Search
  • Follow NativePlanet
Share
» »ഗവിയിലേക്ക് സ്വന്തം വാഹനത്തിൽ യാത്ര; കാടിന്‍റെ കുളിരിലൂടെ ഓഫ്റോഡ് സവാരി, അറിയേണ്ടതെല്ലാം

ഗവിയിലേക്ക് സ്വന്തം വാഹനത്തിൽ യാത്ര; കാടിന്‍റെ കുളിരിലൂടെ ഓഫ്റോഡ് സവാരി, അറിയേണ്ടതെല്ലാം

ഗവിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോൾ ആളുകൾ ഏറ്റവുമധികം അന്വേഷിക്കുന്ന കാര്യങ്ങളിലൊന്നാണ് സ്വന്തം വാഹനത്തിൽ ഗവിയിലേക്ക് യാത്ര സാധ്യമാകുമോ എന്നത്. കെഎസ്ആർടിസിയുടെ ഗവി ബജറ്റ് യാത്രാ പാക്കേജുകള്‍, കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ എന്നിവ ഗവിയിലേക്കും കുമളിയിലേക്കും ഉണ്ടെങ്കിൽ പോലും പല കാര്യങ്ങളാൽ സൗകര്യം സ്വന്തം വാഹനത്തിനുള്ള യാത്രയായിരിക്കും ആളുകൾക്ക് താല്പര്യം.

എന്നാൽ ഈ യാത്ര പ്ലാൻ ചെയ്യുമ്പോൾ മുൻകൂട്ടി അനുമതി വാങ്ങുക, പ്രത്യേക സമയക്രമം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. സ്വകാര്യ വാഹനത്തിൽ ഗവിയിലേക്ക് യാത്ര നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങളും പാലിക്കേണ്ട കുറച്ച് നിബന്ധനകളും ഉണ്ട്. ഗവിയിലേക്ക് വാഹനങ്ങൾക്ക് എങ്ങനെ പാസ് എടുക്കാമെന്നും മറ്റു വിവരങ്ങളും വിശദമായി വായിക്കാം.

Gavi One Day Tour By Car:How To Plan, Entry Pass

നിശ്ചിത എണ്ണം സ്വകാര്യ വാഹനങ്ങൾക്കു മാത്രമേ ഒരു ദിവസം ഗവി വഴി കടന്നുപോകുവാൻ അനുമതിയുള്ളൂ. https://gavikakkionline.com/ എന്ന ഔദ്യോഗിക സൈറ്റ് വഴി വേണം ബുക്കിങ് നടത്തുവാൻ. ഒരു ദിവസം 30 വാഹനങ്ങൾക്ക് മാത്രമേ അനുമതി നല്കുകയുള്ളൂ. മുതിർന്നവർക്ക് 70 രൂപയും വിദേശികൾക്ക് 140 രൂപയും ആണ് ഫീസ്. 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ആങ്ങമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ടിക്കറ്റ് കൗണ്ടർ ആണ് എൻട്രി പോയിന്‍റ്. രാവിലെ 68.30 മുതൽ 11.00 വരെ മാത്രമേ ഇതുവഴി സ്വകാര്യ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ.

സൈറ്റിൽ കയറിയാൽ അതാത് ദിവസം ബുക്കിങ് ലഭ്യമാണോ എന്നറിയാം. നിങ്ങൾ ബുക്കിങ് നടത്തുമ്പോൾ ആധാർ കാർഡ്, ഐഡി കാർഡ് അല്ലെങ്കില്‍ ഡ്രൈവിങ് ലൈസൻസ് എന്നിവയിലേതെങ്കിലുമൊന്ന് കരുതേണ്ടതാണ്. ഇതിന്റെ നമ്പർ ബുക്കിങ് സമയത്ത് കൊടുക്കണം. ടൂ വീലർ, ത്രീ വീലർ വാഹനങ്ങൾക്ക് ഇതുവഴിയുള്ള യാത്രയ്ക്ക് അനുമതിയില്ല. മുൻകൂട്ടി ബുക്കിങ് നടത്തുവാനും സാധിക്കും.

വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്പർ, കുട്ടികളുടെ എണ്ണം, നിങ്ങളെ ബന്ധപ്പെടാനുള്ള നമ്പർ തുടങ്ങിയ കാര്യങ്ങൾ ഓൺലൈൻ ബുക്കിങ്ങിൽ നല്കണം. തുടർന്ന് ആളുകളുടെ എണ്ണം അനുസരിച്ച് ഫീസ് അടച്ച് അനുമതി ഉറപ്പാക്കാം. സന്ദര്‍ശകര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും ആങ്ങമൂഴി ടിക്കറ്റ് കൗണ്ടറില്‍ ഹാജരാക്കേണ്ടതാണ്.

gavi entry pass online booking

പത്തനംതിട്ടയിൽ നിന്ന് മൈലപ്ര- മണ്ണാറകുളഞ്ഞി - കുമ്പളാംപൊയ്ക- വടശ്ശേരിക്കര-മാടമണ്‍-പെരുനാട് , പുതുക്കട -ചിറ്റാര്‍- സീതത്തോട് വഴി ആങ്ങമൂഴിയിലെത്താം. രാവിലെ 11.00 മണിക്ക് മുൻപായി ആങ്ങമൂഴി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ എത്തേണ്ടതാണ്. നേരത്തെ ഓൺലൈൻ വഴി ബുക്കിങ് നടത്തിയ വാഹനങ്ങൾ 11.00 മണിക്ക് മുൻപ് എത്തിച്ചേർന്നില്ലെങ്കിൽ അവയുടെ ബുക്കിങ് അധികൃതർ റദ്ദാക്കും. ആങ്ങമൂഴിയിൽ നിന്നും അടുത്ത് എൻട്രി പാസ് നിങ്ങൾക്ക് ലഭിക്കും. അതുമായി വേണം യാത്ര തുടരുവാൻ.

ആങ്ങമൂഴിയിൽ നിന്ന് ഗവിയിലേക്ക് കാടിനുള്ളിലൂടെ 67 കിലോമീറ്റർ ദൂരമുണ്ട്. വനത്തിനുള്ളിലൂടെ പോകുന്ന യാത്രയിൽ വാഹനത്തിന്റെ കണ്ടീഷനും ഫിറ്റ്നസും പ്രത്യേകം ശ്രദ്ധിക്കണം. ദുർഘടമായ പാതയാണിത്. ആങ്ങമൂഴിയില്‍ നിന്നും 56 കിലോമീറ്റര്‍ അകലെയുള്ള ആനത്തോട് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഉച്ചയ്ക്ക് 2.30 ന് മുന്‍പായി കടന്നുപോകേണ്ടതാണ്. മാത്രമല്ല, ആങ്ങമൂഴി വഴി ഗവിയിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ വൈകിട്ട് 6.00 മണിയ്ക്കു മുന്‍പായി വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി കടന്നുപോകേണ്ടതാണ്.

നിങ്ങൾ ഗവിയിൽ ചെന്ന ശേഷം ഇതേ റൂട്ടിൽ തിരികെ പത്തനംതിട്ടയ്ക്ക് വരാൻ സാധിക്കില്ല. പകരം ഗവിയിൽ നിന്ന് പുല്ലുമേട് റോഡ്- വള്ളക്കടവ്-വണ്ടിപ്പെരിയാര്‍ , ചെളിമട-കുമളി എന്ന റൂട്ടിൽ ( വണ്ടിപ്പെരിയാറിൽ നിന്ന് കെകെ റോഡ് വഴി) വേണം മടക്കയാത്ര നടത്തുവാൻ.

Gavi Forest Travel

ഇത് കൂടാതെ നിങ്ങൾക്ക് പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലും യാത്ര പോകാം. ഈ പ്രദേശത്തെ താമസക്കാരും പ്രാദേശിക സഞ്ചാരികളും ആശ്രയിക്കുന്ന സർവീസ് ആണിത്. സഞ്ചാരികളെക്കാൾ കൂടുതൽ ഇവിടെയുള്ളവർ തന്നെയായിരിക്കും ഇതിലെ സഞ്ചാരികൾ. പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഗവിയിലേക്ക് ഇങ്ങനെ യാത്ര നടത്താം. ബസുകളുടെ സമയക്രമവും മറ്റു വിശദവിവരങ്ങളും അതാത് ഡിപ്പോകളിൽ നിന്നറിയാം.

പത്തനംതിട്ട-കുമളി ബസ് സർവീസുകൾ
1. പത്തനംതിട്ട - 05.30am ഗവി- 6.45 am കുമളി-11.30am
2. പത്തനംതിട്ട - 6.30 am കുമളി 12.30 pm
3. പത്തനംതിട്ട -12.30 pm ഗവി- 5.00 pm കുമളി-6.30 pm.

കുമളി- പത്തനംതിട്ട ബസ് സർവീസുകൾ
1. കുമളി- 5.30 am ഗവി-4.54 am പത്തനംതിട്ട- 11.30 am
2. കുമളി-12.30 pm പത്തനംതിട്ട- 6.30pm 3.കുമളി- 1.10 pm ഗവി-2.20 pm പത്തനംതിട്ട- 7.00 pm

അറിഞ്ഞിരിക്കേണ്ട ഫോൺ നമ്പറുകൾ
ആങ്ങാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസ്-
04735-279063
+91-8547600897
+91-8547600914
+91-8547600900
കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോ-
0468-2222366
കുമളി ഡിപ്പോ-04869-224242

gavi ksrtc bus timings

ശ്രദ്ധിക്കുവാൻ

ഗവിയിലേക്ക് യാത്ര പോകുമ്പോൾ ശ്രദ്ധക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ജീപ്പ് പോലെ ഗ്രൗണ്ട് ക്ലിയറന്‍സ് കൂടുതലുള്ള വാഹനങ്ങളിൽ ഗവിയിലേക്ക് വരുന്നതായിരിക്കും നല്ലത്. കാർ പോലെയുള്ള ചെറിയ വണ്ടികൾ പരമാവധി ഒഴിവാക്കുക. ഓഫ്റോഡ് യാത്രയിൽ ചെറിയ വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുവാനുള്ള സാധ്യതകൾ കൂടുതലാണ്. പ്ലാസ്റ്റിക് സാധനങ്ങൾ, അവശിഷ്ടങ്ങൾ തുടങ്ങിയവ വനത്തിലേക്കോ റോഡിലേക്ക് വലിച്ചെറിയാതിരിക്കുക, അനുമതിയില്ലാത്ത സ്ഥലങ്ങളിൽ നിർത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ യാത്രയിൽ ശ്രദ്ധിക്കണം. ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും യാത്രയിൽ കരുതാം.

FAQs
സ്വന്തം വാഹനത്തിൽ ഗവിയിലേക്ക് യാത്ര സാധ്യമാകുമോ?

തീർച്ചയായും. ഗവിയിലേക്ക് സ്വന്തം വാഹനത്തിൽ വരാം. എന്നാൽ ഇതിനായി അനുമതി ആവശ്യമാണ്. https://gavikakkionline.com/ എന്ന സൈറ്റ് വഴി മുൻകൂട്ടി പാസ് എടുക്കാം. 

NativePlanet Travel

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+