Search
  • Follow NativePlanet
Share
» »കാണാനാളുകള്‍ എത്താറില്ലെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ കിടിലം തന്നെ!!

കാണാനാളുകള്‍ എത്താറില്ലെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ കിടിലം തന്നെ!!

യൂറോപ്പെന്നാല്‍ പല തരത്തിലുള്ള കാഴ്ചകളാണ് മനസ്സിലൂടെ ആദ്യം തന്നെ കടന്നുപോവുക. ചിലര്‍ക്ക് അത് പാരീസിന്‍റെ തെരുവകളാണെങ്കില്‍ മറ്റു ചിലര്‍ക്കത് റോമാ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായിരിക്കും. എന്നാല്‍ ഇതൊന്നുമല്ലാതെ സഞ്ചാരികള്‍ ഇതുവരെ കണ്ടു തീര്‍ത്തിട്ടില്ലാത്ത നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. പൗരാണിക കൊട്ടാരങ്ങളും കുന്നിന്‍ ചെരിവുകളും നന്മ നിറഞ്ഞ ഗ്രാമീണരും എല്ലാം ചേര്‍ന്നു നില്‍ക്കുന്ന ചില രാജ്യങ്ങള്‍. ഇതാ യൂറോപ്പില്‍ വളരെ കുറച്ച് മാത്രം സഞ്ചാരികള്‍ എത്തിച്ചേരുന്ന രാജ്യങ്ങള്‍ പരിചയപ്പെടാം...

സെര്‍ബിയ

സെര്‍ബിയ

ലോക വിനോദ സഞ്ചാര രംഗത്ത് വളരെ കുറച്ച് മാത്രം അറിയപ്പെ‌‌ടുന്ന രാജ്യമാണ് സെര്‍ബിയ. തെക്കുപടിഞ്ഞാറന്‍ യൂറോപ്പും മധ്യ യൂറോപ്പും തമ്മില്‍ ചേരുന്ന ഇവിടം വളരെ വ്യത്യസ്തമായ സാംസ്കാരിക പാരമ്പര്യത്തിന് പേരുകേട്ട ഇടമാണ്. റോമന്‍ ചക്രവര്‍ത്തിമാരു‌‌ടെ നാട് എന്നറിയപ്പെടുന്ന ഇവി‌ടെ നിന്നും 17 റോമന്‍ ചക്രവര്‍ത്തിമാര്‍ ഭരണത്തില്‍ വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ആതിഥ്യമര്യാദയുള്ള രാജ്യക്കാരാണിവര്‍. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പോകുവാന്‍ സാധിക്കുന്ന ഏക യൂറോപ്യന്‍ രാജ്യമാണ് സെര്‍ബിയ.

ലക്സംബര്‍ഗ്

ലക്സംബര്‍ഗ്

ഫ്രാന്‍സ് ആണോ, അല്ല! എങ്കില്‍ ജര്‍മ്മനി? അതുമല്ല!! ആയിരത്തിലേറെ വര്‍ഷങ്ങളായി ജര്‍മ്മനിയും ഫ്രാന്‍സും തമ്മില്‍ തര്‍ക്കമുണ്ടായിരുന്ന പ്രദേശമാണ് ഇന്നത്തെ ലക്സംബര്‍ഗ്. ലക്സംബർഗ് നഗരത്തിൽ ഇന്നും കാണാവുന്ന കോട്ടകളുടെ അവശിഷ്ടങ്ങൾ പടിഞ്ഞാറൻ യൂറോപ്പിന്റെ ക്രോസ്റോഡിലെ അതിന്റെ തന്ത്രപരമായ നിലപാടിന് സാക്ഷ്യം വഹിക്കുന്നു.

1,000 ചതുരശ്ര മൈലിൽ താഴെ മാത്രമാണ് ഈ രാജ്യത്തിന്റെ ഭൂപ്രദേശം ഉള്ളത്. ഉയർന്ന ജീവിതച്ചെലവും സന്ദർശനച്ചെലവും ആകാം സഞ്ചാരികള്‍ ഇവിടം തിരഞ്ഞെടുക്കാതിരിക്കുന്നതിനു കാരണം.

ബോസ്നിയ ഹെർസഗോവിന

ബോസ്നിയ ഹെർസഗോവിന

മുൻ യുഗോസ്ലാവ് റിപ്പബ്ലിക്കായ ബോസ്നിയ ഹെർസഗോവിന യൂറോപ്പിലെ അധികം ആളുകള്‍ എത്താത്ത വേറൊരു രാജ്യമാണ്. 90 കളില്‍ രാഷ്ട്രീയമായ അനശ്ചിതത്വം നേരി‌ട്ട ഈ രാജ്യം ഇന്ന് ഏറെക്കുറെ തിരികെ വരവിന്‍റെ പാതയിലാണ്.
ബോസ്നിയ-ഹെർസഗോവിന പൂര്‍ണ്ണമായും കരയാല്‍ ചുറ്റപ്പെട്ടതാണ്. അഡ്രിയാറ്റിക് പ്രദേശത്ത് 12 മൈൽ തീരമേയുള്ളൂ. എന്നാല്‍ ബാക്കി തീരഭാഗം ഇന്ന് ക്രൊയേഷ്യയുടെ ഭാഗമാണ്. മികച്ച റോഡുകളുട അപര്യാപ്തതയും സൗകര്യങ്ങളുടെ കുറവുമാണ് സഞ്ചാരികള്‍ വരാതിരിക്കുന്നതിനുള്ള മറ്റൊരു കാരണം. (90 കളിലെ യുദ്ധങ്ങളുടെ അവശിഷ്ടമായ ലാന്‍ഡ് മൈനുകള്‍ ഇന്നും കണ്ടെത്തുവാന്‍ സാധിക്കാതെ ഭൂമിക്കടിയില്‍ കിടപ്പുള്ളതിനാല്‍ സഞ്ചാരം പലപ്പോഴും അസാധ്യമായി തുടരുന്നു.

സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!

നോര്‍ത്ത് മാസിഡോണിയ

നോര്‍ത്ത് മാസിഡോണിയ

ഒരു കാലത്ത് ലോകത്തിന്റെ വലിയ ശക്തിയായി വളര്‍ന്നു വന്ന രാജ്യമായിരുന്നു മാസിഡോണിയ. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ മാതൃരാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് ഇന്നു നോര്‍ത്ത് മാസിഡോണിയ എന്ന രാജ്യമായി മാറിയിരിക്കുന്നത്. അയല്‍ രാജ്യമായ ഗ്രീസിനേക്കാള്‍ പ്രസിദ്ധമാണെങ്കിലും സഞ്ചാരികള്‍ എത്തുന്നത് ഗ്രീസിലാണെന്നാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

നേരത്തെ മാസിഡോണിയ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. 2019 ല്‍ ആണ് നോര്‍ത്ത് മാസിഡോണിയ എന്നു പേരുമാറ്റുന്നത്. തടാകങ്ങളുണ്ട്. കുന്നുകൾ, താഴ്‌വരകൾ, ചരിത്രപരമായ വാസ്തുവിദ്യ എന്നിവയാൽ ഇവിടം ഏറെ സമ്പന്നമാണ്.

മൊണോകോ

മൊണോകോ

ഭൂപ്രകൃതിയില്‍ വളരെ കുഞ്ഞന്‍ രാജ്യമാണെങ്കില് പോലും ലോകത്തിലെ മൂന്നിലൊന്ന് സമ്പന്നരും വസിക്കുന്ന രാജ്യമാണിത്. വാർഷിക ഗ്രാന്റ് പ്രിക്സ് മൽസരമായ മോണ്ടെ-കാർലോ കാസിനോയ്ക്ക് ഇത് ലോകപ്രശസ്തമാണ്.0.8 ചതുരശ്ര മൈലിൽ താഴെ 40,000 ൽ താഴെ സ്ഥിരവാസികളാണ് ഇവി‌ടെയുള്ളത്.

അതിസമ്പന്നരുടെ ചൂതാട്ടവും യാച്ചിംഗ് വിനോദവുമാണ് ഇവിടേക്ക് സ്ഥലങ്ങള്‍ കാണുക എന്നതിലുപരി ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഫ്രാൻസിന്റെ മെഡിറ്ററേനിയൻ തീരം കാണുവാന്‍ ഇവിടെ നിരവധി സ്ഥലങ്ങളുണ്ട്.

അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍

മോള്‍ഡോവ

മോള്‍ഡോവ

യൂറോപ്യന്‍ രാജ്യങ്ങളില്‍ പലപ്പോഴും ആളുകള്‍ തഴയുന്ന രാജ്യങ്ങളില്‍ ഒന്നാണ് മോള്‍ഡോവ. റൊമേനിയയ്ക്കും ഉക്രയിനും ഇടയിലായാണ് മോള്‍ഡോവ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും രുചികരമായ വൈന്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് മൊള്‍ഡോവ. എന്നാല്‍ യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നും കൂടിയാണിത്. കാര്യങ്ങളിങ്ങനെ ആണെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം കഴിക്കുന്ന രാജ്യക്കാര്‍ കൂടിയാണിത്. കടല്‍ത്തീരമില്ലാത്ത രാജ്യം എന്ന പ്രത്യേകതയും ഇതിനുണ്ട്. എന്നാല്‍ കറങ്ങുവാന് അധികം സ്ഥലങ്ങളില്ലാത്തതിനാല്‍ സഞ്ചാരികള്‍ അധികമൊന്നും ഇവിടെ എത്താറില്ല.

ലിച്ചെൻ‌സ്റ്റൈന്‍

ലിച്ചെൻ‌സ്റ്റൈന്‍

ലോകത്തില്‍ ഏറ്റവുമധികം കോടീശ്വരന്മാര്‍ അധിവസിക്കുന്ന രാജ്യമാണ് ലിച്ചെൻ‌സ്റ്റൈന്‍
62 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്ത് 38,000 പേര്‍ മാത്രമാണ് താമസക്കാരായി ഉള്ളത്. സ്വിറ്റ്സര്‍ലന്‍ഡിനും ഓസ്ട്രിയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ രാജ്യം വിദേശ എംബസി ഇല്ലാത്ത രാജ്യം കൂടിയാണ്. ആളുകളേക്കാള്‍ കമ്പനികളുള്ള ലിച്ചെൻ‌സ്റ്റൈന്‍ കമ്പനികള്‍ക്കും ബിസിനസുകള്‍ക്കും ഏറെ അനുയോജ്യം കൂടിയാണ്. വിമാനത്താവളവും സൈന്യവുമില്ലാത്ത രാജ്യം കൂടിയാണിത്.

കൊവിഡ് വാക്സിനെടുത്തോ? യാത്രക്കാരെ സ്വാഗതം ചെയ്ത് ഈ യൂറോപ്യൻ രാജ്യങ്ങൾകൊവിഡ് വാക്സിനെടുത്തോ? യാത്രക്കാരെ സ്വാഗതം ചെയ്ത് ഈ യൂറോപ്യൻ രാജ്യങ്ങൾ

സാന്‍ മാറിനോ

സാന്‍ മാറിനോ

ലിച്ചെൻ‌സ്റ്റൈനിന്റെ പകുതിയോളം വലുപ്പമുള്ള ഒരു ചെറിയ രാജ്യമാണ് സാൻ മറിനോ. എ.ഡി നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മരിനസ് എന്ന മേസൺ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന റിപ്പബ്ലിക്കാണ് സാൻ മറിനോ. ഇറ്റലിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന രാജ്യം കൂടിയാണിത്. ലോകത്തിലെ ആദ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യുണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നതും ഇവിടെയാണ്.

റഷ്യ പാപ്പരാക്കിയ യൂറോപ്യന്‍ രാജ്യം,വൈന്‍ ഉത്പാദനത്തില്‍ ഒന്നാമത്.. മൊള്‍ഡോവന്‍ വിശേഷങ്ങള്‍റഷ്യ പാപ്പരാക്കിയ യൂറോപ്യന്‍ രാജ്യം,വൈന്‍ ഉത്പാദനത്തില്‍ ഒന്നാമത്.. മൊള്‍ഡോവന്‍ വിശേഷങ്ങള്‍

ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഹമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഹമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍

Read more about: world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X