Search
  • Follow NativePlanet
Share
» »നോമ്പ് തുറക്കുന്ന സമയ‌ത്ത് ഇതുവഴി ‌ഒന്ന് ‌പോകാം

നോമ്പ് തുറക്കുന്ന സമയ‌ത്ത് ഇതുവഴി ‌ഒന്ന് ‌പോകാം

By Maneesh

പുണ്യമാസമായ റംസാന്‍ മാസത്തിലെ സായാഹ്നങ്ങള്‍ പല തെരുവുകളേയും ജന നിബിഢമാക്കുന്നത് അവിടെ നിര‌ത്തി ‌വച്ചിരിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ തന്നെയാണ്. കബാബ്, ഷവര്‍മ, ബിരിയാണി, ഹരീസ്, ജിലേബി, സമൂസ അങ്ങനെ നീളുകയാണ് നി‌ങ്ങളെ കൊതിപ്പിക്കുന്ന ഭക്ഷണങ്ങളുടെ നിര.

റംസാന്‍ കാലത്ത് മാ‌ത്രം പ്ര‌ത്യക്ഷപ്പെടുന്ന പല വിഭവങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്. ‌റംസാന്‍ മാസങ്ങളില്‍ തിരക്കേറുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം

കൗ‌സര്‍ ബാഗ്, കൊന്ദ്വ, പൂനെ( Kausar Baugh, Kondhwa, Pune)

കൗ‌സര്‍ ബാഗ്, കൊന്ദ്വ, പൂനെ( Kausar Baugh, Kondhwa, Pune)

ഇഫ്‌താറിന് പ്രശസ്തമായ സ്ഥലമാണ് ‌പൂനെയിലെ കൗസര്‍ബാഗ്. ഈ റംസാന്‍ കാലത്ത് ‌നിങ്ങള്‍ പൂനെയിലേക്ക് സന്ദര്‍ശനം നട‌ത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍. ഒരു അരമണിക്കൂര്‍ കൗസര്‍ ബാഗില്‍ ചിലവഴിക്കാന്‍ മറക്കരുത്.
Address : Kausar Baugh, Kondhwa, Pune, Maharashtra 411048
Specialities : Chicken Lollipops, Phirni, Chicken Biriyani

Image Courtesy : flydime

മോസ്ക് റോഡ്, ഫ്രേസര്‍ ടൗണ്‍, ബാംഗ്ലൂര്‍

മോസ്ക് റോഡ്, ഫ്രേസര്‍ ടൗണ്‍, ബാംഗ്ലൂര്‍

തെളിഞ്ഞ് കത്തുന്ന തെരുവ് വിള‌ക്കിന്റെ വെളി‌ച്ച‌ത്തില്‍ നിങ്ങള്‍ക്ക് കാണാം മോസ്ക് റോഡിലെ ഭക്ഷണ ശാലകളിലെ ആള്‍ക്കൂട്ടം. റംസാന്‍ കാലത്ത് ഇവിടം ജനസാഗരമായിരിക്കും. മംസ ഭക്ഷണ‌ങ്ങള്‍‌ക്ക് പേരുകേ‌ട്ട ഈ തെരുവില്‍ റംസാന്‍ മാസത്തില്‍ ഒരു സന്ദ‌ര്‍ശനം നടത്താന്‍ മറക്കരുത്.

Address : Frazer town, Bangalore
Specialities : Double ka meetha, Mutton Kheema, Mutton Biriyani

Image Courtesy : Hill93

ബാറാ ഹണ്ടി, മുംബൈ

ബാറാ ഹണ്ടി, മുംബൈ

റംസാന്‍ കാലത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ മുംബൈയിലെ ഒരു സ്ഥലമാണ് ബാറാ ഹ‌‌ണ്ടി. 150 വര്‍ഷത്തെ പഴക്കമുണ്ട് മുംബൈയി‌ലെ ബാറ ഹണ്ടിക്ക്.

Address:Shop No. 261, Nagdevi St, Lohar Chawl, Kalbadevi, Mumbai, Maharashtra 400003

Specialities : Pichota Paya,

Image Courtesy : Hill93

കരിംസ്, ന്യൂഡ‌ല്‍ഹി

കരിംസ്, ന്യൂഡ‌ല്‍ഹി

ഡല്‍ഹിയിലെ ‌പ്രശസ്തമായ ജമാ മസ്ജിദ് റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ റെസ്റ്റോറെന്റ് ആണ് കരീംസ്. മുഗള്‍ സ്റ്റൈലില്‍ ഉള്ള ‌വിഭവങ്ങള്‍ക്ക് പേരുകേട്ട ഈ സ്ഥ‌ലം നോമ്പ് തുറക്കുമ്പോള്‍ സന്ദര്‍ശിക്കാന്‍ ‌പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ്.

Address : Kalan Mehal, Chandni Chowk, New Delhi, Delhi 110002

Specialities : Mutton Burra, Mutton Qorma, Brain Curry, Chicken Mughlai

Image Courtesy : Miansari66

ചാര്‍‌മിനാര്‍ ഫുഡ് സ്റ്റാള്‍, ഹൈദരബാദ്

ചാര്‍‌മിനാര്‍ ഫുഡ് സ്റ്റാള്‍, ഹൈദരബാദ്

ഹൈദരബാദി‌ല്‍ നോമ്പ് ‌തുറക്കാന്‍ പറ്റിയ പ്രശ‌സ്തമായ സ്ഥലമാണ് ചാര്‍മി‌നാര്‍ ഫുഡ് സ്റ്റാള്‍. ഹൈദരബാദിലെ ചാര്‍മിനാര്‍ സ്ട്രീ‌റ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
Address: Charminar Street, Hyderabad
Specialities : Chicken Stick, Pathar ka gosht, Fried fish

Image Courtesy : orchidgalore

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: hyderabad pune mumbai bangalore delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+