Search
  • Follow NativePlanet
Share
» » ആശ്വാസം തരുന്ന ട്രെക്കിങ്ങുകൾ; ചിമ്മിനി മുതൽ കൊടചാദ്രി വരെ.. നഗലാപുരം ഞെട്ടിക്കും

ആശ്വാസം തരുന്ന ട്രെക്കിങ്ങുകൾ; ചിമ്മിനി മുതൽ കൊടചാദ്രി വരെ.. നഗലാപുരം ഞെട്ടിക്കും

രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളെയപേക്ഷിച്ച് തെക്കേ ഇന്ത്യയ്ക്ക് ഒരല്പം സൗന്ദര്യം കൂടുതലാണ്. പശ്ചിമഘട്ടവും പൂർവ്വഘട്ടവും പച്ചപ്പും മലകളും പുഴകളും അരുവികളും മഞ്ഞും ഒക്കെ ചേർന്നു നിൽക്കുന്ന ഭംഗി. കായലുകളെയും കടലിനെയും കൂട്ടിൽ പിന്നെ പറയാനുമില്ല. ട്രെക്കിന്‍റെ കാര്യത്തിലും തെക്ക് ഒരുപടി മുന്നിലാണ്. ഭംഗിയുടെയും ചാലഞ്ചിന്‍റെയും കാര്യത്തിൽ മനോഹരമായ കുറെ ട്രെക്കിങ് സ്പോട്ടുകൾ ഇവിടെയുണ്ട്.

തെക്കേ ഇന്ത്യയിലെ ട്രെക്കിങ് സ്പോട്ടുകൾ പറഞ്ഞു തുടങ്ങുകയാണങ്കില്‍ അതിലൊന്ന് മീശപ്പുലിമല തന്നെയാണ്. പോയവരുടെയും പോകാനിരിക്കുന്നവരുടെയും പ്രിയപ്പെട്ട സ്ഥലം. ഇത് കൂടാതെ, എളുപ്പത്തിൽ പോകാൻ കഴിയുന്ന കൊടചാദ്രിയും ചെന്നൈയ്ക്ക് അടുത്തുള്ള നഗലാപുരവും ഒക്കെ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ട്രെക്കിങ് സ്പോട്ടുകളാണ്.

5 Best Trekking Spots In South India

1. കൊടചാദ്രി ട്രെക്കിങ്

തെക്കേ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ്ങുകളിലൊന്നാണ് കൊടചാദ്രിയിലേക്കുള്ളത്. കോടമഞ്ഞിന്‍റെ നനുത്ത മേലാപ്പിലൂടെ കല്ലു നിറഞ്ഞ വഴികൾ നടന്നു കയറിയുള്ള യാത്ര പ്രായഭേദമന്യേ ആർക്കും പോകാവുന്ന ഒന്നാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രം കൂടി കണ്ട് വരുന്ന വിധത്തിലാണ് പൊതുവേ കൊടചാദ്രി യാത്രകൾ പ്ലാൻ ചെയ്യുന്നത്.

കൊല്ലൂരിൽ നിന്നും കുടജാദ്രിയിലേക്ക് രണ്ട് മണിക്കൂറടുത്ത് യാത്രയുണ്ട്. ജീപ്പിലാണ് യാത്ര. ഇവിടുന്ന് കൊടചാദ്രിയുടെ താഴ്വാരം വരെ ജീപ്പിലെത്താം. പിന്നെ സർവ്വജ്ഞപീഠത്തിലേക്ക് നടന്നു കയറണം. ചെറിയ നടത്തമല്ലെങ്കിലും തണുപ്പും കുളിരും കാറ്റും മാറിയെത്തുന്ന കാലാവസ്ഥയിലൂടെ ക്ഷീണമറിയാതെ നടക്കാം. രണ്ട് മണിക്കൂർ കൊണ്ട് കാഴ്ച കണ്ട് തിരികെ ഇറങ്ങണം. എന്നിട്ട് വന്ന അതേ ജീപ്പിൽ കൊല്ലൂരിന് പോകാം.

2. ചിമ്മിനി ട്രെക്കിങ്

കേരളത്തിൽ ട്രെക്കിങ്ങിന് പേരുകേട്ട സ്ഥലമാണ് തൃശൂര്‍ ജില്ലയിലെ ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രം. മുകുന്ദപുരം താലൂക്കിന്‍റെ ഭാഗമായ ഇവിടെ സാഹസിക സഞ്ചാരികളാണ് അധികവും എത്തുന്നത്. ബോട്ടിങ്ങ്, റാഫ്റ്റിങ്ങ്, വനയാത്ര എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാൻ കഴിയുമെങ്കിലും ട്രെക്കിങ്ങിനാണ് ആരാധകർ കൂടുതലും. പക്ഷികളെയാണ് ഇവിടെ കൂടുതലും കാണാൻ കഴിയുന്നത്.

best trekking spots in south india

ചിമ്മിനിയിലെ ചെക്ക് പോസ്റ്റില്‍ നിന്ന് ഒരു കിലോമീറ്റർ വന്നാലുള്ള വിരക്കുതോട് എന്ന സ്ഥലത്തു നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ഇവിടുന്ന് ചൂരത്തല എന്ന സ്ഥലത്തേയ്ക്കാണ് യാത്ര. അഞ്ച് കിലോമീറ്റര് ട്രെക്കിങ് ഏകദേശം മൂന്ന് മണിക്കൂർ കാണും. രാവിലെ 08.00 മുതൽ വൈകിട്ട് 05.00 വരെയാണ് ട്രെക്കിങ് സമയം. ട്രെക്കിങ്ങിനുള്ള ടിക്കറ്റുകൾ 2.00 മണി വരെ നല്കും.

3. നഗലാപുരം ഹിൽസ്

സൗത്ത് ഇന്ത്യയിൽ ചെയ്യാൻ പറ്റിയ മറ്റൊരു പ്രധാന ട്രെക്കിങ്ങാണ് ആന്ധ്രാ പ്രദേശിലെ നഗലാപുരം ഹിൽസ് ട്രെക്കിങ്. പൂർവ്വഘട്ടത്തിന്‍റെ ഭാഗമായ ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും 5,670 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നഗലപുരം ട്രെക്കിങ്ങിൽ കാണുന്ന നഗലപുരം വെള്ളച്ചാട്ടമാണ് ഇതിന്റെ പ്രധാന ആകർഷണം. ചിറ്റൂര‍് ജില്ലയുടെ ഭാഗമായ ഇവിടേക്ക് ട്രെക്കിങ്ങില്‍ തുടക്കക്കാർ ഉൾപ്പെടെയുള്ളവർക്ക് വരാൻ പറ്റിയ സ്ഥലമാണ്. ചെന്നൈയിൽ നിന്ന് 87 കിലോമീറ്ററും ബാംഗ്ലൂരിൽ ൽ നിന്ന് 288 കിലോമീറ്ററും അകലെയാണ് ഇവിടമുള്ളത്.

4. പെരുമാൾ ട്രെക്ക്, തമിഴ്നാട്

നീലഗിരി ഹിൽസിന്‍റെ മനോഹരമായ കാഴ്ചകളൾ കണ്ടുള്ള യാത്രയാണ് പെരുമാൾ ട്രെക്ക് നല്കുന്നത്. മോഡറേറ്റ് കാറ്റഗറിയിലാണ് പെരുമാൾ ട്രെക്കിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പെരുമാൾ ഗ്രാമത്തിൽ നിന്നും ആരംഭിക്കുന്ന ട്രെക്കിങ് സമുദ്രനിരപ്പിൽ നിന്നും 7999 അടി ഉയരത്തിലുള്ള പെരുമാൾ പീക്കിലേക്കാണ് പോകുന്നത്. നീലഗിരിയുടെ ഗ്രാമീണ കാഴ്ചകൾ കാണാൻ പറ്റിയ യാത്ര കൂടിയാണിത്.

5. മീശപ്പുലിമല ട്രെക്ക്

കേരളത്തിലെ ഏറ്റവും ഹിറ്റായ ട്രെക്കിങ്ങുകളിൽ ഒന്നാണ് മീശപ്പുലിമല ട്രെക്ക്. സാഹസികതയും കൗതുകവും സന്തോഷങ്ങളം നിറഞ്ഞ യാത്രയാണ് ഇത്. മൂന്നാറിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് മീശപ്പുലിമലയുടെ ബേസ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. ഇതൊരു കിടിസന‍് ഓഫ് റോഡ് അനുഭവം നല്കും. ബേസ് ക്യാംപിൽ നിന്നാണ് പുലർച്ചെ മീശപ്പുലിമലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 8661 അടി ഉയരത്തിലേക്കാണ് യാത്ര. കേരള ഫോറസ്‌റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കെഎഫ്‌ഡിസി) വഴി മുൻകൂട്ടി ബുക്കിങ് നടത്തി വേണം പോകാൻ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+