Search
  • Follow NativePlanet
Share
» »കണ്ണുംപൂട്ടി സ്വര്‍ഗ്ഗമെന്നു തന്നെ വിളിക്കാം... ഇന്ത്യയിലെ ഏറ്റവും മനോഹര ഗ്രാമങ്ങളിതാ

കണ്ണുംപൂട്ടി സ്വര്‍ഗ്ഗമെന്നു തന്നെ വിളിക്കാം... ഇന്ത്യയിലെ ഏറ്റവും മനോഹര ഗ്രാമങ്ങളിതാ

ഇതാ നമ്മുടെ രാജ്യത്ത് തീർച്ചയായും പരിചയപ്പെട്ടിരിക്കേണ്ട, സൂപ്പർ ഗ്രാമങ്ങൾ ഏതൊക്കെയാണെന്നു നോക്കാം..

എത്ര വലിയ നാടുകളിലൂടെ സഞ്ചരിച്ചാലും ഇന്ത്യയിലെ ഗ്രാമങ്ങൾ നല്കുന്ന സന്തോഷവും കാഴ്ചകളും വേറെ തന്നെയാണ്. നഗരത്തിന്റെ തിരക്കോ വികസനമോ ഇല്ലാത്ത, മനംനിറയ്ക്കുന്ന കാഴ്ചകളും ലളിതമായ ജീവിതങ്ങളും നിറഞ്ഞുനിൽക്കുന്ന ഗ്രാമങ്ങൾ കന്യാകുമാരി മുതൽ കാശ്മീർ വരെയുണ്ട്. ഇതാ നമ്മുടെ രാജ്യത്ത് തീർച്ചയായും പരിചയപ്പെട്ടിരിക്കേണ്ട, സൂപ്പർ ഗ്രാമങ്ങൾ ഏതൊക്കെയാണെന്നു നോക്കാം...

ചുഷുൽ, ലേ

ചുഷുൽ, ലേ

ഇന്ത്യയിലെ തീർച്ചയായും പരിചയപ്പെട്ടിരിക്കേണ്ട ഗ്രാമങ്ങളിൽ ഒന്നാണ് ലഡാക്കിൽ ലേയിൽ സ്ഥിതി ചെയ്യുന്ന ചുഷുൽ. സമുഗ്രനിരപ്പിൽ നിന്നും 14,270 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഇന്ത്യയുടെയും ചൈനയുടെയും LACയ്ക്ക് (യഥാർത്ഥ നിയന്ത്രണ രേഖ) ന് സമീപം ലഡാക്കിന്റെ കിഴക്കൻ മേഖലയിൽ പാംഗോങ് തടാകത്തിന് സമീപമാണ് ഇവിടമുള്ളത്. പല കാരണങ്ങളുണ്ട് ചുഷുലിനെ നിങ്ങളുടെ യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ. 1962 നവംബർ 18-ന് റെസാങ് ലായിൽ "അവസാന മനുഷ്യൻ, അവസാന റൗണ്ട്" വരെ പോരാടിയ ഇന്ത്യൻ സൈന്യത്തിന് പ്രസിദ്ധമാണ്.
വെറും 949 ആളുകൾ മാത്രമാണ് ഇവിടെ വസിക്കുന്നത്.

PC:Darshan Chudasama/Unsplash

കർസോക്ക്, ലേ

കർസോക്ക്, ലേ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമങ്ങളിൽ ഒന്നായാണ് കർസോക്ക് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ജനവാസ കേന്ദ്രമാണിത്. ലഡാക്കിലെ ലേ ജില്ലയിൽ, ത്സോ മോറിരി തടാകത്തിന്റെ തീരത്ത് രൂപ്ഷു പ്രദേശത്ത് ന്യോമയ്ക്ക് സമീപമാണ് കർസോക്ക് സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ ആകാശവും കാഴ്ചകളുമാണ് ഇവിടെ കാണുവാനുള്ളത്. ഇവിടെ നിന്നും 55 കിമീ അകലെയുള്ള ലേയാണ് പ്രധാന പട്ടണം. 1291 ആളുകളാണ് ഇവിടെ വസിക്കുന്നത്.

PC:Dhara Prajapati/Unsplash

മന വില്ലേജ്

മന വില്ലേജ്

ഇന്ത്യയിലെ അവസാന ഗ്രാമമെന്ന പേരിൽ അറിയപ്പെടുന്ന മന വില്ലേജ്. ഇന്ത്യയുടെയും ടിബറ്റ്/ചൈനയുടെയും അതിർത്തിയിലുള്ള ഈ ഗ്രാമം ഉത്തരാഖണ്ഡിന്‍റെ ഭാഗമാണ്. ടൂറിസ്റ്റ് വില്ലേജ് എന്നറിയപ്പെടുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 3,200 മീ ഉയരത്തിലാണുള്ളത്. ഭോട്ടിയ സമുദായമാണ് ഇവിടുത്തെ താമസക്കാരിൽ അധികവും. 9216 ആളുകളാണ് ഇവിടെയുള്ള ആകെ ജനസംഖ്യ. പുരാണങ്ങളിലും മന പരാമർശിച്ചിട്ടുണ്ട്. പാണ്ഡവർ സ്വർഗത്തിലേക്കുള്ള യാത്രയിൽ മനയിലൂടെ കടന്നുപോയതായി വിശ്വസിക്കപ്പെടുന്നു.

PC:Sanyam Bhutani/unsplash

നിതി, ഉത്തരാഖണ്ഡ്

നിതി, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിൽ തെക്കൻ ടിബറ്റൻ അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന നിതി അതീവ ഭംഗിയാർന്ന ഗ്രാമങ്ങളിലൊന്നാണ്. മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളുടെ ഭാഗമായ ഇവിടം വളരെ രസകരമായ കാഴ്ചകളണ് നല്കുന്നത്. 3600മീ ഉയരത്തിലാണ് നിതി ഉള്ളത്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള സമയത്ത് താഴ്വരയിൽ നിന്നും ആളുകൾ ഈ ഗ്രാമത്തിലേക്ക് കുടിയേറുന്നു. തങ്ങൾ പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഈ സമയത്ത് ഇവിടുത്തെ ആകെ ജനസംഖ്യ വെറും 47 ആണ്.

PC:Ashwini Chaudhary(Monty)/Unsplash

മലരി, ഉത്തരാഖണ്ഡ്

മലരി, ഉത്തരാഖണ്ഡ്

ഇന്ത്യയിലെ ഏറ്റവും വിദൂരമായ ഗ്രാമങ്ങളിലൊന്നാണ് മലരി. സമുദ്രനിരപ്പിൽ നിന്നും 2050 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലരി ടിബറ്റൻ അതിർത്തിക്കടുത്തുള്ള നന്ദാദേവി ബയോസ്ഫിയർ റിസർവിലാണ് മലരിയുള്ളത്. ധൗലി ഗംഗാ താഴ്‌വരയിൽ തീർത്തും ഒറ്റപ്പെട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബോട്ടിയ എന്നറിയപ്പെടുന്ന ഇന്തോ-മംഗോളിയൻ ഗോത്രങ്ങളായിരുന്നു മലരി ഗ്രാമത്തിലെ നിവാസികൾ. 2,165 ആളുകളാണ് ഇവിടെ വസിക്കുന്നത്. മഞ്ഞുകാലത്ത് ഇനിടേക്ക് പ്രവേശിക്കുവാൻ സാധിക്കില്ല.

കിബിത്തൂ

കിബിത്തൂ

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളുടെ പട്ടികയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട സ്ഥലമാണ് കിബിത്തൂ. പലര്‍ക്കും പരിചിതമല്ലാത്ത ഇവിടം ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിക്ക് അഭിമുഖമായി നിൽക്കുന്ന ഏക സർക്കിൾ ആസ്ഥാനവുമാണ്. അരുണാചൽ പ്രേദശിന്റെ ഭാഗമാണ് കിബിത്തു. സമുദ്രനിരപ്പിൽ നിന്ന് 1305 മീറ്റർ ഉയരത്തിൽ ലോഹിത് നദിയുടെ തീരത്താണ് ഇവിടമുള്ളത്. എന്നും തണുപ്പും മഞ്ഞുമുള്ള ഇവിടെ ഇതിന്റെ ഭംഗി വർധിപ്പിത്തുന്നത് ചുറ്റുമുള്ള പർവ്വതങ്ങളാണ്. സമുദ്രനിരപ്പിൽ നിന്ന് 1305 മീറ്റർ ഉയരത്തി
1962ൽ ഇന്ത്യ- ചൈന യുദ്ധം നടന്ന സ്ഥലവും ഇവിടെയായിരുന്നു. 1,862 ആളുകൾ ആണ് ഇന്നിവിടെ വസിക്കുന്നത്.

PC:Sudip Das/Unsplash

ട്യൂട്ടിംഗ്, അരുണാചൽ പ്രദേശ്

ട്യൂട്ടിംഗ്, അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശിലെ വിദൂരവും മനോഹരവുമായ ഗ്രാമങ്ങളിൽ ഒന്നാണ് ട്യൂട്ടിങ്. സിയാങ് നദിയുടെ (ബ്രഹ്മപുത്ര) തീരത്ത്,യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് 34 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് സമുദ്രനിരപ്പിൽ നിന്ന് 1,240 മീ ഉയരെയാണുള്ളത്. 2,733 ആളുകൾ ആണ് ഇവിടെ വസിക്കുന്നത്. ലഡുങ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഒരു തൂക്കുപാലമാണ് ഈ പ്രദേശത്തെ മറ്റു ഗ്രാമങ്ങളായ ജെദോ, യുകോംഗ്, കുക്കിംഗ്, സിംഗ് എന്നിവയുമായി ബന്ധിപ്പിക്കുന്നത്.

PC:Sreehari Devadas/Unsplash

തക്‌സിംഗ്, അരുണാചൽ പ്രദേശ്

തക്‌സിംഗ്, അരുണാചൽ പ്രദേശ്

ഇന്ത്യയിലെ ഭംഗിയാർന്ന ഗ്രാമങ്ങളുടെ പട്ടികയിലേക്ക് വീണ്ടും എത്തുന്നത് അരുണാചൽ പ്രദേശിലെ തന്നെ തക്‌സിംഗ് ഗ്രാമമാണ്. സുബൻസിരി നദിയുടെ തെക്കേ കരയിൽ സ്ഥിതി ചെയ്യുന്ന ടാസ്‌കിംഗ് ഗ്രാമം സമുഗ്രനിരപ്പിൽ നിന്നും 2,200 അടി ഉയരത്തിലാണുള്ളത്. 1,295 ആളുകൾ ആണ് ഇവിടെ വസിക്കുന്നത്.
PC:Anurag Bhgsain/Unsplash

സെമിതാങ്, അരുണാചൽ പ്രദേശ്

സെമിതാങ്, അരുണാചൽ പ്രദേശ്

ഗ്രാമങ്ങളിൽ മാത്രമല്ല, അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായാണ് സെമിതാങ് അറിയപ്പെടുന്നത്. സെമിതാങ് എന്നാൽ നദിയൊഴുക്കി കളഞ്ഞ ഭൂമി എന്നാണർത്ഥം. വിളഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങളും താഴ്വാരങ്ങളും ആകാശത്തെ മുട്ടി നിൽക്കുന്ന പര്‍വ്വതങ്ങളും ഇവിടെയുണ്ട്. ന്യാംജാങ് ചു നദിക്കരയിലാണ് ഇവിടമുള്ളത്. ഭൂട്ടാന്റെയും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശത്തിന്റെയും അതിർത്തിക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സെമിതാങ് സർക്കിളാണ് ഇന്ത്യയുടെ അവസാന ഭരണ മേഖല എന്ന പ്രത്യേകതയും ഇതിനുണ്ട്.

PC:Mayur More/Unsplash

ഗ്നാഥംഗ്, സിക്കിം

ഗ്നാഥംഗ്, സിക്കിം

സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്നാഥംഗ് "കിഴക്കേ ഇന്ത്യയുടെ ലഡാക്ക്" എന്നാണ് അറിയപ്പെടുന്നത്. ലഡാക്കിനു സമാനമായ പല കാഴ്ചകളും നിങ്ങൾക്കിവിടെ കാണാം. മഞ്ഞുമൂടിയ മലനിരകളാൽ ചുറ്റപ്പെട്ട ഒരിടമാണിത്. ഇവിടം സിക്കിമിലെ ഒരു സ്കീയിങ് റിസോർട്ട് കൂടിയാണ്. 8,860 ആളുകൾ ആണ് ഇവിടെ വസിക്കുന്നത്.

PC:Arindam Saha/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+