അവധികളുടെ സമയമാണ് മാർച്ച് മാസം. നേരത്തെ പ്ലാൻ ചെയ്താല് നീണ്ട യാത്രകൾ പോകാൻ പറ്റിയ സീസൺ. നിങ്ങൾക്കും ഈ അവധികൾ പ്രയോജനപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ പോകാൻ പറ്റുന്ന നിരവധി പാക്കേജുകളാണ് ഐആര്‍സിടിസി ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നായി രാജ്യത്തിന്‍റെ വിവിധ ഭാഗത്തേയ്ക്ക് പാക്കേജുകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ആൻഡമാന്‍, കാശ്മീർ, അസം, മേഘാലയ, ഷിംല, കുളു, മണാലി, ഡൽഹി, ജയ്പൂർ, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വ്യത്യസ്ത പാക്കേജുകളുള്ളത്. വിമാനം കയറി സ്ഥലത്തെത്തി തിരികെ നാട്ടിൽ വിമാനമിറങ്ങുന്നതു വരെയുള്ള ചെലവുകൾ എടുത്ത്, സുരക്ഷിതമായി മടങ്ങിയെത്തുന്ന യാത്രകളാണ് ഐആർസിടിസിയുടേത്. ഇതാ മാർച്ച് മാസത്തിലെ ഐആർസിടിസി പ്രധാന പാക്കേജുകൾ ഏതൊക്കെയെന്ന് നോക്കാം.

കൊച്ചി-അസം, മേഘാലയ പാക്കേജ്
മാർച്ച് 11 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന അസം മേഘാലയ ടൂർ പാക്കേജ് ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന യാത്രയാണ്. ഗുവാഹത്തി, ഷില്ലോങ്, കാസിരംഗ തുടങ്ങിയ പ്രധാന സ്ഥലങ്ങളാണ് ഈ പാക്കേജിന്‍റെ ഭാഗമായി സന്ദർശിക്കുന്നത്. വടക്കു കിഴക്കൻ ഇന്ത്യയുടെ ആമുഖ കാഴ്ചകൾ ചുരുങ്ങിയ ദിവസത്തിലും ചെലവിലും കാണാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയതാണ് ഈ യാത്ര.
കാമാഖ്യ ക്ഷേത്രം, ചിറാപുഞ്ചി, ഉമിയം തടാകം, ഡോൺ ബോസ്കോ മ്യൂസിയം, എലിഫന്‍റാ വെള്ളച്ചാട്ടം, നോഹ്കലികെ വെള്ളച്ചാട്ടം, മൗലിനോങ്, ദാവ്കി, ലിവിങ് റൂട്ട് ബ്രിഡ്ജ്, കാസിരംഗ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങൾ കാണം, 51,250 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ആകെ 29 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുന്നത്. കൂടാതെ തിരുവനന്തപുരത്തു നിന്നും മാര്ച്ച് ആറിന് ഇതേ യാത്ര പുറപ്പെടുന്നുണ്ട്.
കൊച്ചി-കാശ്മീർ യാത്ര
മഞ്ഞുപൊഴിയുന്ന കാശ്മീരിലേക്ക് ഒരു യാത്ര പോകാൻ തയ്യാറെടുക്കുകയാണ് നിങ്ങളെങ്കിൽ അതിനുള്ള അവസരവും മാർച്ച് മാസത്തില്‍ ഉണ്ട്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയില്‍ സോനാമാര്‍ഗ്, പഹല്‍ഗാം, ഗുൽമാര്‍ഗ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. കാശ്മീർ ശൈത്യത്തിൻറെ അവസാന നാളുകൾ കാണാൻ ഈ യാത്ര സഹായിക്കും.
തേജ്വാസ് ഗ്ലേസിയർ, ഗുൽമാര്ഗ് ഗൊണ്ടോള, കുങ്കുമപ്പാടങ്ങൾ, ബേതാബ് വാലി, ചന്ദൻവാരി, അരുവാലി, ശങ്കരാചാര്യ ക്ഷേത്രം., ദാൽ തടാകം, ബോട്ട് യാത്ര തുടങ്ങിയവയാണ് പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നത്.
മാർച്ച് നാലിന് പുറപ്പെട്ട് തിരികെ മാർച്ച് 9ന് മടങ്ങിയെത്തുന്നതാണ് ഈ യാത്ര. 43,070 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ആകെ 29 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് മാർച്ച് 23 ന് പുറപ്പെട്ട് 28ന് മടങ്ങിയെത്തുന്ന ഒരു യാത്രയും ഉണ്ട്.
തിരുവനന്തപുരം- ആൻഡമാൻ പാക്കേജ്
മാർച്ച് 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ആന്‍ഡമാൻ യാത്ര അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കും. ഹാവ്ലോക്ക്, നീൽ ഐലൻഡ്, പോർട്ട് ബ്ലെയർ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളാണ് ഇതിൽ സന്ദർശിക്കുന്നത്. 25 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. കോർബിൻസ് കോവ് ബീച്ച്. സെല്ലലാര് ജയിൽ, റോസ് ഐലന്‍ഡ്, നോർത്ത് ബേ ഐലൻഡ്, രാധാനഗർ ബീച്ച്, കാലാപത്തർ, ഭരത്പൂർ ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ കാണാം.
57,820 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ആകെ 29 പേർക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്.
തിരുവനന്തപുരം- ഷിംല-കുളു-മണാലി പാക്കേജ്
ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നില്‍ക്കുന്ന യാത്രയാണ് തിരുവനന്തപുരത്തു നിന്നും ഷിംല-കുളു-മണാലി പാക്കേജ്. മാർച്ച് 27ന് പുറപ്പെട്ട് ഏപ്രിൽ 3ന് മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം. പാഞ്ച്കുല, ചണ്ഡിഗഡിലെ റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സുഖ്നാ ലേക്ക്, കുഫ്രി, മണാലി, മനു ക്ഷേത്രം, വൈഷ്ഠവ് ക്ഷേത്രം, ടിബറ്റൻ ആശ്രമം, ഹിഡിംബാ ക്ഷേത്രം, വൻ വിഹാർ, റോത്താങ് പാസ്, സോലാങ് വാലി, തുടങ്ങിയ സ്ഥലങ്ങൾ യാത്രയിൽ സന്ദർശിക്കും.
51,120 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ആകെ 29 പേർക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്.
ഗോൾഡൻ ട്രയാംഗിൾ യാത്ര
കൊച്ചിയിൽ നിന്നും മാർച്ച് 7ന് പുറപ്പെടുന്ന ഡല്‍ഹി-ജയ്പൂർ- ആഗ്ര ഗോൾഡൻ ട്രയാംഗിൾ യാത്ര 32,880 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്. 29 പേർക്ക് പോകാനാണ് അവസരം.
കോഴിക്കോട് നിന്ന് മാർച്ച് 30 നാണ് ഗോൾഡൻ ട്രയാംഗിൾ യാത്ര പോകുന്നത്. ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന യാത്രയാണിത്. 34300 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














