Search
  • Follow NativePlanet
Share
» »ഏറ്റവും സന്തോഷമുള്ള യാത്രാസ്ഥാനങ്ങള്‍...ബിയറിന്‍റെ വില മുതല്‍ സ്പാ വരെ 9 ഘടകങ്ങള്‍..ഒന്നാമതെത്തിയത് ഈ നഗരം!

ഏറ്റവും സന്തോഷമുള്ള യാത്രാസ്ഥാനങ്ങള്‍...ബിയറിന്‍റെ വില മുതല്‍ സ്പാ വരെ 9 ഘടകങ്ങള്‍..ഒന്നാമതെത്തിയത് ഈ നഗരം!

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള യാത്രാലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാമതെത്തി ബാലി. കൂടുതലറിയുവാനായി വായിക്കാം

ലോകത്തെ ഏറ്റവും സന്തോഷം നല്കുന്ന യാത്രാലക്ഷ്യസ്ഥാനം ഏതായിരിക്കും?? ആലോചിച്ചിട്ടുണ്ടോ എവിടെ പോയാലാണ് ഒരു സഞ്ചാരി എന്ന നിലയില്‍ നിങ്ങള്‍ക്ക് കൂ‌ടുതല്‍ ആഹ്ലാദിക്കുവാന്‍ സാധിക്കുകയെന്ന്... അങ്ങനെയൊരു ചോദ്യത്തിന് ഉത്തരവുമായി വന്നിരിക്കുകയാണ് ക്ലബ് മെഡ്. ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികളെത്തിച്ചേരുന്ന 50 ഇടങ്ങളെ പരിഗണിച്ച് അവിടുത്തെ 9 ഘടകങ്ങള്‍ നോക്കിയാണ് ക്ലബ് മെഡ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ബിയറിന്‍റെ വില മുതല്‍ എൽജിബിടിക്യു+ സൗഹൃദം വരെ

ബിയറിന്‍റെ വില മുതല്‍ എൽജിബിടിക്യു+ സൗഹൃദം വരെ

കുറ്റകൃത്യങ്ങൾ, സുരക്ഷ, മലിനീകരണം, ഗാർഹിക ബിയറിന്റെ വില, ഔട്ട്ഡോർ ആക്ടിവിറ്റികൾ, ഡേ ട്രിപ്പുകൾ, സ്പാ, വെൽനസ് സെന്ററുകൾ, എൽജിബിടിക്യു സൗഹൃദം എന്നിങ്ങനെയുള്ള ഒന്‍പത് കാര്യങ്ങളാണ് ക്ലബ് നഗരത്തെ വിലയിരുത്തുന്നതിനായി പരിഗണിച്ചത്.

PC:Tobias Reich

ബാലി

ബാലി

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്തോനേഷ്യയിലെ ബാലി ആണ്. ക്ലബ് മെഡിന്‍റെ സര്‍വ്വേയില്‍ സ്പാ, വെൽനസ് സെന്ററുകൾ എന്നിവയും ലഭ്യമായ എല്ലാ ഔട്ട്ഡോർ ആക്ടിവിറ്റി അവസരങ്ങളും ആണ് ബാലിയെ മുന്‍നിരയിലെത്തിച്ചത്. സന്തോഷസൂചികയില്‍ 73.7 ആണ് ബാലി നേടിയത്.

PC:Kharl Anthony Paica

ലാസ് വേഗാസ്

ലാസ് വേഗാസ്

അമേരിക്കന്‍ നഗരമായ ലാസ് വേഗാസ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയത്. ലോക ചൂതാട്ട നഗരങ്ങളിലൊന്നായ ലാസ് വേഗാസ് ലോകവിനോദ നഗരമെന്നാണ് വിളിക്കപ്പെടുന്നത്. ചൂതാട്ടം നിയമപരമായി അംഗീകരിക്കപ്പെട്ട ഇവി‌ടെ ലോകമെമ്പാടു നിന്നും സഞ്ചാരികള്‍ എത്തുന്നു. ഇവിടുക്കെ രാത്രികളാണ് ഏറ്റവും മനോഹരമായത്. ഔട്ട്ഡോര്‍ ആക്റ്റിവിറ്റികളുടെ പോരിലാണ് നഗരം സര്‍വേയിവ്‍ പോയിന്റെ നേടിയത്. സുരക്ഷയുടെ കാര്യത്തിനും നഗരം മുന്നിലെത്തി. സന്തോഷ സൂചികയില്‍ 67.1 ആണ് ലാസ് വേഗാസ് നേടിയത്.

PC: Julian Paefgen

ന്യൂ ഓര്‍ലാന്‍സ്

ന്യൂ ഓര്‍ലാന്‍സ്

ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചില്ലെങ്കില്‍ നഷ്ടബോധം തോന്നുന്ന നഗരങ്ങളിലൊന്നാണ് അമേരിക്കയിലെ തന്നെ ന്യൂ ഓര്‍ലാന്‍സ്. ഇവിടുത്തെ മാത്രമായ സംഗീതം, പാചകരീതികള്‍, ഭാഷകള്‍ എന്നിങ്നെ നിരവധി കാരണങ്ങളുണ്ട് ഇവിടേക്ക് വരുവാന്‍. സ്പാനിഷ് ക്രിയോൾ വാസ്തുവിദ്യയ്ക്കും ബർബൺ സ്ട്രീറ്റിലെ ഊർജ്ജസ്വലമായ രാത്രി ജീവിതത്തിനും പേരുകേട്ട ഫ്രഞ്ച് ക്വാർട്ടറാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
എന്നാല്‍ പട്ടികയില്‍ ന്യൂ ഓര്‍ലാന്‍സിന് കൂടുതല്‍ പോയിന്റുകള്‍ നല്കിയത് ഇവിടുത്തെ എൽജിബിടിക്യു+ സൗഹൃദ രീതികളാണ്.
സന്തോഷ സൂചികയില്‍ ലാസ് വേഗാസിനൊപ്പം 67.1 ആണ് ന്യൂ ഓര്‍ലാന്‍സും നേടിയത്.

PC:Robson Hatsukami Morgan

ബാര്‍സിലോണ

ബാര്‍സിലോണ

പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയ ബാര്‍സിലോണ സന്തോഷ സൂചികയില്‍ 66.6 ആണ് നേടിയത്. ഏറ്റവും സന്തോഷപൂര്‍ണ്ണമായ യൂറോപ്യന്‍ ലക്ഷ്യസ്ഥാനം കൂടിയാണ് ബാര്‍സിലോണ. വിനോദസഞ്ചാരികളെ സംബന്ധിച്ചെ‌ടുത്തോളം വളരെ സുരക്ഷിതമായ ഈ നഗരം നിരവധി കാഴ്ചകളാല്‍ സമ്പന്നമാണ്. ദേവാലയങ്ങള്‍, ചത്വരങ്ങള്‍, ബസലിക്കകള്‍ എന്നിങ്ങനെ ഒരുപാടുണ്ട് കാണുവാന്‍. പ്രധാന ആഗോള നഗരങ്ങളിലൊന്നായി ബാര്‍സിലോണയെ സഞ്ചാരികള്‍ കാണുന്നു.

PC:Logan Armstrong

ആംസ്റ്റര്‍ഡാം

ആംസ്റ്റര്‍ഡാം

പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത് ആംസ്റ്റര്‍ഡാം ആണ്. ആദ്യ 10-ൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്ക് ഉള്ള യൂറോപ്യൻ നഗരമാണിത്. 64.6ആണ് ഇവിടുത്തെ സന്തോഷ സൂചിക. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്ന നഗരം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ആംസ്റ്റര്‍ഡാം എക്കാലത്തും സഞ്ചാരികളുടെ സ്വപ്നനഗരം ആണ്. കനാലുകളും ട്യൂലിപ് പുഷ്പങ്ങളുമാണ് ആംസ്റ്റര്‍ഡാമിന്റെ മുഖമുദ്ര.

PC:Gaurav Jain

ബുഡാപെസ്റ്റ്

ബുഡാപെസ്റ്റ്

പട്ടികയില്‍ ആറാം സ്ഥാനം കരസ്ഥമാക്കിയത് ബുഡാപെസ്റ്റ് ആണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായി കരുതപ്പെടുന്ന ഇവി‌ടം റാങ്കിങ്ങില്‍ ഇടം നേടിയത് ഇവിടുത്തെ ക്രാഫ്റ്റ് ബിയറിന്‍റെ കൂടി പേരിലാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ബിയര്‍ ലഭിക്കുന്ന ഇ‌ടമാണി്. 61.5 ആണ് ഇവിടുത്തെ സന്തോഷ സൂചിക.
ഡാന്യൂബ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബുധാപെസ്റ്റ് കിഴക്കിന്‍റെ പാരീസ് എന്നും യൂറോപ്പിന്‍റെ ഫോട്ടോജെനിക് നഗരമെന്നും വിളിക്കപ്പെടുന്നു. ചരിത്രത്തില്‍ ഹംഗറിയുടെ തലസ്ഥാന നഗരത്തിന് എത്രപറഞ്ഞാലും തീരാത്തത്രയും കഥകളുണ്ട്. ഇവിടുത്തെ കെട്ടിടങ്ങളുടെ കാഴ്ചയാണ് ഏറ്റവും മനോഹരമായ മറ്റൊന്ന്.

PC:Emma Fabbri

ബാക്കി നഗരങ്ങള്‍

ബാക്കി നഗരങ്ങള്‍

വാൻകൂവർ , കാനഡ - 59.5
സാൻ ഫ്രാൻസിസ്കോ . യുഎസ്എ- 58.5
ദുബായ്. യുഎഇ - 56.3
റിയോ ഡി ജനീരിയോ ബ്രസീല്‍- 55.9 എന്നിവയാണ് പട്ടികയിലെ ആദ്യ പത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന നഗരങ്ങള്‍.

PC:Lee Robinson

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world travel interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+