ലേ ലഡാക്ക് യാത്ര സഞ്ചാരികളുടെ ഒരു സ്വപ്നമാണ്, സ്വപ്നഭൂമിയാണ്. ഒരിക്കലെങ്കിലും ഇവിടെ കാലുകുത്തുവാനും ആവോളം ആസ്വദിക്കാനും കൊതിക്കാത്ത സഞ്ചാരിഖൽ കാണില്ല. മഞ്ഞുമരുഭൂമിയും പർവ്വതങ്ങളും അതിർത്തിയും കണ്ടുള്ള യാത്ര പലപ്പോഴും സാധ്യമാകാത്തതിനു കാരണം ചെലവ് തന്നെയാവും. എന്നാൽ ഇതിനൊരു പരിഹാരവുമായി വന്നിരിക്കുകയാണ് ഐആർസിടിസി.
ലേ- ലഡാക്ക് സ്വപ്നം താരതമ്യേന കുറഞ്ഞ ചെലവിൽ എന്നാൽ പോകുന്ന സ്ഥലങ്ങളിലോ സൗകര്യങ്ങളിലോ ഒരുതരത്തിലുള്ള കുറവുമില്ലാതെ, എന്നെന്നും മനസ്സിൽ കാത്തുസൂക്ഷിക്കാൻ പറ്റിയ ലഡാക്കാ യാത്രാ യാത്രയാണ് ഐആർസിടിസിയുടെ ത്രില്ലിങ് ലേ ലഡാക്ക് വിത്ത് സീറോ പോയിന്‍റ്. എങ്ങനെ ലഡാക്കിലേക്ക് ബജറ്റ് യാത്ര നടത്താം എന്നാലോചിക്കുന്നവർക്കുള്ള വഴികൂടിയാണിത്.

ത്രില്ലിങ് ലേ ലഡാക്ക് വിത്ത് സീറോ പോയിന്‍റ്
ലോകത്തിന്റെ മേൽക്കൂരയെന്നും മലമ്പാതകളുടെ നാടെന്നും വിശേഷിപ്പിക്കപ്പെടുന്ന ലഡാക്കും ഒപ്പം ഷാം വാലിയും ലേ, നുബ്ര, തുര്‍തുക്, സീറോ വാലി തുടങ്ങിയ സ്ഥലങ്ങളും ക്യാംപിങ്ങും പാന്‍ഗോങ് തടാകത്തിലെ സൂര്യോദയവും ഒക്കെയായി നിങ്ങൾ ആഗ്രഹിച്ച കാഴ്ചകളൊന്നും മിസ് ചെയ്യാതെ, കുറഞ്ഞ ചെലവിൽ നടത്താൻ പറ്റിയ ലഡാക്ക് യാത്രയാണിതെന്ന കാര്യത്തിൽ സംശയം വേണ്ട.
2023 ഓഗസ്റ്റ് എട്ടാം തിയതി മുതൽ ഒക്ടോബർ 31 വരെ എല്ലാ ദിവസവും പുറപ്പെടുന്ന പാക്കേജാണിത്. ഒരു യാത്രയിൽ പത്ത് സീറ്റാണ് ലഭ്യമായിട്ടുള്ളത്. ക്യാബിൽ ആയിരിക്കും യാത്ര. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചാണ് വാഹനം ഏർപ്പാട് ചെയ്യുന്നത്. ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന പാക്കേജാണിത്.
-ഷാം വാലി-ലേ-നുബ്ര-തുർതക്-താങ് സീറോ പോയിന്റ്-നുബ്ര-പാങ്കോങ്-ലേ എന്നീ ക്രമത്തിലാണ് സഞ്ചരിക്കുന്നത്. ഒന്നാമത്തെ ദിവസമൊഴികെ യാത്രയുടെ ബാക്കിയെല്ലാ ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പാക്കേജിന്റെ ഭാഗമായി ഭക്ഷണം ലഭിക്കും. എല്ലാ ദിവസവും ലഡാക്കിൽ നിന്നും ഈ പാക്കേജ് ഉണ്ടായിരിക്കും.

ഒന്നാമത്തെ ദിവസം ലഡാക്കിൽ എത്തുന്നു, രണ്ടാമത്തെ ദിവസം ലേയില്‍ നിന്ന് ഷാം വാലിയിലേക്ക് പോകുന്നു-
മൂന്നാമത്തെ ദിവസം നുബ്രാ വാലി സന്ദർശിക്കുന്നു
നാലാമത്തെ ദിവസംനുബ്രയിൽ നിന്ന് തുർതുകിലേക്ക് പോകുന്നു, തിരികെ നുബ്രയിലേക്ക് മടങ്ങുന്നു
അഞ്ചാമത്തെ ദിവസം പാൻഗോങ്ങിലേക്ക് പോകുന്നു
ആറാമത്തെ ദിവസം ലേ വഴി ചാങ്ലയിലേക്ക് പോകുന്നു
ഏഴാം ദിവസം ലേ എയർപോർട്ടിൽ വിടുന്നു എന്നിങ്ങനെയാണ് യാത്രയുടെ ക്രമം
ലേയിൽ മൂന്ന് രാത്രി, നുബ്രയില്‍ രണ്ട് രാത്രി, പാൻഗോങ്ങിൽ രണ്ട് രാത്രി എന്നിങ്ങനെയാണ് താമസം. ത്രീ സ്റ്റാർ സൗകര്യമുള്ള ഹോട്ടലിൽ ആണ് താമസമൊരുക്കിയിരിക്കുന്നത്. യാത്രയിൽ ആറ് വീതം പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവ ലഭിക്കും. ട്രാവൽ ഇൻഷുറൻസ്, ലഡാക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രവേശിക്കുവാനാവശ്യമായ ഇന്നർലൈൻ പെർമിറ്റ്, നുബ്രാ വാലിയിലെ സാംസ്കാരിക പരിപാടി എന്നിയെല്ലാം ടിക്കറ്റിൽ ഉൾപ്പെടുന്നു. എന്നാൽ, ഡൽഹിയിൽ നിന്നു ലേയിലേക്കും ലേയിൽ നിന്ന് ഡൽഹിയിലേക്കും നിങ്ങളുടെ സ്വന്തം ചെലവിലാണ് യാത്ര ചെയ്യേണ്ടത്.

ഒന്നു മുതൽ മൂന്ന് വരെ ആളുകൾ ഉൾപ്പെടുന്ന പാക്കേജിൽ സിംഗിൾ ഒക്യുപൻസിയിൽ 24,500/- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 19,900/- രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 19,400/-
രൂപയും 5-11 പ്രായമുള്ള കുട്ടികൾക്ക് ബെഡ് വേണമെങ്കിൽ 18,200/- രൂപയും ബെഡ് ആവശ്യമില്ലെങ്കിൽ 13,700/- രൂപയുമാണ് ടിക്കറ്റ്.
യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും- Thrilling Leh Ladakh With Zero Point (NDH31)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














