Search
  • Follow NativePlanet
Share
» » ബെംഗളൂരു മുതൽ മഹാബലിപുരം, തഞ്ചാവൂരും കൊച്ചിയും കാണാം; ആഡംബര ടൂറിസ്റ്റ് ട്രെയിനിൽ ലക്ഷങ്ങൾ ചെലവഴിച്ച് പാക്കേജ്

ബെംഗളൂരു മുതൽ മഹാബലിപുരം, തഞ്ചാവൂരും കൊച്ചിയും കാണാം; ആഡംബര ടൂറിസ്റ്റ് ട്രെയിനിൽ ലക്ഷങ്ങൾ ചെലവഴിച്ച് പാക്കേജ്

ഇന്ത്യയിലെ ട്രെയിൻ യാത്രകളിൽ ആഢംബരം എന്നു പറയാൻ സാധിക്കുന്ന യാത്രകൾ ചുരുക്കമാണ്. പഞ്ചനക്ഷത്ര ഹോട്ടലിനേക്കാൾ സൗകര്യങ്ങള്‍ ഒരു ട്രെയിൻ യാത്രയിൽ നമ്മുടെ നാട്ടിൽ കിട്ടുമെന്നു പറഞ്ഞാൽ പലര്‍ക്കും അതൊരു അത്ഭുതമായിരിക്കും. അങ്ങനെ ലക്ഷങ്ങൾ മുടക്കുവാൻ താല്പര്യം സാഹചര്യവും ഉണ്ടെങ്കിൽ അതിനു പറ്റിയ പാക്കേജുകളാണ് ഗോൾഡൻ ചാരിയറ്റ് ആഢംബര ട്രെയിനുകള്‌ നല്കുന്നത്.

പൈതൃകത്തിന്‍റെയും രാജകീയതയുടെയും സൗര്യങ്ങൾ ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന ഗോൾഡൻ ചാരിയറ്റ് ദക്ഷിണേന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ യാത്രകൾ വാഗ്ദാനം ചെയ്യുന്നു,
പൈതൃകത്തിന്‌‍റെയും പ്രൗഢിയുടെയും അടയാളങ്ങൾ ചലിക്കുന്നത് കാണണമെങ്കില്‍ അതാണ് നിങ്ങൾക്ക് ഗോൾഡൻ ചാരിയറ്റ് നല്കുന്നത്. കൊച്ചിയും ചേര്‍ത്തലയും ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന കാഴ്ചകൾ നല്കുന്ന യാത്രയാണ് ഗോൾഡൻ ചാരിയറ്റ് ജ്യൂവൽസ് ഓഫ് സൗത്ത് പാക്കേജ്.

ഗോൾഡൻ ചാരിയറ്റ് ജ്യൂവൽസ് ഓഫ് സൗത്ത് പാക്കേജ്

അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ഗോൾഡൻ ചാരിയറ്റ് ജ്യൂവൽസ് ഓഫ് സൗത്ത് ബെംഗളൂരുവില്‍ നിന്നാരംഭിച്ച് ബെംഗളൂരുവിൽ മടങ്ങിയെത്തുന്ന യാത്രയാണ്. ബാംഗ്ലൂർ - മൈസൂർ - കാഞ്ചീപുരം - മഹാബലിപുരം - തഞ്ചാവൂർ - ചെട്ടിനാട് / കാരൈക്കുടി - കൊച്ചി - ചേർത്തല/ മാരി - ബെംഗളൂരു എന്ന ക്രമത്തിലാണ് യാത്ര പോയി വരുന്നത്. ദക്ഷിണേന്ത്യയുടെ ഏറ്റവും ഭംഗിയാർന്ന, ചരിത്രവും പാരമ്പര്യവും ഏറ്റവും മികച്ച രീതിയിൽ കണ്ടറിഞ്ഞ് അനുഭവിച്ച് വരാൻ ഈ യാത്ര സഹായിക്കും.

ബെംഗളൂരു- മൈസൂരു

യാത്ര ആരംഭിക്കുന്നത് ബെംഗളൂരു യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ജ്യൂവൽസ് ഓഫ് സൗത്ത് പാക്കേജ് ബുക്ക് ചെയ്തവർ രജിസ്ട്രേഷനും ചെക്ക്-ഇന്നിനുമായി രാവിലെ 8.30 ഓടെ സ്റ്റേഷനിൽ എത്തണം. 9.45 ന് യാത്ര തുടങ്ങും. മൈസൂർ ആണ് ആദ്യ ലക്ഷ്യസ്ഥാനം. ഉച്ചയ്ക്ക് 2.15 ന് ട്രെയിൻ മൈസൂരിൽ എത്തും. അതിനുള്ളില്‌ തന്നെ ട്രെയിനിനുള്ളിൽ വെച്ച് ഉച്ചഭക്ഷണം ലഭിക്കും. മൈസൂര് കൊട്ടാരമാണ് സന്ദര്‍ശിക്കുന്നത്. മൂന്നു മണിക്ക് കൊട്ടാരം കണ്ട് തുടർന്ന് ചെങ്കൽപേട്ടിന് യാത്ര തുടരും.

കാഞ്ചിപുരം- മഹാബലിപുരം

ഗോൾഡൻ ചാരിയറ്റ് ട്രെയിനിലെ രണ്ടാം ദിവസം പ്രഭാതഭക്ഷണം ട്രെയിനിൽ നിന്നാണ്. രാവിലെ ചെങ്കൽപേട്ടിലെത്തും. ഉച്ചയ്ക്ക് മുൻപായി കാഞ്ചിപുരം സന്ദർശിക്കാം. അതിനു ശേഷം ഉച്ചഭക്ഷണം കഴിച്ച് മഹാബലിപുരം കാഴ്ചകളിലേക്ക് കടക്കും. ഇവിടുത്തെ ക്ഷേത്രങ്ങൾ, രഥങ്ങൾ ഷോര് ടെംപിൾ തുടങ്ങിയവ കാണാനുള്ള അവസരം ഉണ്ടായിരിക്കും. ബീച്ചിനു മുന്നിലെ ഹോട്ടലിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച് തഞ്ചാവൂരിലേക്ക് യാത്ര തുടരും

തഞ്ചാവൂർ- ചെട്ടിനാട്/ കാരെക്കുടി

തഞ്ചാവൂർ- ചെട്ടിനാട്/ കാരെക്കുടി എന്നിവിടങ്ങളാണ് മൂന്നാം ദിവസം സന്ദർശിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം ഒൻപത് മണിയോടെ ട്രെയിന്‌ ഇറങ്ങും. തഞ്ചാവൂർ, കാരക്കുടി, ചെട്ടിനാട് ഭവനങ്ങൾ തുടങ്ങിയവ ഈ ദിവസം കാണും. രാത്രി ഭക്ഷണം ട്രെയിനിൽ ആണ്. തുടർന്ന് ട്രെയിൻ കൊച്ചിയിലേക്ക് തിരിക്കും. നാലാം ദിവസം കേരള കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

കൊച്ചി

കൊച്ചിൻ ഹാർബർ ടെർമിനസിൽ ട്രെയിൻ എത്തും. ഭക്ഷണം കഴിച്ച ശേഷം ഫോർട്ട് കൊച്ചിയിലേക്ക് പോകും. മട്ടാഞ്ചേരി പാലസ്, നൃത്തപരിപാടികള്‍ തുടങ്ങിയവ കാണാനാണ് ഈ ദിവസം. ഉച്ചഭക്ഷണത്തിനായി ട്രെയിനിൽ വന്ന് വീണ്ടും ചൈനീസ് വലകൾ, സെന്‍റ് ഫ്രാൻസീസ് ചര്‍ച്ച് തുടങ്ങിയവ കാണാനായി പോകും. തുടർന്ന് കൊച്ചി കാഴ്ചകൾക്കു ശേഷം ട്രെയിൻ കുമരകത്തേയ്ക്കുള്ള യാത്ര തുടരും.

കുമരകം മാരാരിക്കുളം

കുമരകം ഹൗസ് ബോട്ടിൽ ആണ് യാത്രയുടെ അഞ്ചാം ദിവസം ചെലവഴിക്കുന്നത്. ഉച്ചഭക്ഷണം ഹൗസ് ബോട്ടിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ടോടെ മടങ്ങിവരും. തുടർന്ന് ട്രെയിവിൽ രാത്രി ഭക്ഷണം. തിരികെ ആറാം ദിവസം ഉച്ചയോടെ ബെംഗളൂരുവിൽ മടങ്ങിയെത്തും.

ഗോൾഡൻ ചാരിയറ്റ് ജ്യൂവൽസ് ഓഫ് സൗത്ത് പാക്കേജ് യാത്ര തിയതി

ഈ വര്‌ഷത്തെ ഗോൾഡൻ ചാരിയറ്റ് ജ്യൂവൽസ് ഓഫ് സൗത്ത് പാക്കേജ് യാത്രകൾ ഡിസംബർ 21 ശനിയാഴ്ച ആരംഭിക്കും. തുടർന്ന് ഫെബ്രുവരി 15 ന് മാത്രമാണ് 2025 ല് യാത്രയുള്ളത്. 2025-26 വർഷങ്ങളിൽ 2025 ഒക്ടോബർ 11, നവംബർ 8, ഡിസംബർ 6 തുടങ്ങിയ തിയതികളിലും യാത്ര ആരംഭിക്കും.

2024-25, 2025-26 വർഷങ്ങളിലെ ജ്യൂവൽസ് ഓഫ് സൗത്ത് യാത്രകൾക്ക് ഡീലക്സ് ക്യാബിനിൽ 407700 രൂപയും സിംഗിൾ സപ്ലിമെന്‍റിൽ 306200 രൂപയുമാണ് ഒരാള്‍ക്കുള്ള നിരക്ക്. ട്വിൻ ഷെയറിങ് അടിസ്ഥാനത്തിൽ ഒരാൾക്കുള്ള നിരക്കാണിത്.

വൈഫൈ, സ്മാർട്ട് ടിവി, സ്പാ,ജിംനേഷ്യം, 2 റസ്റ്ററന്റുകൾ, ബാർ തുടങ്ങി നിരവധി സൗകര്യങ്ങളുണ്ട്. എടുത്തു പറയേണ്ടത് ലോകോത്തര വിഭവങ്ങൾ വിളമ്പുന്ന റസ്റ്റോറന്‍റുകളാണ്.
80 ആളുകൾക്ക് ഒരു സമയം ഈ യാത്രയിൽ പങ്കാളികളാകാം. 18 എസി കോച്ചുകളുള്ള ട്രെയിനിൽ 13 ഡബിൾ ബെഡ് കാബിനുകൾ, 26 ത്രീ ബെഡ് കാബിനുകൾ എന്നിവയും ഭിന്നശേഷിക്കാർക്കായി ഒരു കാബിനുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore irctc rail tour
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+