ഗാന്ധി ഗ്രാം
ഗ്രാമത്തിലെ ഗവണ്‍മെന്‍റ് സ്കൂള്‍ പരിസരത്തിനുള്ളില്‍ ഗാന്ധി ക്ഷേത്രവും ഇവിടെയുണ്ട്. ദിവസനേ ഇവിടെ എത്തി പ്രാര്‍ത്ഥിക്കുന്നവരെ കൂടാതെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നും ക്ലാസ് സമയത്തിനു മുന്‍പ് ഇവിടെയെത്തി രാഷ്ടട്ര പിതാവിന് പ്രണാമം അര്‍പ്പിക്കാറുണ്ട്. ഗാന്ധി ഗ്രാം എന്നറിയപ്പെടുന്ന ജക്കാലി ഗ്രാമക്കാര്‍ക്ക് അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് ഗാന്ധിജി.
PC:Ministry of Information & Broadcasting
ഒക്ടോബര്‍ രണ്ടിന്
എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ട് ആകുവാന്‍ ഗ്രാമവാസികള്‍ കാത്തിരിക്കും. ഗാന്ധിജിയുടെ പ്രതിമയില്‍ പൂക്കളര്‍പ്പിച്ചും യോഗങ്ങള്‍ നടത്തിയും അന്നേ ദിവസം വലിയ ആഘോഷമായിരിക്കും ഇവിടെ. കൂടാതെ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രസംഗ മത്സരങ്ങളും പാട്ടു മത്സരങ്ങളും ഒക്കെ നടത്തും. എന്നാല്‍ ഈ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മറ്റൊരു രീതിയിലായിരിക്കും ഇവിടെ ഗാന്ധിജയന്തി ആഘോഷം. ഓരോ ക്ലാസില്‍ നിന്നും രണ്ടു കുട്ടികള്‍ വീതം മാസ്കും മറ്റും ധരിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കും. ദീപാവലി ആഘോഷത്തോളം വലിയ ആഘോഷമാണ് ഇവിടെ എല്ലാവര്‍ക്കും ഗാന്ധി ജയന്തി. പ്രായഭേതമന്യേ ഇവിടെ ഈ ആഘോഷം നടക്കും.
March 3, 1934
ജക്കാലി ഗ്രാമാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണിത്. സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി March 3, 1934 ഗാന്ധിജി ഗ്രാമം സന്ദര്‍ശിക്കുകയുണ്ടായി. അന്ന് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്കും ശേഷമാണ് ഗ്രാമം ഗാന്ധിജിയെ ഇങ്ങനെ ആരാധിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഗാന്ധിഡിയുടെ പേര് കുട്ടുകള്‍ക്കിടുന്നതും ചര്‍ക്കയില്‍ നൂറ്റ വസ്ത്രങ്ങള്‍ ധരിക്കുന്നതുമെല്ലാം ഇവിടെ പിന്തുടര്‍ന്നു പോന്നിരുന്നു.
മൗനവ്രതവും കൈത്തറി വസ്ത്രവും
പല വിധത്തിലാണ് ഇവിടെ പലരും ഗാന്ധിജിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്.വെങ്കനഗൗഡ കെഞ്ചനഗൗഡര്‍ എന്നു പേരായ ഒരാള്‍ എല്ലാ വര്‍ഷവും ആറു മാസത്തോളം നീണ്ടു നില്‍ക്കുന്ന മൗനവ്രതം ആചരിക്കാറുണ്ട്. കൈത്തറി വസ്ത്രം മാത്രം ധരിക്കുന്നവരും ചജിവിതത്തില്‍ മധുരം കഴിക്കില്ല എന്നും ചെരിപ്പ് ധരിക്കില്ല എന്നിങ്ങനെ ഗാന്ധിജിക്കായി പല ത്യാഗങ്ങളും ഇവര്‍ ചെയ്യാറുണ്ട്.