Search
  • Follow NativePlanet
Share
» »കുറഞ്ഞ ചിലവിൽ മികച്ച വിദേശ വിദ്യാഭ്യാസം..വിദ്യാർത്ഥികൾ തിരഞ്ഞടുക്കുന്നത് ഈ രാജ്യങ്ങൾ

കുറഞ്ഞ ചിലവിൽ മികച്ച വിദേശ വിദ്യാഭ്യാസം..വിദ്യാർത്ഥികൾ തിരഞ്ഞടുക്കുന്നത് ഈ രാജ്യങ്ങൾ

ഇന്ത്യയിലെ യുവാക്കളുടെ ഇടയിലെ ഏറ്റവും പുതിയ പ്രവണതയാണ് വിദേശ വിദ്യാഭ്യാസം. കാലങ്ങളായി വിദേശവിദ്യാഭ്യാസം സജീവമായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഉന്നതപഠനവും മികച്ച ജീവിതവും ലക്ഷ്യംവെച്ച് വിദേശരാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. വിദേശവിദ്യാഭ്യാസത്തിന് ഏതു രാജ്യം തിരഞ്ഞെടുക്കണമെന്നതാണ് വിദേശപഠനം ആഗ്രഹിക്കുന്ന ആളുകളുടെ ഏറ്റവും വലിയ പ്രയാസങ്ങളിലൊന്ന്. കുറഞ്ഞ ചില മികച്ച വിദ്യാഭ്യാസം കുറഞ്ഞ ചിലവിൽ ലഭിക്കുന്ന, മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങള്‍ക്കാണ് വിദ്യാർത്ഥികൾ മുന്‍ഗണന നല്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശവിദ്യാഭ്യാസത്തിനായി ആളുകൾ തിരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം.

യുഎസ്ഇ

യുഎസ്ഇ


നിരവധി വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച വിദേശ ഉപരിപഠന ലക്ഷ്യസ്ഥാനമാണ് യുഎസ്എ. മികച്ച നിലവാരം പുലർത്തുന്ന സർവ്വകലാശാലകളും കോളേജുകളും യുഎസ്എയുടെ പ്രത്യേകതയാണ്. 5,500-ലധികം സർവ്വകലാശാലകളും കോളേജുകളും യുഎസ്എയിൽ കാണാം. ഇത്രയും വിപുലമായ ശ്രേണിയിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായ സ്ഥാപനം തിരഞ്ഞെടുക്കാം. നിങ്ങളുടെ ഏതു തരത്തിലുമുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്കും അനുസരിച്ചുള്ള സ്ഥാപനങ്ങൾ ഇവിടെയുണ്ട് എന്നതാണ് യുഎസ്എയെ വ്യത്യസ്തമാക്കുന്നത്

യുകെ

യുകെ

ഇന്ത്യയിൽ നിന്നും വിദേശവിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് യുകെ. മികച്ച ജീവിതനിലവാരവും പാർട് ടൈം ജോലി സാധ്യതകളും നിരവധിയുള്ളതിനാൽ വിദ്യാഭ്യാസത്തോടൊപ്പം അതിന്റെ ചിലവുകൾ തീർത്തുപോകുവാന്‍ ഇവിടെ സാധിക്കും. വിദ്യാഭ്യാസ വായ്പയെടുത്ത് വരുന്നവർ പഠനത്തോടൊപ്പം ജോലിയും ചെയ്ത് കോഴ്സ് കഴിയുമ്പോഴേക്കും വായ്പ അടച്ചുതീർക്കുന്നത് വളരെ സാധാരണമാണ്. മികച്ച ജോലി അവസരങ്ങളാണ് രാജ്യം മുന്നോട്ടുവയ്ക്കുന്നത്.
ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ നിരവധി സർവകലാശാലകൾ ഇവിടെയുണ്ട്. അത്യാധുനിക ഗവേഷണ പദ്ധതികൾക്കും സൗകര്യങ്ങൾക്കും ഇത് പ്രസിദ്ധമാണ്. കുറഞ്ഞ ചിലവിലുള്ള വിദ്യാഭ്യാസമാണ് സാദാരണ കോഴ്സുകൾക്ക് ലഭ്യമാകുന്നത്. നിരവധി അന്താരാഷ്ട്ര തൊഴിൽ സാധ്യതകളും രാജ്യം വാഗ്ദാനം ചെയ്യുന്നു.

 കാനഡ

കാനഡ


യുകെയോടൊപ്പം തന്നെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ മുന്‍ഗണന നല്കുന്ന രാജ്യമാണ് കാനഡ. മികച്ച സെറ്റിൽമെന്‍റ് സാധ്യതകളും ജോലി അവസരങ്ങളും തുടർജീവിതവുമാണ് കാനഡ നല്കുന്നത്. വിദ്യാഭ്യാസക്കാലയളവിന്‍റെ അത്രയും തന്നെ സ്റ്റേ-ബാക്ക് ഓപ്ഷനും അതു കഴിഞ്ഞ് പെർമനന്‍റ് റസിഡൻസിയും രാജ്യം വാഗ്ദാനം ചെയ്യുന്നു. മികച്ച സൗകര്യമുള്ള ഇവിടുത്തെ കോളേജുകളും സർവകലാശാലകളും ലോകത്തര നിലവാരമുള്ളവയാണ്. വാൻകൂവർ, ടൊറന്റോ എന്നിവയാണ് ഇവിടെ ഏറ്റവുമധികം വിദ്യാർത്ഥികളെത്തുന്ന നഗരങ്ങൾ. ജീവിത നിലവാരത്തിലും ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി കാനഡ സ്ഥിരമായി തിരഞ്ഞെടുക്കപ്പെടാറുണ്ട്.

ചൈന

ചൈന


വളരെ വേഗത്തില്‍, കഴിഞ്ഞ കുറച്ചുകാലം കൊണ്ടാണ് ചൈന ആഗോള വിദ്യാഭ്യാസരംഗത്ത് സ്വന്തമായ സ്ഥാനം നേടിയെടുത്തത്. ഗവേഷണത്തിനും മെഡിക്കൽ വിദ്യാഭ്യാസത്തിനുമാണ് ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾ ചൈന തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് മികച്ച വിദ്യാഭ്യാസ അനുഭവം വാഗ്ദാനം ചെയ്യുന്നു. ലോകസാമ്പത്തിക ശക്തികളിലൊന്നായ ചൈന മികച്ച തൊഴിൽ അവസരങ്ങൾ തുറക്കും.

ഓസ്ട്രേലിയ

ഓസ്ട്രേലിയ


ലോകത്തിൽ ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയയും ഉൾപ്പെട്ടിട്ടുണ്ട്. മികച്ച വിദ്യാഭ്യാസമാണ് രാജ്യം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളെല്ലാംതന്നെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി മികച്ച സൗകര്യങ്ങളും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നു. . ട്യൂഷൻ ഫീസ് മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. മാത്രമല്ല, പഠിക്കുവാനുള്ള വിഷയങ്ങളിലെ വൈവിധ്യം ഓസ്ട്രേലിയയുടെ മറ്റൊരു പ്രത്യേകതയാണ്.

ഫ്രാൻസ്

ഫ്രാൻസ്


മിതമായ നിരക്കിൽ ലോകോത്തര വിദ്യാഭ്യാസം ആണ് ലക്ഷ്യമെങ്കിൽ ഫ്രാൻസ് ധൈര്യമായി തിരഞ്ഞെടുക്കാം. കുറഞ്ഞ ട്യൂഷന് ഫീസും ഇംഗ്ലീഷിലുള്ള വിദ്യാഭ്യാസവും ഇവിടെ നല്കുമെങ്കിലും ഫ്രഞ്ച് ഭാഷ പഠിക്കുന്നത് നിങ്ങളുടെ ഇവിടുത്തെ ജീവിതം എളുപ്പമാക്കുമെന്നാണ് ഇവിടെ പോയി വിദ്യാഭ്യാസം നേടിയവർ പറയുന്നത്. ഒഴിവാക്കില്ല. അക്കാദമിക് മികവിന് ഫ്രാൻസിന് ദീർഘകാലമായുള്ള പ്രശസ്തി ഉണ്ട്. പാരീസ്, ടൗളൂസ്, ലിയോൺ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെത്തുന്നത്.

റഷ്യ

റഷ്യ

ശാസ്ത്ര- സാങ്കേതിക വിദ്യാഭ്യാസത്തിന് ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നിവയിലാണ് റഷ്യ പ്രസിദ്ധമായിട്ടുള്ളത്. ഈ വിഷയങ്ങളിൽ വിദ്യാഭ്യാസം നേടിയാൽ മികച്ച തൊഴിലവസരവും ഇവിടെ ലഭ്യമാകും. മികച്ച കരിയറും ജീവിസാഹചര്യവും ആണ് ലക്ഷ്യമെങ്കിൽ റഷ്യ മികച്ച ചോയിസാണ്. മാത്രമല്ല, വളരെ നല്ല പഠനാന്തരീക്ഷവും റഷ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. പകുതിയിലധികം റഷ്യൻ പൗരന്മാരും യൂണിവേഴ്സിറ്റി ബിരുദം നേടിയവരാണ്. വിദ്യാഭ്യാസ ചിലവ് കുറയ്ക്കുന്ന നിരവധി സ്കോളർഷിപ്പുകളും രാജ്യം നല്കുന്നുയ ഓരോ വർഷവും, റഷ്യൻ സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആയിരക്കണക്കിന് സ്കോളർഷിപ്പുകൾ നൽകുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

ജർമനി

ജർമനി


ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ വിദ്യാഭ്യാസം നല്കുന്ന രാജ്യമെന്ന ഖ്യാതി ജർമനിക്കുള്ളതാണ്. പൊതു സർവ്വകലാശാലകളിലെ ട്യൂഷൻ ഫീസ് രാജ്യം എടുത്തു കള‍ഞ്ഞതിനാല്‍, ഇന്ത്യയിൽ നിന്നടക്കം പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ബിരുദപഠനത്തിന് ഇവിടേക്ക് വരുന്നത്. മികച്ച വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുമെനന്ത് മാത്രമല്ല അതുകഴിഞ്ഞുള്ള ജോലി, ജീവിതം എന്നിവയെല്ലാം ഇവിടെ നിങ്ങൾക്ക് ഉറപ്പുവരുത്താം. അധ്യാപനത്തിലും ഗവേഷണത്തിലും ജർമ്മനിക്ക് ലോകവിദ്യാഭ്യാരസംഗത്ത് മികച്ച സ്ഥാനമുണ്ട്. മാത്രമല്ല, ഇവിടെ നിന്നും മറ്റു രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ പോകുവാനും സാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+