ദർശന പുണ്യം തേടി വിശ്വാസലക്ഷങ്ങള്‍ എത്തുന്ന ഹസനാംബ ക്ഷേത്രത്തിന്‍റെ വാതിലുകൾ വിശ്വാസികൾക്കായി തുറന്നു. ഇനി ദർശന പുണ്യം തേടി വിശ്വാസികൾ ഒഴുകിയെത്തുന്ന സമയമാണ്. ദേവിയെ ഒരു നോക്ക് കണ്ട് അനുഗ്രഹങ്ങൾ മേടിച്ച്, ആകുലതകൾ പങ്കുവെച്ച്, ഇനി കാണുന്ന നേരം വരെ ആ ദിവ്യരൂപം മനസ്സിൽ സൂക്ഷിക്കാനായി നോക്കിയുറപ്പിച്ച് പടിയിറങ്ങുന്ന സമയം. ഹസനാംബയുടെ ആഘോഷത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും വ്യത്യസ്തമായ, വർഷത്തിൽ ചുരുക്കം ചില ദിവസങ്ങളിൽ മാത്രം തുറക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നായ ഹസനാംബ ക്ഷേത്രം കർണ്ണാടകയിലെ ഹാസനിലാണ് സ്ഥിതി ചെയ്യുന്നത്. 12 ദിവസം മാത്രം തുറക്കുന്ന ഈ ക്ഷേത്രം ദീപാവലിയോട് അടുപ്പിച്ചാണ് എല്ലാ വര്‍ഷവും ദർശനം ഒരുക്കുന്നത്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഈ വ്യത്യസ്തത ക്ഷേത്രം പിന്തുടരുന്നു.

12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഹസനാംബ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. ഒരു മൺപുറ്റിനെയാണ് ഇവിടെ ദേവിയായി ആരാധിക്കുന്നത്. കന്നഡയിലെ അശ്വിജ മാസത്തിലെ പൗര്‍ണ്ണമി ദിവസത്തിന് ശേഷമുള്ള വ്യാഴാഴ്ചയാണ് ഇവിടെ എല്ലാ വർഷവും ക്ഷേത്രം തുറക്കുന്നത്. ഈ വർഷം നവംബർ 2 വ്യാഴാഴ്ച തുറന്ന ക്ഷേത്രം പൂജകൾക്കും ദര്‍ശനത്തിനും പ്രാർത്ഥനകൾക്കും ശേഷം നവംബർ 15ന് അടയ്ക്കും. പിന്നീട് അടുത്ത വർഷമേ ക്ഷേത്രം തുറക്കുകയുള്ളൂ.
ഹസനാംബ ക്ഷേത്രം 2023- ദർശന തിയതകളും സമയവും
2-11-2023 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം തുറന്നു. ഈ ദിവസം പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല,
3-11-2023 വെള്ളിയാഴ്ച രാവിലെ 6.00 മുതൽ വൈകിട്ട് 6.00 വരെ ദർശന സമയം. വൈകിട്ട് 6.00 മണിക്ക് ശേഷം പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
4-11-2023 ശനിയാഴ്ച പുലർച്ചെ 4.00 മുതൽ ഉച്ചയ്ക്ക് 1.30 വരെയും പിന്നീട് 3.00 മണി വരെയും ദർശനം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും 2.00 മുതൽ 4.00 വരെയും പൊതുദർശനം ഉണ്ടായിരിക്കില്ല
5-11-2023 ഞായറാഴ്ച പുലർച്ചെ 4.00 മുതൽ ഉച്ചയ്ക്ക് 1.30 വരെയും പിന്നീട് 3.00 മണി വരെയും ദർശനം ഉണ്ടായിരുക്കും. ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും 2.00 മുതൽ 4.00 വരെയും പൊതുദർശനം ഉണ്ടായിരിക്കില്ല
6-11-2023 തിങ്കളാഴ്ച പുലർച്ചെ 4.00 മുതൽ ഉച്ചയ്ക്ക് 1.30 വരെയും പിന്നീട് 3.00 മണി വരെയും ദർശനം ഉണ്ടായിരുക്കും. ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും 2.00 മുതൽ 4.00 വരെയും പൊതുദർശനം ഉണ്ടായിരിക്കില്ല
7-11-2023-ചൊവ്വാഴ്ച പുലർച്ചെ 4.00 മുതൽ ഉച്ചയ്ക്ക് 1.30 വരെയും പിന്നീട് 3.00 മണി വരെയും ദർശനം ഉണ്ടായിരുക്കും. ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും 2.00 മുതൽ 4.00 വരെയും ജനങ്ങളക്ക് ദർശനം ഉണ്ടായിരിക്കില്ല.
8-11-2023-ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും 2.00 മുതൽ 4.00 വരെയും പൊതുദർശനം ഉണ്ടായിരിക്കില്ല
9-11-2023- വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും 2.00 മുതൽ 4.00 വരെയും പൊതുദർശനം ഉണ്ടായിരിക്കില്ല
10-11-2023- വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും 2.00 മുതൽ 4.00 വരെയും ജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കില്ല.
11-11-2023- ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും 2.00 മുതൽ 4.00 വരെയും ജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കില്ല.
12-11-2023- ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും 2.00 മുതൽ 4.00 വരെയും ജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കില്ല.
13-11-2023- തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും 2.00 മുതൽ 4.00 വരെയും ജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കില്ല.
14-11-2023- ചൊവ്വാഴ്ച രാവിലെ 4.00 മണി മുതൽ വൈകിട്ട് 7.00 മണി വരെയും തുടർന്ന് രാതി11.00 മുതൽ പിറ്റേന്ന് പുലർച്ചെ 7.00 മണിവരെയും ദർശനം ഉണ്ടായിരിക്കും. വൈകിട്ട് 7.00 മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കില്ല.
15-ാം തിയതി പൊതുജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതേയല്ല. 12 മണിയോടെ ക്ഷേത്രത്തിന്റെ വാതിലുകൾ അടയ്ക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













