ഉദ്ഭവം
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ത്രയംബകേശ്വറില്‍ നിന്നാണ് ഗോദാവരി നദി പിറവിയെടുക്കുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് ത്രയംബകേശ്വര്‍.
Photo Courtesy: Demorphica
കിഴക്കോട്ട് ഒഴുകുന്ന നദി
അറബിക്കടലില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ത്രയംബകേശ്വര്‍ എന്നാല്‍ ഗോദാവരി ത്രയംബകേശ്വറില്‍ നിന്ന് കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ആണ് പതിക്കുന്നത്.
Photo Courtesy: Ninane
ഏഴ് സംസ്ഥാനങ്ങളുടെ സംഗമം
ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നദികള്‍ ഗോദാവരിയില്‍ സംഗമിക്കുന്നുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, കര്‍ണാടക, എന്നിവയാണ് ആ സംസ്ഥാനങ്ങള്‍.
Photo Courtesy: Shakher59
നീളം
മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഗോദവരിയുടെ നീളം 1,465 കിലോമീറ്റര്‍ ആണ്.
Photo Courtesy: Kkin2k at English Wikipedia
വലിയ നദീതടം
ഇന്ത്യയിലെ വലിയ നദീതടങ്ങളില്‍ ഒന്നാണ് ഗോദാവരി നദിയുടെ നദീതടം. ഏകദേശം 3,12,812 കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ച് കിടക്കുകയാണ് ഈ നദീ തടം.
Photo Courtesy: Adityamadhav83
വൃദ്ധ ഗംഗ
ഗംഗയേക്കാള്‍ പഴക്കമുള്ള നദിയാണ് ഈ നദി. അതിനാല്‍ വൃദ്ധ ഗംഗ എന്ന പേരിലും ഗോദാവരി നദി അറിയപ്പെടുന്നുണ്ട്. ദക്ഷിണ ഗംഗയെന്നും ഗോദാവരി അറിയപ്പെടുന്നുണ്ട്.
Photo Courtesy: Nikhilb239
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
ഗോദാവരി നദീ തടത്തില്‍ നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളും വന്യജീവി സങ്കേതങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഗോദവരി നദിയില്‍ രൂപം കൊണ്ടിട്ടുള്ള നിരവധി വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതാണ്.
Photo Courtesy: Ramesh Ramaiah
തൃയംബകേശ്വര്‍, മഹാരാഷ്ട്ര
ഇന്ത്യയില്‍ കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളിലൊന്ന് മഹാരാഷ്ട്രയിലെ നാസികിന് സമീപമുള്ള ത്രയംബകേശ്വര ക്ഷേത്രത്തിലാണ്. മോക്ഷദായകമാണ് ത്രയംബകേശ്വര ക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം തൊഴുന്നത് എന്നാണ് വിശ്വാസം. ത്രയംബകേശ്വറില്‍ ആണ് ഗോദാവരിയുടെ ഉദ്ഭവം. വിശദമായി വായിക്കാം
Photo Courtesy: Girishkap
നാസിക്, മഹാരാഷ്ട്ര
ഗോദാവരി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ പ്രധാന നഗരമാണ് നാസിക്ക്. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയാണ് നാസ്സിക്കിന്റെ ദേശീയോത്സവം. വിശദമായി വായിക്കാം
Photo Courtesy: Ashurockstarboy
പുണ്‍താംബ, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ രഹതാ ജില്ലയിലെ ചെറിയ ഒരു ടൗണ്‍ ആണ് പുണ്‍താംബ. ഗോദവരി നദിയുടെ കരയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Kuldip D. Gandhi
ചംഗ്ദേവ് സമാധി
ചംഗ്ദേവ് മഹാരാജ് എന്ന സന്യാസി ശ്രേഷ്ടന്‍ പുണ്‍താംബ എത്തിയിരുന്നെന്നും അദ്ദേഹത്തിന്റെ അമാനുഷിക സിദ്ധികളില്‍ ആകൃഷ്ടരായി നിരവധി വിശ്വാസികള്‍ അദ്ദേഹത്തെ ആരാധിച്ചിരുന്നെന്നും പറയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ സമാധി സ്ഥലമാണ് ചിത്രത്തില്‍
Photo Courtesy: Shakher59
പൈഠാണ്‍, മഹാരാഷ്ട്ര
ഔറംഗബാദ് ജില്ലയില്‍ ഔറംഗബാദ് നഗരത്തില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയായി ഗോദാവരി നദിയുടെ തീരത്തായാണ് പൈഠാന്‍ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. പഴയ ഗ്രീക്ക് ഗ്രന്ഥങ്ങളില്‍ ഈ സ്ഥലത്തേക്കുറിച്ചുള്ള പരാമര്‍ശം കാണാം. പ്രാചീന കാലത്ത് സത്‌വാഹന രാജവംശത്തിന്റെ തലസ്ഥാനം ഇവിടെയായിരുന്നു.
Photo Courtesy: ASethi
നാംന്ദേഡ്, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ മറാത്താവാടക്ക് മധ്യഭാഗത്തായി നിലകൊള്ളുന്ന ഒരു ചെറു പട്ടണമാണ് നാംന്ദേഡ്. അടുത്തകാലത്ത് വികസന പ്രേമികളും മത സംഘടനകളും ഇവിടേയ്ക്ക് ആകര്‍ഷിക്കപ്പെടുകയും പട്ടണത്തിന്റെ വിനോദ സഞ്ചാര സൌകര്യങ്ങള്‍ വിപുലമാക്കുന്നതില്‍ പങ്കാളികള്‍ ആകുകയും ചെയ്തിട്ടുണ്ട്. പട്ടണം, അവിടെയുള്ള ഹസൂര്‍ സാഹിബ് അഥവാ സച്ഖണ്ഡ് ഗുരുദ്വാര എന്ന സിഖ് ദേവാലയത്തിന് പേരുകേട്ടതാണ്. വിശദമായി വായിക്കാം
Photo Courtesy: Subhag Singh
ബസാര, തെലങ്കാന
തെലങ്കാനയിലെ അഡിലാബാദ് ജില്ലയില്‍ ഗോദവരി നദിയുടെ തീരത്തായാണ് ബസാര എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സരസ്വതി ക്ഷേത്രം ഏറെ പ്രശസ്തമാണ്. വിശദമായി വായിക്കാം
Photo Courtesy: Bhaskaranaidu
നിര്‍മ്മല്‍, തെലങ്കാന
അഡിലബാദ് ജില്ലയിലെ ചെറിയ ഒരു ടൗണ്‍ ആണ് നിര്‍മ്മല്‍. കളിപ്പാട്ട നിര്‍മ്മാണത്തിന് പേരുകേട്ട ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് ഗോദവരി നദിയുടെ തീരത്താണ്.
Photo Courtesy: Adityamadhav83
മന്തനി, തെലങ്കാന
ഗോദാവരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കൊച്ചുഗ്രാമം തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് വേദപഠനത്തിന് പേരുകേട്ട ഈ ഗ്രാമത്തില്‍ നിരവധി വേദ പണ്ഢിതന്മാരും ഉണ്ടായിരുന്നു.
Photo Courtesy: ShashiBellamkonda
കലേശ്വരം, തെലങ്കാന
ഹൈദരബാദില്‍ നിന്ന് 277 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്താണ് പ്രാണേഹിത നദി ഗോദവരിയുമായി ചേരുന്നത്. കരിംനഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് മന്തനിയില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരമാണ്
Photo Courtesy: Tallamma
ഏറ്റൂര്‍ നാഗരം, തെലങ്കാന
തെലങ്കാനയിലെ പ്രശസ്തമായ വന്യജീവി സങ്കേതമായ ഏറ്റൂര്‍ നാഗരം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തുകൂടിയാണ് ഗോദാവരി ഒഴുകുന്നത്. വാറങ്കലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Adityamadhav83
ഭദ്രാചലം, തെലങ്കാന
ഗോദാവരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ഭദ്രാചലം. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Srinivas
രാജമുണ്ട്രി, ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് രാജമുണ്ട്രി. ഈ നഗരത്തില്‍ വച്ചാണ് മഹാകവി നന്നയ്യ തെലുങ്ക് ലിപി ആവിഷ്‌കരിച്ചതെന്ന് ചരിത്രം പറയുന്നു. അദ്ദേഹം തെലുങ്കിലെ ആദ്യ മഹാകവിയായി വാഴ്‌ത്തപ്പെടുന്നു. നന്നയ്യയുടെയും തെലുങ്ക് ഭാഷയുടെയും ജന്മഗൃഹം എന്നതിലുപരി വേദകാല സംസ്‌കാരവുമായും മൂല്ല്യങ്ങളുമായും ഉള്ള ബന്ധത്തിന്റെ പേരിലും രാജമുണ്ട്രി പ്രശസ്‌തമാണ്. വിശദമായി വായിക്കാം
Photo Courtesy: Hariya1234
ദവലേശ്വരം, ആന്ധ്രാപ്രദേശ്
രാജമുണ്ട്രിയുടെ ഭാഗമായ ഈ ടൗണ്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് ഗോദാവരി ജില്ലയിലാണ്
Photo Courtesy: Chaniljain