംഭവിക്കുന്നത്. എയർ കണ്ടീഷനിംഗ് ക്യാബിൻ താപനിലയിൽ വലിയ കുറവുണ്ടാക്കുന്നു, വായുവിലെ ഈർപ്പം ജലത്തുള്ളികളായി ഘനീഭവിക്കുന്നു. ഇത് മൂടൽമഞ്ഞ്, മേഘങ്ങൾ എന്നിവയ്ക്ക് സമാനമാണ്. ജലത്തുള്ളികൾ ഖരാവസ്ഥയുമായി സമ്പർക്കം പുലർത്തുകയാണെങ്കിൽ അവ മഞ്ഞും ഈർപ്പവും സൃഷ്ടിക്കുന്നു.

അതുകൊണ്ടു തന്നെ നിങ്ങളുടെ വിമാനയാത്രയിൽ ഇങ്ങനെ ക്യാബിനുള്ളിൽ മൂടൽമ‍ഞ്ഞോ വെളുത്ത പുകയോ കണ്ടാൽ, അത് പേടിക്കേണ്ട ഒന്നല്ല എന്നും വളരെ സ്വാഭാവീകമായ പ്രവർത്തനമാണെന്നും ഓർമ്മിക്കുക. ചൂടും ഈർപ്പമുള്ളതുമായ ഒരു ദിവസം കാറിൽ എസി ഓണ്‍ ചെയ്താൽ നിങ്ങൾക്ക് ഇതേ തരത്തിലുള്ള പ്രതിഭാസം വളരെ ചെറിയ രീതിയിൽ കാണാൻ കഴിയും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+