കോടമഞ്ഞിറങ്ങി നിൽക്കുന്ന കാടിനുള്ളിലൂടെ, അണക്കെട്ടുകളും കാട്ടുപാതകളും പിന്നിട്ട് കാടിന്‍റെ ഉള്ളറകളിലൂടെ ഒരു ബസ് യാത്ര.. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആഘോഷമാക്കി മാറ്റിയ ഗവി യാത്രയെ ഒറ്റ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പല കാരണങ്ങളാൽ നടക്കാതിരുന്ന ഗവി എന്ന യാത്രാ മോഹം ഏറ്റവും ജനകീയമാക്കി മാറ്റിയത് കെഎസ്ആർടിസി പാക്കേജുകളാണ്.
ഇപ്പോഴിതാ, ഈ വർഷം ഗവി യാത്രാ മോഹം നടക്കാത്തവർക്കായി ഒരു അവസാന വട്ട ചാൻസ് വന്നിരിക്കുകയാണ്. ഡിസംബർ മാസത്തിലെ അവസാന ദിവസങ്ങളില്‍ ഗവിയിലേക്ക് കിടിലൻ പാക്കേജുകൾ ഒരുക്കിയിരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ. ഇതാ ഗവി യാത്രാ പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം.

PC:Samson Joseph/Wikipedia
ഗവി യാത്ര
ഓർഡിനറി എന്ന മലയാളം സിനിമയിലൂടെയാണ് ഗവി മലയാളികളുടെ ശ്രദ്ധ നേടിയതെങ്കിലും ഗവിയിലേക്കുള്ള യാത്ര എന്ന സ്വപ്ന സാക്ഷാത്കാരം നടത്തിയത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്. കാടിനുള്ളിലൂടെ ആനവണ്ടിയിൽ പോകുന്ന സുഖമാണ് കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്. ബജറ്റ് ടൂറിസം നടത്തുന്ന ഡിപ്പോകളിൽ നിന്നും ഗവിയിലേക്ക് സ്ഥിരം യാത്രകളുണ്ട്. 2022 ഡിസംബര്‍ ഒന്നിനാണ് ബജറ്റ് ടൂറിസം സെൽ ഗവി യാത്രകൾക്ക് തുടക്കം കുറിക്കുന്നത്. ഇതുവഴി ആയിരക്കണക്കിനാളുകൾ ഗവി യാത്ര എന്ന സ്വപ്നം പൂർത്തിയാക്കി.
ഗവി ക്രിസ്മസ് ടൂർ പാക്കേജ്
ക്രിസ്മസ് അവധി കണക്കാക്കി ആലപ്പുഴയിലെ വിവിധ ഡിപ്പോകളിൽ നിന്നും ഗവിയിലേക്ക് ഏകദിന യാത്രകൾ നടത്തുന്നു. ഗവിയിലേക്കുള്ള ബസ് യാത്ര, ബോട്ടിങ്, ഉച്ചഭക്ഷണം, പ്രവേശന ഫീസ് എന്നിവ ഉള്‍പ്പെടെ വലിയ തുകയില്ലാതെ ഗവി കണ്ടുവരാം. ക്രിസ്മസ് അവധിക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഈ യാത്ര തിരഞ്ഞെടുക്കാം.
ഗവി യാത്രാ തിയതി
ആലപ്പുഴ, ഹരിപ്പാട് ഡിപ്പോ- ഡിസംബര്‍ 21, മാവേലിക്കര ഡിപ്പോ- ഡിസംബര്‍ 28,
ചെങ്ങന്നൂർ ഡിപ്പോ- ഡിസംബര്‍ 25,21
ചേര്‍ത്തല ഡിപ്പോ- ഡിസംബര്‍ 29 എന്നീ തിയതികളിലാണ് യാത്ര. ഡിപ്പോ അനുസരിച്ച് 1,450 രൂപ മുതല്‍ 1,850 രൂപ വരെയാണ് ട്രിപ്പ് നിരക്ക് വരിക.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിവരങ്ങള്‍ക്ക് ആലപ്പുഴ ബജറ്റ് ടൂറിസം സെല്ലിന്റെ 9895505815, 9400203766 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഗവി കാഴ്ചകൾ
90 കിലോമീറ്ററോളം ദൂരം കാടിനുള്ളിലൂടെ കെഎസ്ആർടിസി ബസിൽ ഉള്ള യാത്രയാണ് ആളുകളെ ഗവി ട്രിപ്പിലേക്ക് ആകർഷിക്കുന്നത്. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും വനത്തിനുള്ളിലെ യാത്രയ്ക്ക് യോജ്യമായ മറ്റൊരു ഹസിലാണ് ആളുകളെ കൊണ്ടുപോകുന്നത്. ആന മുതൽ കാട്ടുപോത്തുകളെ വരെ കാണാനാകും എന്നതാണ് മറ്റൊരാകർഷണം. യാത്രയിൽ മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി അണക്കെട്ട് എന്നിവ യാത്രകാർക്ക് കാണാൻ സാധിക്കും.
പത്തനംതിട്ടയിൽ നിന്നും ആങ്ങമൂഴി വഴിയാണ് ഗവിയിലേക്ക് പോകുന്നത്. മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്. യാത്രയിലെ ഉച്ചഭക്ഷണവും വിശ്രമവും കൊച്ചുപമ്പയിലാണ് ഒരുക്കിയിട്ടുള്ളത്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












