Search
  • Follow NativePlanet
Share
» »ഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാം

ഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാം

കുറഞ്ഞ ചിലവില്‍ കീശ ചോരാതെയുള്ള യാത്രകള്‍ക്ക് ആരാധകര്‍ നിരവധിയുണ്ട്. പ്രത്യേകിച്ച് യാത്രകളിലെ മുന്നറിയിപ്പില്ലാതെയും അശ്രദ്ധ കൊണ്ടും കടന്നുവരുന്ന അനാവശ്യ ചിലവുകള് യാത്രയുടെ താളം തെറ്റിക്കുമ്പോള്‍. ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്തും പണമിടപാ‌ടുകള്‍ ഒരുമിച്ച് ന‌‌ടത്തിയുമെല്ലാം ചിലവ് കുറയ്ക്കുവാന്‍ പല വഴികള്‍ സഞ്ചാരികള്‍ പരീക്ഷിക്കുവാറുണ്ട്. കൊവിഡിനെ തുടര്‍ന്ന് കുറേ കാലമായി മാറ്റിവച്ചിരുന്ന ഈ നുറുങ്ങു വിദ്യകളൊക്കെ പുറത്തിറക്കുവാനുള്ല സമയമായിരിക്കുകയാണ്. ലോകം പഴയ രീതിയിലേക്ക് മാറുന്നതിന്റെ ഭാഗമായി വിനോ സഞ്ചാരം പലയി‌ടത്തും തുടങ്ങിക്കഴിഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂ‌ടെ കടന്നുപോകുന്ന കാലമായതിനാല്‍ ചിലവ് ചുരുക്കിയുള്ള യാത്രകള്‍ക്കാണ് ആളുകള്‍ ഇപ്പോള്‍ പ്രാധാന്യം ക‍ൊ‌ടുക്കുന്നതും. ഇത്തരത്തില്‍ വലിയ ചിലവില്ലാത പോകുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് മേഘാലയ. മേഘങ്ങളുടെ നാ‌ടായി അറിയപ്പെ‌ടുന്ന മേഘാലയയിലേക്ക് എങ്ങനെ കുറഞ്ഞ ബജറ്റില്‍ യാത്ര പ്ലാന്‍ ചെയ്യാം എന്നു നോക്കാം

മേഘാലയ

മേഘാലയ

വടക്കു കിഴക്കന്‍ ഇന്ത്യയുടെ മുഴുവന്‍ സൗന്ദര്യവുമായി നിലകൊള്ളുന്ന നാടാണ് മേഘാലയ. മേഘങ്ങളു‌ടെ ആലയം എന്നാണ് മേഘാലയ എന്ന വാക്കിനര്‍ത്ഥം. ജൈവവൈവിധ്യം നിരഞ്ഞ കാടുകളും മഴമേഘങ്ങളെ തൊട്ടുരുമി നില്‍ക്കുന്ന കുന്നുകളും എണ്ണമില്ലാത്തത്ര നദികളും ചേര്‍ന്ന് ഈ നാടിന് ഏറെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു.

ജീവനുള്ള പാലങ്ങള്‍

ജീവനുള്ള പാലങ്ങള്‍

മേഘാലയെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ജീവനുള്ള പ്രത്യേകതരം പാലങ്ങളാണ്. മരങ്ങളുടെ നവേരുകള്‍ പ്രത്യേക തരത്തില്‍ വളര്‍ത്തിയെ‌ടുത്ത് നദിക്ക് കുറുകെ ഇവിടെ പാലങ്ങളായി വളര്‍ത്തും. അരുവികളുടെയും ആറുകളുടെയും ഇരുവശങ്ങളിലുമായി നിൽക്കുന്ന പ്രത്യേക തരം ചി ല മരങ്ങളുടെ വേരുകൾ കൊരുത്തു കൊരുത്ത് വളർത്തിയെടുക്കുന്നതാണ് ഓരോ വേരുപാലങ്ങളും.

PC:Anselmrogers

ഖാസി ഗ്രാമീണരുടെ വൈദഗ്ധ്യം

ഖാസി ഗ്രാമീണരുടെ വൈദഗ്ധ്യം

മേഘാലയയിലെ ഗോത്ര വിഭാഗക്കാരായ ഖാസി വിഭാഗത്തിൽ പെട്ടവരാണ് വേരുകൊണ്ടുള്ള ജീവനുള്ള പാലങ്ങൾ നിർമ്മിക്കുന്നത്. വനത്തിനുള്ളിൽ ജീവിക്കുന്ന ഖാസി ഗ്രാമീണർക്ക് മഴക്കാലങ്ങളിലെ സഞ്ചാര സൗകര്യത്തിനായാണ് ഇത് നിർമ്മിക്കുന്നത്. ഇവിടെ ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന മഴക്കാലത്ത് നദികളും തോടുകളും കരകവിഞ്ഞൊഴുക സ്വഭാവീകമാണ്. അങ്ങനെ വരുമ്പോൾ ഒരു ഗ്രാമത്തിൽ നിന്നും മറ്റൊന്നിലെക്കുള്ള യാത്ര വളരെ അപകടകാരിയായി മാറും. ആ സമയങ്ങളിൽ നദികൾ കടക്കാനായി പ്രകൃതി ദത്തമായി അവർ കണ്ടെത്തിയ വഴിയാണ് ജീവനുള്ള വേരു പാലങ്ങൾ.

PC:Anselmrogers

വിശുദ്ധ വനങ്ങള്

വിശുദ്ധ വനങ്ങള്

മേഘാലയയിലെ മറ്റൊരു അത്ഭുതപ്പെ‌ടുത്തുന്ന കാഴ്ചയാണ് ഇവിടുത്തെ വിശുദ്ധ വനങ്ങള്‍. ഖാസി ഗോത്ര വംശജരുടെ ദേവതയായ ലബാസയുടെ വാസസ്ഥലമാണത്രെ ഈ കാടുകൾ
ഒരോയൊരു നിയമം മാത്രമാണ് ഈ കാടിനുള്ളിൽ കയറുമ്പോൾ പാലിക്കുവാനുള്ളത്. കാടിനുള്ളിൽ നിന്നും ഒരിലയോ ഒരു വിറക് പോലുമോ പുറത്തേയ്ക്ക് എടുക്കുവാൻ പാടില്ലത്രെ. അങ്ങനെ ചെയ്താൽ ഇവിടുത്തെ ദൈവം കോപിക്കും എന്നാണ് വിശ്വാസം

രണ്ടു രാത്രിയും മൂന്ന് പകലും

രണ്ടു രാത്രിയും മൂന്ന് പകലും


രണ്ട് രാത്രിയും മൂന്ന് പകലുമുണ്ടെങ്കില്‍ മേഘാലയയിലെ പ്രധാന കാഴ്ചകള്‍ കണ്ടുതീര്‍ക്കാം. ചിറാപുഞ്ചി, ഷില്ലോങ്, ഹുവാഹത്തി, ധവാക്കി, തുടങ്ങിയവയാണ് മേഘാലയയിലെ പ്രധാന സ്ഥലങ്ങള്‍. ഈസ്റ്റ് ഖാസി ഹില്‍സ്, ജയന്തിയാ ഹില്‍സ്, വെസ്റ്റ് ഗാരോ ഹില്‍സ് എന്നിവയും ഇവിടെ സഞ്ചാരികള്‍ എത്തുന്ന ഇടമാണ്.

ഈ കാര്യങ്ങള്‍ മിസ് ചെയ്യരുത്

ഈ കാര്യങ്ങള്‍ മിസ് ചെയ്യരുത്

എത്ര സമയമില്ലാത്ത തിരക്കിട്ടുള്ള യാത്രകളാണെങ്കില്‍ പോലും മേഘാലയയില്‍ ചില കാര്യങ്ങള്‍ മിസ് ചെയ്യാനേ പാടില്ല. ജീവനുള്ള പാലങ്ങളിലൂടെയുള്ള യാത്ര അതിലൊന്നാണ്. ഇവിടുത്തെ ഭക്ഷണങ്ങളും വൈവിധ്യത്തിനു പേരു കേട്ടവയാണ്. ഉമിയന്‍ തടാകവും ഉംഡന്‍ ഗ്രാമവും മറക്കാതെ കാണണം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ഒക്ടോബർ മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. കാലാവസ്ഥയും കാഴ്ചകളുമെല്ലാം ഏറ്റവും നന്നായിരിക്കുന്ന സമയം കൂടിയാണിത്.

മൂർഖൻ കടിച്ചാലും വിഷം കയറില്ല....ഇന്ത്യയിലെ വിചിത്രഗ്രാമത്തിന്റെ പ്രത്യേകത ഇതാണ്!മൂർഖൻ കടിച്ചാലും വിഷം കയറില്ല....ഇന്ത്യയിലെ വിചിത്രഗ്രാമത്തിന്റെ പ്രത്യേകത ഇതാണ്!

മേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാംമേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാം

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളേ... ഇനി ധൈര്യമായി ക‍ൊല്‍ക്കത്തയ്ക്ക് പോകാം...ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളേ... ഇനി ധൈര്യമായി ക‍ൊല്‍ക്കത്തയ്ക്ക് പോകാം...

തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X