ഹോളി ആഘോഷങ്ങളുടെ സമയമാണിത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആഘോഷങ്ങള്‍ അല്പം കൊറോണ കവര്‍ന്നിട്ടുണ്ടെങ്കിലും ഇത്തവണയും ഹോളിയുടെ പകിട്ടിന് കുറവൊന്നും കാണില്ല. ഇന്ത്യയെ മുഴവനായി വര്‍ണ്ണങ്ങളാല്‍ അടയാളപ്പെടുത്തുവാന്‍ പറ്റിയ ആഘോഷമാണ് ഹോളി. വിനോദം, ഉല്ലാസം, ഭക്ഷണം, ഉത്സവങ്ങൾ എന്നിവ ഒന്നിനൊന്നായി ചേര്‍ന്നു നില്‍ക്കുന്ന ഹോളി ആഘോഷം ചിലയിടത്ത് അല്പം പ്രത്യേകത ഉള്ളവയാണ്. കെട്ടിലും മട്ടിയും ഹോളിയുടെ പൗരാണികതയെ വിടാതെ മുറുകെ പിടിക്കുന്ന സ്ഥലങ്ങളെയും അവിടുത്തെ ഹോളി ആഘോഷങ്ങളെയും പരിചയപ്പെടാം.
മധുര
വൃന്ദാവന്‍
ബര്‍സാന
ബര്‍സാനയിലെ ലാത്-മാര്‍ ഹോളിയാണ് ഹോളി ആഘോഷങ്ങളില്‍ ഏറ്റവും വ്യത്യസ്തമായുള്ളത്. ഐതിഹ്യങ്ങളനുസരിച്ച് കൃഷ്ണൻ തൻറെ ഭാര്യയായ രാധയുടെ ഗ്രാമത്തിലേക്ക് വരുന്ന ദിവസമാണത്രെ ഇത്. വരുന്ന വഴി കൃഷ്ണനും കൂട്ടുകാരും ചേർന്ന് രാധയെയും സുഹൃത്തുക്കളെയും കളിയാക്കുവാനും മറ്റും തുടങ്ങി. അപ്പോൾ കൂട്ടുകാരായ യുവതികൾ അവിടെ കിടന്നിരുന്ന ചുള്ളിക്കമ്പുകളും മറ്റുമെടുത്ത് കൃഷ്നനെയും മറ്റും പേടിപ്പിച്ചുവത്രെ. അതിന്റെ ഓർമ്മയ്ക്കായാണ് ഇവിടെ ലത്മാർ ഹോളി എന്ന പേരിൽ ഹോളി ആഘോഷിക്കുന്നത്.ലാത്തി എന്നു പേരുള്ള വടികളുപയോഗിച്ചാണ് സ്ത്രീകൾ ഇവിടെ തല്ലുന്നത്. പുരുഷന്മാർ തല്ല് കിട്ടാതിരിക്കുവാൻ പരമാവധി ശ്രമിക്കും. വടി ദേഹത്തു കൊണ്ടാൽ ആ ആൾ പോയി വേഷപ്രഛന്നനായി വരണമത്രെ.
ശാന്തിനികേതന്‍
ബസന്ത ഉത്സവ് എന്നറിയപ്പെടുന്ന ശാന്തിനികേതനിലെ ഉത്സവങ്ങൾ കൂടുതൽ താളാത്മകമാണ്. . 'ആബീർ' (ഉണങ്ങിയ പച്ചക്കറിയില്‍ നിന്നെടുത്ത നിറങ്ങൾ), സംഗീതം, നൃത്തം എന്നിവയാല്‍ ആണ് ശാന്തിനികേതനിലെ ഹോളി ആഘോഷങ്ങള്‍ അടയാളപ്പെടുത്തുന്നത്. . മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് സ്ത്രീകള്‍ ധരിക്കുന്നത്, സാധാരണയായി, സുഗന്ധമുള്ള പുഷ്പ ദളങ്ങൾ നിറങ്ങളുമായി കൂട്ടികലർത്തിയിരിയാണ് ഇവിടെ നിറം വാരിവിതറുന്നത്.
ഉദയ്പൂര്‍
ഹൂബ്ലി
ഹോളിയുടെ പരമ്പരാഗത പതിപ്പ് ആസ്വദിക്കാൻ കർണാടകയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് ഹുബ്ലി. ഹോളി ദിനത്തില്‍ ഘോഷയാത്ര അതിരാവിലെ ആരംഭിക്കും. ക്ഷേത്രങ്ങളിലും വീട്ടിലും നാട്ടുകാർ പ്രാർത്ഥനയും അനുഷ്ഠാനങ്ങളും നടത്തുന്നു. ധാരാളം ഭക്ഷണസാധനങ്ങള്‍ അയൽക്കാർക്കിടയിൽ വിതരണം ചെയ്യുന്നു. തുടര്‍ന്ന് അവർ പരസ്പരം നിറമുള്ള വെള്ളമോ പൊടിയോ ചൂടാക്കി പരസ്പരം ദേഹത്തൊഴിക്കുവാന്‍ മത്സരിക്കുന്ന കാഴ്ചയാമ് ഹൂബ്ലിയിലുള്ളത്.



Click it and Unblock the Notifications















