Search
  • Follow NativePlanet
Share
» »ഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾ

ഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾ

കാടിനെ അറിഞ്ഞനുഭവിക്കുവാനുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം...

വന്യവും നിഗൂഡവുമായ കാഴ്ചകൾ കൊണ്ട് കൊതിപ്പിക്കുന്ന കാടാണ് ഗവി. ഓർഡിനറി എന്ന മലയാള സിനിമയിലൂടെ പുറംലോകമറിഞ്ഞ് പിന്നീട് എക്സ്ട്രാ ഓർഡിനറിയായി മാറിയ ഈ നാട് ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ്. കാടും കാട്ടിലെ കാഴ്ചകളും മ‍ഞ്ഞും കാട്ടരുവികളും കാട്ടുമൃഗങ്ങളും ഒക്കെയായുള്ള കാഴ്ചകളും കൊണ്ട് ഗവിയിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട നൂറുകൂട്ടം കാര്യങ്ങളുണ്ട്. ഗവിയെ കാടകത്തിലേക്കുള്ള യാത്രയിൽ, കാടിനെ അറിഞ്ഞനുഭവിക്കുവാനുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം...

അഭയാർഥികളെ പുനരധിവസിപ്പിക്കാൻ തുടങ്ങിയ ഇടം

അഭയാർഥികളെ പുനരധിവസിപ്പിക്കാൻ തുടങ്ങിയ ഇടം

ഗവിയുടെ ചരിത്രം തിരഞ്ഞു ചെന്നാൽ എത്തിനിൽക്കുന്ന ഒരു അഭയാർഥിക്കഥയിലാണ്. ശ്രീലങ്കയിൽ നിന്നുമെത്തിയ അഭയാർഥികളായ ആശുകളെ പുരനുദ്ധരിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഇവിടെ കൃഷിയും മറ്റും ആരംഭിച്ചത്. ഏലത്തോട്ടവും ഫാക്ടറിയും ഒക്കെയായി ജീവിച്ചു പോകുന്നവരായിരുന്നു കാലങ്ങളോളം ഇവർ. പിന്നീടാണ് ഇവിടെ ടൂറിസം സാധ്യതകൾ മനസ്സിലാക്കി നിയന്ത്രിതമായ രീതിയിൽ വിനോദ സഞ്ചാര രംഗത്തേയ്ക്ക് വരുന്നത്.

PC:Samson Joseph

ട്രക്കിങ് മുതൽ ക്യാംപിങ് വരെ

ട്രക്കിങ് മുതൽ ക്യാംപിങ് വരെ

ട്രക്കിങ് മുതൽ ക്യാംപിങ് വരെ ഒരു സഞ്ചാരിക്ക് ആസ്വദിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. പരിസ്ഥിതി ടൂറിസത്തെ ഉയർത്തിപിടിക്കുന്ന ഇടമായതിനാല്‍ മറ്റിടങ്ങളിൽ നിന്നും ഇവിടം തീർത്തും വ്യത്യസ്തമാണ്. ട്രക്കിങ്ങ്, വൈൽഡ് ലൈഫ് വാച്ചിങ്, ഔട്ട് ഡോർ ക്യാംപിങ്,രാത്രി സഫാരി തുടങ്ങിയവ ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാം.

PC:Ajithmon88

കാട്ടിലൂടെ ആനവണ്ടിയ്ക്ക്

കാട്ടിലൂടെ ആനവണ്ടിയ്ക്ക്

ഗവിയേക്കുള്ള യാത്രയിൽ കൂടുതലും ആളുകൾ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങളിലൊന്ന് കെഎസ്ആർടിസി ബസിലുള്ള യാത്രയാണ്. പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ഗവി വഴി കുമളിയിലേക്കു ബസുണ്ട്. പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാന്‍ഡിൽ നിന്നും 6.30 നും ഉച്ചയ്ക്ക് 12.30 നും ആണ് ബസ് സമയം.
കുമളിയിൽ നിന്നും ഇതേ സമയം ബസുണ്ട്. ബസുകളുടെ കൃത്യ സമയവും സർവ്വീസും അറിയുവാൻ അതാത് ഡിപ്പോകളുമായി ബന്ധപ്പെടുക.

PC:Ajithmon88

സ്വന്തം വണ്ടിയിൽ വരുമ്പോൾ

സ്വന്തം വണ്ടിയിൽ വരുമ്പോൾ

സ്വകാര്യ വാഹനങ്ങളിൽ ഗവിയിലേക്ക് വരുവാൻ തടസ്സങ്ങൾ ഒന്നുമില്ലെങ്കിലും നിശ്ചിത എണ്ണംവണ്ടികളെ മാത്രമേ കടത്തിവിടും. ആങ്ങമൂഴിയിലുള്ള ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നും മുൻകൂട്ടി പാസുകൾ കൈപ്പറ്റിയാൽ മാത്രമേ പ്രവേശനം സാധ്യമാവൂ. ഓൺലൈനിൽ ബുക്ക് ചെയ്തുവേണം ഫോറസ്റ്റ് ഓഫീസിലെത്തി പാസ് മേടിക്കുവാൻ. ഒരു ദിവസം 30 വണ്ടികൾക്കു മാത്രമേ പെർമിറ്റ് അനുവദിക്കാറുള്ളൂ. അതകൊണ്ടുതന്നെ അതിരാവിലെ ഇവിടെ എത്താൻ ശ്രമിക്കുക.

PC:Abhijith VG

ഓഫ് റോഡ്

ഓഫ് റോഡ്

കാടിനുള്ളിലൂടെയുള്ള യാത്ര ഓഫ്റോഡ് ആയിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ... അതുകൊണ്ടു തന്നെ സ്വകാര്യ വാഹനങ്ങളിൽ പോകുന്നവര്‍ അതിനുതക്ക വാഹനങ്ങൾ ഉപയോഗിക്കുവാൻ ശ്രമിക്കുക. ഫോർവീൽ ഡ്രൈവ് ഉണ്ടെങ്കിൽ കൂടുതൽ അനുയോജ്യം. ജീപ്പുമായി വരുന്നതായിരിക്കും കൂടുതൽ നല്ലത്. ടൂ വീലർ ഒഴിവാക്കുവാൻ ശ്രമിക്കുക.

PC:Ajithmon88

കാടിനുള്ളിലൂടെ കിലോമീറ്ററുകൾ

കാടിനുള്ളിലൂടെ കിലോമീറ്ററുകൾ

കിലോമീറ്ററുകൾ ദൂരം കാടിനുള്ളിലൂടെ സഞ്ചരിക്കുവാൻ സാധിക്കുന്ന ഒരു യാത്രയായിരിക്കും എന്നതിനാൽ സാഹസികരെ ഇത് വല്ലാതെ ആകർഷിക്കുന്നുണ്ട്. കൊടുംകാടിനു നടുവിലൂടെ മറ്റൊരു ശല്യപ്പെടുത്തലുകളും ഇല്ലാതെ പോകുവാൻ സാധിക്കുന്ന ഒരു യാത്ര കൂടിയാണിത്. എത്ര കനത്ത ചൂടാണെങ്കിലും ഇവിടെ കാടിനുള്ളിൽ കൊടും തണുപ്പ് ആയിരിക്കും.

PC:Jaseem Hamza

അഞ്ച് അണക്കെട്ടുകൾ

അഞ്ച് അണക്കെട്ടുകൾ

ഗവി റൂട്ടിൽ പോകുമ്പോൾ ഏറ്റവും അധികം കാണുവാൻ സാധിക്കുക അണക്കെട്ടുകളാണ്. അഞ്ച് അണക്കെട്ടുകളാണ് ഈ യാത്രയിലുണ്ടാവുക. മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ, ഗവി എന്നിവയാണവ.

PC:wikipedia

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

പ്രകൃതിയെ അതിന്റേതായ രീതിയില്‍ സംരക്ഷിക്കുന്ന ഒരിടമാണിത്. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ ഒന്നും കാടിനുള്ളിൽ കളയാൻ അനുമതിയില്ല. കൊച്ചാണ്ടി, വള്ളക്കടവ്, ഗവി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ വണ്ടി തുറന്ന് പരിശോധനയുമുണ്ടാകും.

PC:Arun Suresh

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+