Search
  • Follow NativePlanet
Share
» »മഴയിൽ തെന്നിക്കിടക്കുന്ന പാറയിലെ പടവ്; പേടിപ്പിക്കുന്ന ഹരിഹർ ഫോർട്ട് ട്രക്കിങ്, 2600 രൂപയ്ക്ക് പോയിവരാം!

മഴയിൽ തെന്നിക്കിടക്കുന്ന പാറയിലെ പടവ്; പേടിപ്പിക്കുന്ന ഹരിഹർ ഫോർട്ട് ട്രക്കിങ്, 2600 രൂപയ്ക്ക് പോയിവരാം!

ചങ്കുറപ്പുള്ളവർക്ക് മാത്രം നടന്നു കയറുവാൻ സാധിക്കുന്ന വഴികൾ, ധൈര്യം പരീക്ഷിക്കുവാനായി ജീവൻ പണയംവെച്ച് കയറുന്നവർ. കുത്തനെ കയറിത്തീർക്കേണ്ടത് ചെറിയൊരു യാത്രയല്ല. എൺപത് ഡിഗ്രിയിൽ ചെരിഞ്ഞു നിൽക്കുന്ന മല കയറിയിറങ്ങുകയാണ് ലക്ഷ്യം. പിടി വിട്ടാൽ പിന്നെ ഒരു മടങ്ങിവരവുണ്ടായെന്ന് വരില്ല. ഇത് ഹരിഹർ ഫോർട്ട്. സാഹസിക സഞ്ചാരികൾ കരുത്തും ധൈര്യവും അളക്കുന്നയിടം

കീഴടക്കാനുള്ള ദൂരം കയറുംതോറും വീതി കുറയുന്ന വഴികളും കുത്തനെയുള്ള കയറ്റവും തുരങ്കത്തിലൂടെയുള്ള നടത്തവും ഒക്കെയായി മൊത്തത്തിൽ ആവേശം കൊള്ളിക്കുന്ന യാത്രയാണെങ്കിൽപ്പോലും മനസ്സിനുറപ്പും ശരീരത്തിന് കരുത്തും ഇല്ലാത്തവർ പരീക്ഷിക്കാതിരക്കുകയാണ് നല്ലതെന്ന് ഒരിക്കൽ കയറിയവർ ഉറപ്പിച്ചു പറയും. എന്നാലും ആവേശംമൂത്ത് ഇവിടേക്ക് വരുന്നവരും പാതിവഴിയിൽ ഇറങ്ങുന്നവരും ഒരുപാടുണ്ട്.

Harihar Fort , Maharashtra

PC:Elroy Serrao

മഴക്കാല യാത്രകളിൽ മലയാളികളെ എന്നും ആവേശത്തിലാക്കുന്ന മഹാരാഷ്ട്രയിലാണ് ഹരിഹർ ഫോർട്ട് സ്ഥിതി ചെയ്യുന്നത്. ആകാശത്തെതൊട്ട് നിൽക്കുന്ന ഉയരമുള്ള ഹരിഹർ ഫോർട്ട് മൺസൂൺ യാത്ര ആസ്വദിക്കുന്നവരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. ഇഷ്ടംപോലെ മലയാളികളും ഹരിഹർ ഫോര്‍ട്ട് കീഴടക്കാനായി പോകുന്നു. ഇതാ കേരളത്തിൽ നിന്നും ഏറ്റവും കുറഞ്ഞ ചെലവിൽ ഹരിഹർ ഫോർട്ടിലേക്ക് ഒരു യാത്ര എങ്ങനെ പ്ലാൻ ചെയ്യാമെന്ന് നോക്കാം.

ഹരിഹർ ഫോർട്ട്

സമുദ്രനിരപ്പിൽ നിന്നും 3676 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹരിഹർ ഫോര്‍ട്ട് മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം ത്രയംബകേശ്വറിനടുത്താണ് സ്ഥിതി ചെയ്യുന്നത്. 177 പടിക്കെട്ടുകൾ കയറിച്ചെല്ലേണ്ട ഹരിഹർ ഫോർട്ട് പതിമൂന്നാം നൂറ്റാണ്ടിലാണ് നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്.

ചോരചിന്തിയ നിരവധി യുദ്ധങ്ങൾക്കും പോരാട്ടങ്ങൾക്കും സാക്ഷിയായ ചരിത്രമാണ് ഇവിടുത്തെ ഓരോ പടവുകൾക്കും പറയുവാനുള്ളത്. ശത്രുക്കളെ തടയുക എന്ന ലക്ഷ്യത്തിലാണിതിന്റെ നിർമ്മാണം. കുത്തനെയുള്ള കയറ്റം കയറിവന്നാൽ തന്നെ പിന്നെ ഒരു പോരാട്ടത്തിനുള്ള കരുത്ത് ഒരു സൈന്യത്തിനും കാണില്ലെങ്കിലും ചിലതവണ അടിയറവ് പറഞ്ഞ ചരിത്രവും ഹരിഹർ ഫോർട്ടിനുണ്ട്.

Harihar Fort Monsoon Trek

PC:Shiv Gupta

കേരളത്തിൽ നിന്ന് ഹരിഹർ ഫോർട്ടിലേക്ക്

കേരളത്തിൽ നിന്നും ഹരിഹർ ഫോർട്ട് കയറുവാനുള്ള യാത്ര ഏറ്റവും സുഖം ട്രെയിനില്‍ പോകുന്നതാണ്. ട്രെയിനിൽ നാസിക്കിലെത്തി അവിടുന്ന് തൃംബകേശ്വർ എന്ന സ്ഥലത്തെത്തണം. അവിടെ താമസിച്ച് ഹരിഹർ ഫോർട്ടിലേക്ക് യാത്ര ചെയ്യുവാൻ കഴിയുന്ന വിധത്തിലാണ് യാത്ര ക്രമീകരിക്കേണ്ടത്. അവിടുന്ന് ഹര്ഷേവാഡി വഴിയും നിർഗുഡ്പാഡ വഴിയും ഹരിഹർ ഫോർട്ടിലേക്കെത്താം.

ആഴ്ചയിൽ എല്ലാ ദിവസവും മംഗളാദ്വീപ് എക്സപ്രസ് സര്‍വീസ് നടത്തുന്നു. എറണാകുളത്ത് നിന്ന് 30 മണിക്കൂർ 25 മിനിറ്റാണ് നാസിക്കിലെത്താനുള്ള സമയം. അതായത് എറണാകുളത്ത് നിന്ന് ബുധനാഴ്ച രാവിലെ 10.10ന് എടുക്കുന്ന ട്രെയിൻ വ്യാഴാഴ്ച വൈകിട്ട് 4.35ന് നാസിക്ക് റോഡ് റെയിൽവേ സ്റ്റേഷനിലെത്തിച്ചേരും. സ്ലീപ്പറിന് 710 രൂപ, എസി ത്രീ ടയറിന് 1860 രൂപ, എസി ടൂ ടയറിന് 2675 രൂപ എന്നിങ്ങനെയാണ് നിരക്ക്.

നാസിക്കിൽ എത്തിക്കഴിഞ്ഞാൽ

നാസിക്ക് റോഡിൽ നിന്ന് ത്രയംബകേശ്വറിലേക്ക് ബസിലെത്തണം. 40 കിലോമീറ്റർ ദൂരെയാണ് ഇവിടമുള്ളത്. ഒരു മണിക്കൂർ ബസ് യാത്രയ്ക്ക് 70 രൂപയാണ് ടിക്കറ്റ് നിരക്ക്. അന്ന് ഇവിടെ ത്രയംബകേശ്വറിൽ മുറിയെടുത്ത് താമസിക്കാം, കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. 200 രൂപ മുതൽ മുറി ലഭിക്കും.

ഹരിഹർ ഫോർട്ട് ബേസ് ക്യാംപ്

ത്രയംബകേശ്വറിൽ നിന്ന് രണ്ടു തരത്തിൽ ഹരിഹർ ഫോർട്ട് ബേസ് ക്യാംപിലേക്ക് പോകാം. നിർഗുഡ്പാഠ, ഹർഷേവാഡി എന്നിങ്ങനെ രണ്ട് സ്ഥലങ്ങളിൽ നിന്നും ഹരിഹർ ഫോർട്ട് യാത്ര ആരംഭിക്കാം. ത്രയംബകേശ്വറിൽ നിന്ന് 23 കിലോമീറ്റർ ദൂരത്തിലാണ് നിർഗുഡ്പാഠയുള്ളത്. ബസിനും ഷെയർ ടാക്സിക്കും പോകാം. 50 മുതൽ 100 രൂപ വരെയാണ് ചാര്‍ജ്. ദൂരം അല്പം കൂടുമെങ്കിലും അവിടുത്തെ ഗ്രാമീണ കാഴ്ചകളും മഴയും ആസ്വദിച്ചു പോകുവാൻ നിർഗുഡ്പാട വഴിയുള്ള യാത്രയാണ് നല്ലത്. ഇവിടുന്ന് രണ്ട് മൂന്ന് മണിക്കൂർ സമയം നടന്ന് വേണം ഹരിഹർ ഫോർട്ടിലെത്തുവാൻ.

Harihar Fort Trekking

PC:Elroy Serrao

ത്രയംബകേശ്വറിൽ നിന്ന് ഹർഷേവാഡിയിലേക്ക് 13 കിലോമീറ്റർ ദൂരമേയുള്ളൂ. സമയക്കുറവുള്ളവർക്കും ഒരുപാട് യാത്ര ചെയ്യാൻ ആഗ്രഹമില്ലാത്തവർക്കും ഇത് തിരഞ്ഞെടുക്കാം. ഓട്ടോയും ഷെയർ ടാക്സികളും ഇവിടെയും ലഭ്യമാണ്. ഓട്ടോയ്ക്ക് 200 രൂപ മുതൽ 500 രൂപ വരെയും ഷെയർ ടാക്സിക്ക് 50-100 രൂപ വരെയുമാണ് ചെലവ്. ഹർഷേവാഡിയിൽ നിന്നും രണ്ട്- മൂന്ന് മണിക്കൂർ സമയം വേണം ഹരിഹർ ഫോർട്ടിലെത്തുവാൻ.

ഹരിഹർ ഫോർട്ട് ട്രക്കിങ്

തീർത്തും വിജനമായ പാതയിലൂടെ നടന്ന് വേണം ബേസ് ക്യാംപിലെത്തുവാൻ. ഹരിഹർ കോട്ട ആദ്യം കാണുമ്പോൾ ഇതൊക്കെ നമുക്ക് സുഖമായി കയറാം എന്നു തോന്നുമെങ്കിലും ആ അതിമോഹത്തിന് കുറച്ച് സമയമേ ആയുസ് കാണൂ. പെട്ടനാനണ് കയറ്റം കുത്തനെയുള്ളതാകുന്നത്. മാത്രല്ല, മുന്നോട്ടുചെല്ലുംതോറും കയറിപ്പോകേണ്ട പടിക്കെട്ടുകളുടെ വീതിയും കുറയും. ആദ്യം ചെന്നു കയറുന്നത് കവാടത്തിലേക്കാണ്. മിനാരത്തിന്റെ ആകൃതിയാണ് ഇതിനുള്ളത്. തുടർന്ന് പോകേണ്ടത് ഒരു തുരങ്കത്തിലൂടെയാണ്. പാറ തുരന്നാണിത് നിർമ്മിച്ചിരിക്കുന്നത്.

ഇനി വീണ്ടും കുത്തനെ പടിക്കെട്ടുകൾ കയറണം. വളഞ്ഞു പുളഞ്ഞു കിടക്കുന്ന, ചെരിവുള്ള പടിക്കെട്ടിലൂടെ ശ്രദ്ധയോടെ മുകളിലേക്ക് കയറാം. ഇങ്ങനെ കയറിച്ചെല്ലുന്നത് കോട്ടയുടെ സമതല പ്രദേശത്തിലേക്കും അതിന്റെ ജലസംഭരണിയിലേക്കുമാണ്. മടുത്തെങ്കിൽ യാത്ര ഇവിടെ നിർത്തി കാഴ്ചകളൊക്കെ കണ്ട് മെല്ലെ താഴേക്കിറങ്ങാം. ഊർജം ഇനിയും ബാക്കിയുണ്ടെങ്കിൽ കൂട്ടത്തിൽ സാഹസികരായി മുകളിലേക്ക പോകാം. ഹരിഹര് ഫോർട്ടന്റെ ഏറ്റവും ഉയരത്തിലേക്കുള്ള യാത്രയാണിനിയുള്ളത്.

പാറയിൽ പിടച്ച് തൂങ്ങി മാത്രമേ മുകളിലേക്ക് കയറ്റം സാധ്യമാകൂ. താഴേക്ക് നോക്കിയാൽ ചെലപ്പോൾ വീണ്ടും കയറാൻ കഴിഞ്ഞെന്ന് വരില്ല. കൈക്കരുത്ത് നല്ലപോലെയുണ്ടെങ്കിലേ ഈ കയറ്റം സാധ്യമാകൂ. പാറയിൽ അള്ളിപ്പിടിച്ച് കയറുന്നത് ഒട്ടും എളുപ്പമല്ല. പക്ഷേ, മുകളിലെത്തിലാൽ അതിമനോഹരമായ 360 ഡിഗ്രി കാഴ്ചയാണ് കാത്തിരിക്കുന്നത്. ആല്‍വാന്ദ് അണക്കെട്ടും കൃഷിയിടങ്ങളും ഉൾപ്പെടെയുള്ള കാഴ്ച കാണാം.

തിരിച്ചിറങ്ങുമ്പോൾ

തിരിച്ചിറങ്ങുമ്പോൾ ഇറക്കമല്ലെ, വേഗത്തിലിറങ്ങാം എന്നു തോന്നുമെങ്കിലും കയറുന്നതിനേക്കാൾ പാടാണ് ഇറങ്ങുവാൻ. ഒരു സനയം ഒരാൾക് മാത്രം നടക്കുവാനുള്ള വഴിയേ ഇവിടെയുള്ളൂ. മഴയിൽ പാറ തെന്നിക്കിടക്കുന്നതിനാൽ അതീവ ശ്രദ്ധയോടെ മാത്രമേ താഴേക്കിറങ്ങാവൂ.

ഹരിഹർ ഫോർട്ട് സന്ദർശിക്കുവാൻ പറ്റിയ സമയം

മഴക്കാലമാണ് ഹരിഹർ ഫോർട്ടിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും യോജിച്ച സമയം. നമ്മൾ പലപ്പോഴും വീഡിയോകളിലും റീൽസുകളിലുമെല്ലാം കണ്ടിട്ടുള്ളതും മഴക്കാലത്തെ ഹരിഹർഫോർട്ടിന്‍റെ സൗന്ദര്യം തന്നെയായിരിക്കും. ജൂലൈ മുതല്‍ സെപ്റ്റംബർ വരെയാണ് ഹരിഹർ ഫോർട്ട് സന്ദർശിക്കുവാൻ പറ്റിയ സമയം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയം ഇവിടെ സാധാരണ താപനില ആയിരിക്കും. എന്നാൽ ഏപ്രിൽ-മേയ് മാസങ്ങളിൽ ‍ ഇവിടെ ചൂടുകാലമാണ്.

Best Time To Visit Harihar Fort

PC:Ccmarathe

ഹരിഹർ ഫോർട്ട് യാത്രാ ചിലവ് ഇങ്ങനെ

എറണാകുളത്ത് നിന്ന് മംഗളാദ്വീപ് എക്സ്പ്രസ് സ്ലീപ്പർ ക്ലാസിൽ നാസിക്കിലേക്ക് 710 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. നാസിക്കിൽ നിന്ന് ത്രയംബകേശ്വറിലേക്ക് ബസിൽ 140 രൂപ.
ത്രയംബകേശ്വറിൽ നിന്ന് ബേസ് ക്യാംപിലേക്ക് ശരാശരി 200 രൂപ
ഹരിഹർ ഫോർട്ട് പ്രവേശന ചാർജ് 30 രൂപ, താമസസൗകര്യത്തിന് ശരാശരി 300 രൂപ, ഭക്ഷണിന് 500 രൂപ.

മംഗള എക്സ്പ്രസ് 12617 ട്രെയിൻ സമയം
എറണാകുളം ജംങ്ഷന്‍: 10.10 am
ആലുവ:10.30 am
തൃശൂർ: 11.20 am
ഷൊർണൂർ: 12.55 pm
പട്ടാമ്പി: 1.14 pm
കുറ്റിപ്പുറം: 1.34 pm
തിരൂർ: 1.48 pm
പരപ്പനങ്ങാടി: 2.04 pm
ഫറൂഖ്: 2.24 pm
കോഴിക്കോട്: 2.37 pm
കൊയിലാണ്ടി: 2.59 pm
വടകര: 3.34 pm
തലശ്ശേരി: 3.43 pm
കണ്ണൂർ: 4.12 pm
പഴയങ്ങാടി: 4.34 pm
പയ്യന്നൂർ: 4.49 pm
നീലേശ്വരം: 5.09 pm
കാഞ്ഞങ്ങാട്: 5.19 pm
കാസർകോഡ് : 5.34 pm
മംഗളുരു:6.55 pm
കർവാർ:11.52 pm
മഡ്ഗാവോൺ: 1.10 am
പൻവേൽ: 12.35 pm
നാസിക് റോഡ്: 4.35 pm.

Cover Image: WikiPedia

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: trekking maharashtra monsoon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+