Search
  • Follow NativePlanet
Share
» »എന്താണിത്, തിളങ്ങുന്ന കൂണോ! ടോർച്ച് അണച്ചപ്പോൾ കണ്ട ഇരുട്ടിലെ അത്ഭുത കാഴ്ച!

എന്താണിത്, തിളങ്ങുന്ന കൂണോ! ടോർച്ച് അണച്ചപ്പോൾ കണ്ട ഇരുട്ടിലെ അത്ഭുത കാഴ്ച!

തിളങ്ങുന്ന കൂണ്‍ എന്നു കേൾക്കുമ്പോൾ നാടോടിക്കഥകളും മന്ത്രവിദ്യയും ഒക്കെയാവും ആദ്യം മനസ്സിലെത്തുക. എന്നാൽ ഇരുട്ടിൽ, കാടിനു നടുവിൽ തിളങ്ങി നിൽക്കുന്ന കൂൺ എന്നത് ഈ നാട്ടുകാർക്ക് പുതുമയുള്ള കാര്യമല്ല. രാത്രിയിലെ കുറ്റാക്കൂരിരുട്ടിൽ തങ്ങൾക്കു വഴി കാട്ടാൻ നിൽക്കുന്ന പ്രകൃതിയുടെ വെട്ടം ആണെന്നാണ് ഇവർ പറയുന്നത്.

ആരാണ് ഈ ഇവർ എന്നല്ലേ? അതിനു മുൻപ് മറ്റൊരു കാര്യം പറയാം. കുറച്ചു നാളുകൾക്കു മുൻപാണ് ശാസ്ത്രജ്ഞർ മേഘാലയയിലെ കാടുകളിൽ ഇരുട്ടിൽ തിളങ്ങി നിൽക്കുന്ന അപൂർവ്വയിനം കൂണുകൾ കണ്ടെത്തുന്നത്. അതിനും വളരെ കാലം മുമ്പ് തന്നെ ഇവിടുത്തെ പ്രദേശവാസികൾക്കും ഗ്രാമീണർക്കും ഈ കൂണ് പരിചിതമായിരുന്നു. പ്രകൃതിയുടെ ടോർച്ച് എന്നായിരുന്നു ഈ കൂണുകളെ ഗ്രാമീണർ കരുതിപ്പോന്നിരുന്നത്.

Glowing Mushroom In Meghalaya

മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയിൽ ഉൾപ്പെട്ട മാവ്‌ലിനോങ്ങിലെ ഒരു ചെറിയ അരുവിക്ക് സമീപമാണ് ആദ്യമായി ഈ തിളങ്ങുന്ന കൂണുകളെ കണ്ടെത്തിയ്. അതോടൊപ്പം പടിഞ്ഞാറൻ ജയന്തിയാ ഹിൽസ് ജില്ലയിലെ ക്രാങ് ഷൂറിയിലും ഇതേ തരത്തിലുള്ള കൂണുകളെ ഗ്രാമീണർ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ലോകത്തിൽ ആകെയുള്ള 97 ഇനം ബയോലുമിനസെന്റ് ഫംഗസുകളിൽ ഒന്നാണിതെന്നാണ് ശാസ്ത്രം പറയുന്നത്. അതായത് ഇന്നുവരെ കണ്ടെത്തിയ 20,000 ഓളം ഫംഗസ് സ്പീഷീസുകളിൽ 97 ഇനങ്ങൾക്കു മാത്രമേ പുറപ്പെടുവിക്കാൻ കഴിവുള്ളൂവെന്നാണ് ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്യുന്നത്.

മഴക്കാലത്തെ ഒരു അസം യാത്രയിലാണ് ശാസ്ത്രജ്ഞർ അപൂർവ്വവും പുതിയതുമായ കുറേ കാഴ്ചകളിലേക്ക് കടന്നുചെല്ലുന്നത്. യാത്രയിൽ രണ്ടാഴ്ചയ്ക്കു ശേഷമാണ് അവിടുത്തെ ഫംഗസുകളുടെ വ്യത്യസ്തമായ ലോകം ശാസ്ത്രജ്ഞർക്കു മുന്നിൽ വെളിപ്പെടുന്നത്. പുറത്തുവന്ന റിപ്പോർട്ടുകളനുസരിച്ച് നൂറുകകണക്കിന് ഫംഗസുകളെ കണ്ടെത്തുവാൻ അന്നവർക്ക് സാധിച്ചു. അതിൽതന്നെ പലതും സയൻസ് ആദ്യമായി കാണുന്നവയായിരുന്നു.

മുളങ്കാടിനുള്ളില്‌‌

ആസമിലെ ഈ കണ്ടെത്തലിനു ശേഷമാണ് ഇലക്‌ട്രിക് കൂണുകൾ എന്നൊരിനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ കേൾക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുവാനായാണ് അവർ മേഘാലയയിലെ വെസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിലേക്ക് പോയത്. ഇവിടുത്തെ പ്രാദേശിക വിഭാഗങ്ങൾ സംരക്ഷിക്കുന്ന ഒരു മുളങ്കാടിനുള്ളിൽ നിന്നാണ് ശാസ്ത്രലോകത്തിന് അത്ഭുത കാഴ്ച കാണുന്നത്. ഇരുട്ടിൽ ടോർച്ചിന്റെ സഹായത്തോടെ എത്തിയ ശാസ്ത്രജ്ഞരോട് അവരുടെ വഴികാട്ടിയായി വന്ന പ്രദേശവാസി അവരുടെ ടോർച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു.

Glowing Mushroom In Meghalaya

പിന്നീട് അവർ കണ്ടത് ഒരിക്കലും മറക്കാനാവാത്ത ഒരു കാഴ്ചയായിരുന്നു. ഒരു മിനിറ്റിനു ശേഷം അവരുടെ ചുറ്റിലും പച്ചനിറത്തിലുള്ള തിളക്കത്തോടെ പ്രകാശം വ്യാപിച്ചു വന്നു. നിലത്തു വീണുകിടന്നിരുന്ന മുളങ്കമ്പുകളിൽ വളര്‍ന്നു പൊങ്ങിയ ചെറു കൂണുകളായിരുന്നു ഈ അത്ഭുതവെളിച്ചം അവരുടെ മുന്നിലേക്ക് കൊണ്ടുവന്നത്. ഫംഗസുകളുടെ ബയോലുമിനെസെൻസ് എന്ന പ്രതിഭാസത്തിനായിരുന്നു അവർ അന്നവിടെ സാക്ഷ്യം വഹിച്ചത്.

പിന്നീട് അതിൽ നടത്തിയ പഠനങ്ങൾക്കു ശേഷം റോറിഡോമൈസസ് ജനുസ്സിൽ നിന്നുള്ള പുതിയ ഇനമാണെന്നും ഇന്ത്യയിൽ നിന്ന് കണ്ടെത്തിയ ഈ ജനുസ്സിലെ ആദ്യത്തെ ഫംഗസ് ആണെന്നും ഉറപ്പുവരുത്തി, റോറിഡോമൈസസ് ഫില്ലോസ്റ്റാച്ചിഡിസ് എന്ന പേരും നല്കി.

തിളങ്ങുന്ന കൂണുകളുടെ അത്ഭുത ലോകം കാണാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് ഇനിയുള്ള യാത്രയിൽ മേഘാലയ തിരഞ്ഞെടുക്കാം. മേഘാലയയിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര എന്നത് ഓരോ സഞ്ചാരിയുടെയും ആഗ്രഹമാണ്. കൃത്യായ വിധത്തിൽ പ്ലാൻ ചെയ്താൽ നിങ്ങൾക്കും പോകാൻ സാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+