Search
  • Follow NativePlanet
Share
» »മുൻകൂർ വിസ വേണ്ട,പാസ്പോർട്ടുണ്ടോ? ഇന്ത്യക്കാർക്ക് പോകാം ഈ 60 രാജ്യങ്ങളിൽ

മുൻകൂർ വിസ വേണ്ട,പാസ്പോർട്ടുണ്ടോ? ഇന്ത്യക്കാർക്ക് പോകാം ഈ 60 രാജ്യങ്ങളിൽ

ലോകത്തെ അറുപത് രാജ്യങ്ങളാണ് സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ള ഒരു ഇന്ത്യന്‍ പൗരന് മുന്‍കൂര്‍ വിസയില്ലാതെ അവരുടെ രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്.

കൊവിഡ് കാലഘ‌ട്ടത്തിലെ യാത്രാവിലക്കുകളെല്ലാം ഏറെക്കുറെ നീങ്ങിക്കഴിഞ്ഞു. ഇനി പഴയപോലെ തന്നെയുള്ള യാത്രകളുടെ സമയമാണ്. ഏറ്റവും പുതിയ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് അനുസരിച്ച് ലോകത്തെ അറുപത് രാജ്യങ്ങളാണ് സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ള ഒരു ഇന്ത്യന്‍ പൗരന് മുന്‍കൂര്‍ വിസയില്ലാതെ അവരുടെ രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്.

otal List of 60 countries That Give Indians Free Visa Access

PC: Eva Darron

മുൻകൂർ വിസയില്ലാതെ പാസ്പോര്‍ട്ട് ഉടമകൾക്ക് പോകുവാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ച് ലോക പാസ്‌പോർട്ടുകളെ റാങ്ക് ചെയ്യുന്ന സൂചികയാണ് ഹെന്‍ലി ഇന്‍ഡക്സ്. ഈ പട്ടികയില്‍ 193 രാജ്യങ്ങളിലേക്ക് വിസ ഓണ്‍ അറൈവല്‍ നല്കുന്ന ജപ്പാന്‍ പാസ്പോര്‍ട്ട് ഒന്നാമതെത്തി. സിംഗപ്പൂരും ദക്ഷിണ കൊറിയയും 192 സ്‌കോറുമായി രണ്ടാം സ്ഥാനത്താണ്. സൂചിക അനുസരിച്ച് ആദ്യ 10 രാജ്യങ്ങളിൽ ജർമ്മനി, സ്പെയിൻ, ഇറ്റലി, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഫിൻലാൻഡ്, ലക്സംബർഗ്, ഇറ്റലി, ഓസ്ട്രിയ, ഡെൻമാർക്ക്, ഫ്രാൻസ്, അയർലൻഡ്, ഓസ്‌ട്രേലിയ, കാനഡ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക
1. കുക്ക് ദ്വീപുകൾ
2. ഫിജി
3. മാർഷൽ ദ്വീപുകൾ
4. മൈക്രോനേഷ്യ
5. നിയു
6. പലാവു ദ്വീപുകൾ
7. സമോവ
8. തുവാലു
9. വാനുവാട്ടു
10. ഇറാൻ
11. ജോർദാൻ
12. ഒമാൻ
13. ഖത്തർ
14. അൽബേനിയ
15. സെർബിയ
16. ബാർബഡോസ്
17. ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
18. ഡൊമിനിക്ക
19. ഗ്രനേഡ
20. ഹെയ്തി
21. ജമൈക്ക
22. മോണ്ട്സെറാറ്റ്
23. സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
24. സെന്റ് ലൂസിയ
25. സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്
26. ട്രിനിഡാഡ് ആൻഡ് ടൊബാഗോ
27. ഭൂട്ടാൻ
28. കംബോഡിയ
29. ഇന്തോനേഷ്യ
30. ലാവോസ്
31. മക്കാവോ (SAR ചൈന)
32. മാലിദ്വീപ്
33. മ്യാൻമർ
34. നേപ്പാൾ
35. ശ്രീലങ്ക
36. തായ്ലൻഡ്
37. തിമോർ-ലെസ്റ്റെ
38. ബൊളീവിയ
39. എൽ സാൽവഡോർ
40. ബോട്സ്വാന
41. ബുറുണ്ടി
42. കേപ് വെർഡെ ദ്വീപുകൾ
43. കൊമോറോ ദ്വീപുകൾ
44. എത്യോപ്യ
45. ഗാബോൺ
46. ​​ഗിനിയ-ബിസാവു
47. മഡഗാസ്കർ
48. മൗറിറ്റാനിയ
49. മൗറീഷ്യസ്
50. മൊസാംബിക്ക്
51. റുവാണ്ട
52. സെനഗൽ
53. സീഷെൽസ്
54. സിയറ ലിയോൺ
55. സൊമാലിയ
56. ടാൻസാനിയ
57. ടോഗോ
58. ടുണീഷ്യ
59. ഉഗാണ്ട
60. സിംബാബ്‌വെ

ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

Read more about: passport travel world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X