ഗുരുവായൂർ ഏകാദശി 2024: കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന സ്ഥാനങ്ങളിലൊന്നാ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഗുരുവായൂർ ഏകാദശി. ഏകാദശികളിൽ ഏറ്റവും വിശിഷ്ഠമെന്ന് അറിയപ്പെടുന്ന ഗുരുവായൂർ ഏകാദശി ദിനത്തില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് ദർശന ഭാഗ്യം തേടി എത്തുന്നത്.
ഗുരുവായൂർ ക്ഷേത്രത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിത്. വൃശ്ചിക മാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിക്കുന്ന ഗുരുവായൂർ ഏകാദശി നാളിലാണ് ഇവിടെ ക്ഷേത്ര പ്രതിഷ്ഠ നടന്നതെന്നാണ് വിശ്വാസം. മാത്രമല്ല, ശ്രീകൃഷ്ൺ ഗീതപദേശം നല്കിയതും ഇതേ ദിവസമാണത്രെ. ഏകാദശി ദർശനത്തിന് എത്തുന്ന ഓരോ ആളിലും വിഷ്ണു ചൈതന്യം കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഈ വര്‍ഷത്തെ ഏകാദശി ആഘോഷങ്ങൾക്കായി ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി. ഡിസംബർ 11 നാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി.
ഗുരുവായൂർ ഏകാദശി 2024
ഡിസംബർ 11 ബുധനാഴ്ചയാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി. പതിവ് ചടങ്ങുകളോടെ ഇത്തവണയും ഇവിടെ ഏകാദശി ആഘോഷിക്കും. ഇതിനുവേണ്ട ഒരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഗുരുവായൂരിൽ ഏറ്റവുമധികം വിശ്വാസികളെത്തുന്ന ദിനം ആയതിനാൽ എല്ലാവരർക്കും ദർശനം സാധിക്കുന്ന വിധത്തിലാണ് ക്രീകരണങ്ങൾ.
ഇത്തവണ തുടർച്ചയായി 54 മണിക്കൂർ നട തുറന്നിരിക്കുമെന്നതിനാൽ ഗുരുവായൂരപ്പനെ ദർശിക്കാൻ വലിയ തടസ്സങ്ങൾ നേരിടില്ല. ദശമി ദിവസമായ ഡിസംബര്‍ 10 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശനം ദ്വാദശി ദിവസമായ ഡിസംബര്‍ 12ന് രാവിലെ 8 മണി വരെ തുടരുമെന്നാണ് ബന്ധപ്പെട്ടവര് അറിയിച്ചിരിക്കുന്നത്.
തിരക്ക് നിയന്ത്രിക്കാനും ദർശനം എല്ലാവർക്കും സുഗമമായി ദർശനം പൂർത്തിയാക്കുവാനുമായുള്ള ക്രമീകരണങ്ങള് ഏതൊക്കെയെന്ന് നോക്കാം. ഇത്തവണ ദർശനത്തിനായുള്ള വരി പൂന്താനം ഓഡിറ്റോറിയത്തിൽ നിന്നാണ് ആരംഭിക്കുന്നത്. പൊതുവരിയിൽ ക്യൂ നിൽക്കുന്ന വിശ്വാസികൾക്കാണ് ഇത്തവണ അധികൃതർ മുൻഗണന നല്കുന്നത്. വിഐപി ദർശനത്തിന് ഇത്തവണ നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
ഏകാദശി ദർശനം നിയന്ത്രണങ്ങൾ
പ്രദേശവാസികൾക്കുള്ളതും, സീനിയര്‍ സിറ്റിസണ്‍ എന്നിവർക്കുള്ളതുമായ വരികൾ രാവിലെ 5 മണിക്ക് അവസാനിപ്പിക്കും. അന്ന് രാവിലെ 6 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ വിഐപി / പ്രത്യേക ദർശനവും അനുവദിക്കില്ല. എന്നാൽ നെയ്യ് വിളക്ക് വഴിപാടുകാര്‍ക്കുള്ള ദര്‍ശന സൗകര്യം തുടരും. പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂണ് കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവ ഉണ്ടാകില്ല.
ദ്വാദശി ദിവസം രാവിലെ ക്ഷേത്രം നട അടച്ചതിന് ശേഷം വിവാഹം, ചോറൂണ്‍ ,തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. പതിവ് പൂജകൾക്കു മാത്രമായിരിക്കും ഈ ദിവസങ്ങളിൽ ക്ഷേത്രം അടയ്ക്കുക.
പ്രസാദ ഊട്ട്
ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനായും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ട് ഊട്ടുശാലകളാണ് ഇത്തവണയുള്ളത്. തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയം, പടിഞ്ഞാറേനടയിലെ അന്നലക്ഷ്മി ഹാൾ എന്നിവയാണവ. പ്രസാദ ഊട്ടിന് കുപ്പിവെള്ളത്തിന് പകരം സ്റ്റീൽ ഗ്ലാസിലാണ് വെള്ളം നല്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













