Search
  • Follow NativePlanet
Share
» »കെഎസ്ആർടിസിയുടെ കാസർകോഡ്-ഗുരുവായൂർ സർവീസ്, തിരക്കില്ലാത്ത റോഡിലൂടെ ഗുരുവായൂരിലേക്ക് നേരിട്ട് ബസ് യാത്ര!

കെഎസ്ആർടിസിയുടെ കാസർകോഡ്-ഗുരുവായൂർ സർവീസ്, തിരക്കില്ലാത്ത റോഡിലൂടെ ഗുരുവായൂരിലേക്ക് നേരിട്ട് ബസ് യാത്ര!

ഗ്രാമീണമേഖലയിൽ നിരവധി പുതിയ ബസ് സർവീസുകളാണ് കെഎസ്ആർടിസി അതരിപ്പിച്ചിട്ടുള്ളത്. ദേശീയപാതവഴിയുള്ള യാത്ര ഒഴിവാക്കി, ഗ്രാമീണറോഡുകൾ വഴിയുള്ള യാത്ര സാധാരണക്കാരായ ആളുകൾക്ക് വളരെ സൗകര്യപ്രദമാണ്. ഇപ്പോഴിതാ ഗുരുവായൂരിൽ നിന്നും കാസർകോഡിനും കാസർകോഡ് നിന്ന് ഗുരുവായിലേക്കും ദിവസവും രണ്ട് സർവീസുകൾ ആംരഭിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി.

ഗതാഗതക്കുരുക്ക് വരുന്ന പാതകൾ ഒഴിവാക്കിയുള്ള യാത്രയ്ക്കായി തുടങ്ങിയ സർവീസ് പൊന്നാനി- തിരൂർ- താനൂർ- പരപ്പനങ്ങാടി- കാലിക്കറ്റ് യൂണിവേഴ്സിറ്റി - രാമനാട്ടുകര - കോഴിക്കോട് - ഉള്ളിയേരി- പേരാമ്പ്ര -കുറ്റ്യാടി -നാദാപുരം- പാനൂർ -കൂത്തുപറമ്പ്- മട്ടന്നൂർ- ഇരിട്ടി- ചെറുപുഴ- മുള്ളേരിയ -ബോവിക്കാനം- വഴി കാസർകോഡ് എത്തുന്ന രീതിയിലും തിരിച്ചുമാണ് ക്രമീകരിച്ചിട്ടുള്ളത്.

Guruvayur-Kasaragod KSRTC Daily Super Fast Bus Service

ഗുരുവായൂർ - പൊന്നാന്നി, കോഴിക്കോട്-കുറ്റ്യാടി - നാദാപുരം, പിന്നീട് കണ്ണൂർ, തുടർന്ന് കാസര്‍കോഡ് ജില്ലകളുടെ മലയോര പ്രദേശങ്ങൾ എന്നിവ കടന്നാണ് ബസ് യാത്ര ചെയ്യുന്നത്. ഏകദേശം പത്ത് മണിക്കൂർ നീണ്ട യാത്രയിൽ 355 കിലോമീറ്റര് ദൂരമാണ് ഒരു നേരം പിന്നിടുന്നത്. 710 കിലോമീറ്റർ ഒരു ദിവസം ആകെ ഓടുന്നു.

ഗുരുവായൂരിൽ നിന്ന് പുലർച്ചെ 4.00 മണിക്ക് പുറപ്പെടുന്ന ബസ് പൊന്നാനിയിൽ 4.40നും 6.40ന് കോഴിക്കോടും 9.05ന് കൂത്തുപറമ്പ്, 10.25ന് ഇരിട്ടി , 12.10ന് ചെറുപുഴ, തുടർന്ന് ഉച്ചകഴിഞ്ഞ് 2.05ന് കാസർകോഡ് എത്തുന്നു. തിരിച്ച് വൈകിട്ട് 6.00ന് കാസർകോഡ് നിന്ന് തിരികെ പുറപ്പെടുന്ന ബസ് 6.40 മുള്ളേരിര, 8.05ന് ചെറുപുഴ, 9.55ന് ഇരിട്ടി, 11.35ന് കുറ്റ്യാടി, 1.15ന് കോഴിക്കോട്, തുടർന്ന് പുലർച്ചെ 3.35ന് ഗുരുവായൂരിലുമെത്തുന്നു.

ഗുരുവായൂരിൽ നിന്ന് രാവിലെ 11ന് പുറപ്പെടുന്ന ബസ് 11.45ന് പൊന്നാനി. 2.00ന് കോഴിക്കോട്, 5.55ന് ഇരിട്ടി, 7.40ന് ചെറുപുഴ, തുടർന്ന് 9.35ന് കാസർകോഡ് എത്തുന്നു. തിരികെ കാസർകോഡ് നിന്ന് രാവിലെ 7.30ന് എടുക്കുന്ന ബസ് 9.25ന് ചെറുപുഴ, 11.25ന് ഇരിട്ടി, 12.45ന് പാനൂർ, 01:40ന് കുറ്റ്യാടി,
03:40ന് കോഴിക്കോട് തുടർന്ന് വൈകിട്ട് 06:20ന് ഗുരുവായൂരിലെത്തും.

ഗുരുവായൂർ-കാസറഗോഡ് ബസ് സർവീസ്

04:00AM ഗുരുവായൂർ--കാസറഗോഡ്
04:00AM ഗുരുവായൂർ
04:40AM പൊന്നാനി
06:40AM കോഴിക്കോട്
08:00AM കുറ്റ്യാടി
09:05AM കൂത്തുപറമ്പ്
10:25AM ഇരിട്ടി
12:10PM ചെറുപുഴ
02:05PM കാസർഗോഡ്.

കാസർഗോഡ്- ഗുരുവായൂർ ബസ് സർവീസ്

06:00PM കാസർഗോഡ്
06:40PM മുള്ളേരിയ
08:05PM ചെറുപുഴ
09:55PM ഇരിട്ടി
10:15PM മട്ടന്നൂർ
10:35PM കൂത്തുപറമ്പ്
11:35PM കുറ്റ്യാടി
01:15AM കോഴിക്കോട്
03:35AM ഗുരുവായൂർ.

Kasaragod -Guruvayur KSRTC Daily Super Fast Bus Service

ഗുരുവായൂർ - കാസറഗോഡ് ബസ് സർവീസ്

11:00AM ഗുരുവായൂർ
11:00AM ഗുരുവായൂർ
11:45AM പൊന്നാനി
02:00PM കോഴിക്കോട്
03:30PM കുറ്റ്യാടി
05:00PM മട്ടന്നൂർ
05:55PM ഇരിട്ടി
07:40PM ചെറുപുഴ
09:35PM കാസറഗോഡ്.

കാസറഗോഡ്- ഗുരുവായൂർ ബസ് സർവീസ്

07:30AM കാസറഗോഡ്
09:25AM ചെറുപുഴ
11:25AM ഇരിട്ടി
11:55AM മട്ടന്നൂർ
12:25PM കൂത്തുപറമ്പ്
12:45PM പാനൂർ
01:40PM കുറ്റ്യാടി
03:40PM കോഴിക്കോട്
06:20PM ഗുരുവായൂർ.

കൂടുതൽ വിവരങ്ങൾക്കായി കെഎസ്ആര്‍ടിസി ഗുരുവായൂർ ഡിപ്പോയുമായി ബന്ധപ്പെടാം.
ഫോൺ: 0487 2556450.

കോഴിക്കോടിന് 80, കാസർകോഡ് 97 രൂപ, കെഎസ്ആർടിസി ടേക്ക് ഓവർ റൂട്ടുകൾ പ്രയോജനപ്പെടുത്താം, യാത്രകൾ ലാഭത്തിൽ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+