Search
  • Follow NativePlanet
Share
» »തീര്‍ന്നില്ല!! മേയ് മാസയാത്രകളിലെ അവധിക്കാല ലക്ഷ്യസ്ഥാനങ്ങള്‍!

തീര്‍ന്നില്ല!! മേയ് മാസയാത്രകളിലെ അവധിക്കാല ലക്ഷ്യസ്ഥാനങ്ങള്‍!

മേയ് മാസത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുവാന്‍ പോയിരിക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം...

മേയ് മാസത്തില്‍ പോകേണ്ട യാത്രകളെക്കുറിച്ച് നമ്മള്‍ ഇതിനോടകം ധാരാളം സംസാരിച്ചിട്ടുണ്ട്. എന്നിരുന്നാലും വേനല്‍ക്കാല യാത്രകള്‍ക്കുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഒട്ടനവധിയുണ്ട് നമ്മുടെ രാജ്യത്ത്. എത്ര വേനല്‍ക്കാലം കടന്നുപോയാലും കണ്ടുതീര്‍ക്കുവന്‍ കഴിയാത്തത്രയും നാടുകള്‍ ഇവിടെയുള്ളപ്പോള്‍ യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. സാഹസികയാത്രയോ അല്ല‌ങ്കില്‍ സോളോ ട്രിപ്പോ ഒന്നുമല്ലാതെ, മേയ് മാസത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുവാന്‍ പോയിരിക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം...

ചിക്കമംഗളൂര്‍

ചിക്കമംഗളൂര്‍

തേയിലത്തോട്ടങ്ങള്‍ക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ട നാടാണ് കര്‍ണ്ണാടകയിലെ ഒരു ജില്ലയായ ചിക്കമഗളുരു. ഇളയ മകളുടെ നാട്' എന്നാണ് ചിക്കമംഗളൂരു എന്ന വാക്കിന്റെ അർത്ഥം. മേയ് മാസ യാത്രകളില്‍ രണ്ടാമതൊരു ആലോചനയില്ലാതെ ഉള്‍പ്പെ‌ടുത്തുവാന്‍ പറ്റിയ ചിക്കമംഗളൂര്‍ സമുദ്രനിരപ്പില്‍ നിന്നും 3400 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമഭൂമിയായിരുന്ന ചിക്കമഗളൂരു ഇന്നും വ്യത്യസ്ത വിശ്വാസങ്ങളെ സ്വാഗതം ചെയ്യുന്നു.
മുല്ലയാനഗിരി, ബാബാ ബുധഗിരി, കല്‍ഹാ‌ട്ടി വെള്ളച്ചാ‌ട്ടം, ഭദ്രാ വൈല്‍ഡ് ലൈഫ് സാങ്ച്വറി, മാണിക്യധാര വെള്ളച്ചാട്ടം, കുദ്രേമുഖ് ദേശീയോദ്യാനം, കടംബി വെള്ളച്ചാട്ടം, തു‌ടങ്ങിയ സ്ഥലങ്ങള്‍ ചിക്കമംഗളൂരിലും സമീപത്തമായി സന്ദര്‍ശിക്കാം.

PC:Chaitanya Rayampally

കൂര്‍ഗ്

കൂര്‍ഗ്

വേനല്‍ക്കാലയാത്രകളില്‍ ചേര്‍ക്കുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് കര്‍ണ്ണാ‌ടകയിലെ തന്നെ കൂര്‍ഗ്. പശ്ചിമഘ‌ട്ടത്തിന്‍റെ ചരിവുകളിലായി സ്ഥിതി ചെയ്യുന്ന ഇവി‌ടം സഞ്ചാരികള്‍ക്ക് പരിധിയില്ലാത്ത ആനന്ദം സമ്മാനിക്കുന്ന സ്ഥലമാണ്. പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ ഇന്ത്യയിലെ സ്കോട്ലാന്‍ഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികള്‍ക്ക് ദിവസങ്ങളോളം ആസ്വദിച്ച് ചിലവഴിക്കുവാനുള്ളത് ഇവി‌ടെയുണ്ട്. മേയ് മാസത്തെ ചൂ‌ട് പൊതുവേ ഇവി‌ടെ അനുഭവപ്പെ‌ടാറില്ല.
കാപ്പിത്തോ‌ട്ടങ്ങള്‍, തേയിലത്തോട്ടങ്ങള്‍, ഓറഞ്ച് തോട്ടങ്ങള്‍, വനപ്രദേശങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടം, ‌ട്രക്കിങ് സ്പോ‌ട്ടുകള്‍ അങ്ങനെ നിരവധി കാഴ്ചകള്‍ ഇവി‌ടെയുണ്ട്.
മ‌ടിക്കേരി, വിരാജ്പേട്ട്, അബ്ബെ വെള്ളച്ചാട്ടം, തലക്കാവേരി തു‌ടങ്ങി നിരവധി ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.
PC:Chaitanya Rayampally

കൗസാനി

കൗസാനി

ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൗസാനി ഇവിടുത്തെ എണ്ണപ്പെട്ട ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ്. തിരക്കുകളില്‍ നിന്നും മാറിനില്‍ക്കുവാനായി യാത്രയെ കൂ‌ട്ടുപിടിക്കുന്നവര്‍ക്ക് യോജിച്ച സ്ഥലമാണിത്. ഉത്തരാഖണ്ഡിലെ മറ്റേതി‌ടത്തെയും പോലെ തന്നെ കുന്നുകളും മലകളും പര്‍വ്വതങ്ങളും ആണ് ഇവിടുത്തെയും കാഴ്ചകള്‍. കുന്നുകളെ പൊതിഞ്ഞുനില്‍ക്കുന്ന പച്ചപ്പ് കാഴ്ചകള്‍ക്ക് കൂടുതല്‍ ഭംഗിയേകും. സമുദ്രനിരപ്പില്‍ നിന്നും 1890 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
രുദ്രാധാരി വെള്ളച്ചാട്ടവും ഗുഹകളും, ഗാന്ധി ആശ്രമം, ഭൈജ്നാഥ് ക്ഷേത്രം, തേയിലത്തോട്ടങ്ങള്‍ തുടങ്ങിയ കാഴ്ചകള്‍ ഇവിടെ കാണാം.
PC: Vivek Sharma

ഡണ്ടേലി

ഡണ്ടേലി

കര്‍ണ്ണാ‌ടകയിലെ പച്ചപ്പിന്‍റെ മറ്റൊരു കൂ‌ടാരമാണ് ഡണ്ടേലി. കര്‍ണ്ണാടകയിലെ ഋഷികേശ് എന്ന വിളിപ്പേരുമാത്രം മതി സഞ്ചാരികളുടെ ഹൃദയത്തില്‍ ഡണ്ടേലിക്ക് ഇടംപിടിക്കുവാന്‍. വെറുതേയിരിക്കുവാനല്ലാതെ ആക്റ്റിവിറ്റികളില്‍ താല്പര്യമുള്ളവര്‍ക്കാണ് ഡണ്ടേലി കുറച്ചുകൂടി യോജിക്കുക.
വാട്ടര്‍ റാഫ്റ്റ്റിങ്, മൗണ്ടെന്‍ ബൈക്കിങ്, കയാക്കിങ്, കുട്ടവഞ്ചി യാത്ര, ഗുഹകളുടെ പര്യവേക്ഷണം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്. ഡണ്ടേലി വൈല്‍ഡ് ലൈഫ് സാങ്ച്വറി മറക്കാതെ പോയിരിക്കേണ്ട സ്ഥലമാണ്.
PC:shreya ann

ലാന്‍ഡ്സ്ഡോണ്‍

ലാന്‍ഡ്സ്ഡോണ്‍

ലാന്‍ഡ്സ്ഡോണ്‍ അത്ര പ്രശസ്തമാണോ? എന്തൊക്കെയുണ്ട് ഇവിടെ കാണുവാന്‍ എന്നു ചോദിക്കുന്നവരോട് കയറി വാ എന്നു മാത്രമേ പറയുവാനുള്ളൂ. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ ആണ് ഇവിടമുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹര ഹിൽ സ്റ്റേഷനായ ലാൻസ്‌ഡൗൺ നിങ്ങൾക്ക് ആകർഷണങ്ങളുടെയും അവിസ്മരണീയമായ അനുഭവങ്ങളുടെയും ഒരു പാക്കേജാണ് നല്കുന്നത്. കട്ടിയുള്ള ഓക്ക് വനങ്ങളും, വിസ്മയിപ്പിക്കുന്ന കുന്നുകളും, മനോഹരമായ കാഴ്ചകളും, എന്നിങ്ങനെ ഇവിടം സന്ദര്‍ശിക്കുവാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്.
‌ട്രക്കിങ്, മാര്‍ക്കറ്റ് കാഴ്ചകള്‍, തെരുവുകള്‍, വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ പര്യവേക്ഷണം ചെയ്യുവാനുണ്ട്. പൈൻ മരത്തടികൾക്കും ഗർവാൾ റൈഫിളുകളുടെ സമ്പന്നമായ ചരിത്രത്തിനും ഇവിടം പേരുകേട്ടിരിക്കുന്നു. ഉത്തരാഖണ്ഡിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ, ലാൻസ്‌ഡൗണ്‍ തീര്‍ച്ചയായും സന്ദര്‍ശിക്കണം.

PC:Shubham Rawat

ധര്‍മ്മശാല

ധര്‍മ്മശാല

കാൻഗ്ര താഴ്‌വരയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ധര്‍മ്മശാല സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1,475 മീറ്റർ ഉയരത്തിൽ ആണുള്ളത്. ടിബറ്റൻ സന്യാസി ദലൈലാമയുടെ വിശുദ്ധ വസതിയായാണ് ധർമ്മശാല അറിയപ്പെടുന്നത്. അതിനാല്‍തന്നെ 'ഇന്ത്യയുടെ ലിറ്റിൽ ലാസ' എന്നും ഇവിടം വിശേഷിപ്പിക്കപ്പെടുന്നു. ഹിമാചല്‍ പ്രദേശില്‍ നിങ്ങള്‍ക്കു കണ്ടെത്തുവാന്‍ കഴിയുന്ന ശാന്തമായ പ്രദേശങ്ങളിലൊന്നാണ് ധര്‍മ്മശാല ദേവദാരു മരങ്ങളാലും മഞ്ഞുമൂടിയ കൊടുമുടികളാലും ചുറ്റപ്പെട്ടുകിടക്കുന്നു.

PC:Rishabh Pandoh

മഹാബലേശ്വര്‍

മഹാബലേശ്വര്‍

പശ്ചിമഘട്ടത്തിലെ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് മഹാരാഷ്ട്രയിലെ മഹാബലേശ്വര്‍. പ്രകൃതിഭംഗി തന്നെയാണ് മഹാബലേശ്വറിന്റെ പ്രത്യേകത. നദികൾ, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, കൊടുമുടികള്‍ തുടങ്ങിയവ നിങ്ങള്‍ക്കിവി‌ടെ കണ്ടെത്താം. ഭംഗിയുള്ളതും പച്ചപ്പ് നിറഞ്ഞതുമായ ഇടതൂർന്ന വനങ്ങൾ ആണ് ഇവിടുത്തെ മറ്റൊരു കാഴ്ച. മുംബൈ, പൂനെ തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന ഇവിടെ അതിന്റെ പല അടയാളങ്ങളും ശേഷിക്കുന്നു. മഹാബലേശ്വറിന്റെ ഭൂപ്രകൃതി പീഠഭൂമിക്ക് സമമാണ്. ഇതിന്റെ എല്ലാ വശങ്ങളിലും താഴ്വരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. സ്ട്രോബെറി ഫാമുകൾ ആണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.
PC:rahul singh

കോലാട്

കോലാട്

മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോലാഡ് മഹാരാഷ്ട്രയിലെ മനോഹരമായ ഗ്രാമങ്ങളിലൊന്നാണ്. റായ്ഗഡ് ജില്ലയിലാണ് ഇവിടമുള്ളത്. മഹാരാഷ്ട്രയിലെ ഋഷികേശ് എന്നാണ് ഉവിടം വിളിക്കപ്പെടുന്നത്. താഴ്വരകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. പച്ചപ്പും തെളിഞ്ഞ അരുവികളും ശാന്തമായ അന്തരീക്ഷവും ആണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഈ മേഖലയിലെ വൈറ്റ് വാട്ടർ റാഫ്റ്റിംഗിന്റെ കേന്ദ്രമായ കുണ്ഡലിക നദി ഇവിടെ സന്ദര്‍ശിക്കണം. തംഹിനി ഘട്ട് ,ദേവ്കുണ്ഡ് വെള്ളച്ചാട്ടം, ഭിര അണക്കെട്ട്, ഘോഷാല കോട്ടയും കുട ഗുഹകളും, സുതർവാഡി തടാകം, തൽഗഡ് കോട്ട എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്.

PC:Satyan Chawla

അല്‍മോറ

അല്‍മോറ


ഹിമാലയകാഴ്ചകളിലേക്ക് നമ്മെ എത്തിക്കുന്ന മറ്റൊരി‌ടമാണ് അല്‍മോറ. കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഇവിടം കുമയൂറിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നും അറിയപ്പെടുന്നു ഇവിടം സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിൽ നിന്ന് 316 കിലോമീറ്റർ അകലെയാണ്, പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളായ നന്ദാദേവി, ജഗേശ്വര് എന്നിവ അൽമോറയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്, ഈ ക്ഷേത്രങ്ങളിൽ നടക്കുന്ന മേളകൾ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു. മൊർണൗള, മുക്തേശ്വർ, ബിൻസാർ, റാണിഖേത് തുടങ്ങി നിരവധി ട്രെക്കുകളുടെ ആരംഭ പോയിന്റ് കൂടിയാണ് അൽമോറ.
PC:Ankit Gupta

സന്ദക്ഫു

സന്ദക്ഫു

ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തിയിലുള്ള സിംഗലീല പർവതനിരയിലെ ഒരു പർവതശിഖരമാണ് സന്ദക്ഫു അഥവാ സന്ദക്പൂർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് കൊടുമുടികളിൽ നാലെണ്ണം - എവറസ്റ്റ്, കാഞ്ചൻജംഗ മകാലു, ലോത്‌സെ എന്നിവയുടെ കാഴ്ചകളാണ് സന്ദക്ഫുവിന്റെ പ്രത്യേകത.

PC:Amey Meher

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+