Search
  • Follow NativePlanet
Share
» »ഡല്‍ഹി സ്വാതന്ത്ര്യദിന വാരാന്ത്യ യാത്രകൾ.. അയ്യായിരം രൂപയിൽ താഴെ പോയി വരാവുന്ന അഞ്ചിടങ്ങൾ

ഡല്‍ഹി സ്വാതന്ത്ര്യദിന വാരാന്ത്യ യാത്രകൾ.. അയ്യായിരം രൂപയിൽ താഴെ പോയി വരാവുന്ന അഞ്ചിടങ്ങൾ

ഒരു അവധി കഴിഞ്ഞാൽ അടുത്ത അവധി എന്നുകിട്ടുമെന്നുള്ള കാത്തിരിപ്പാണ് പിന്നെ. ഇനി വരാനുള്ളത് സ്വാതന്ത്ര്യ ദിനവുമായി ചേർന്നുള്ള നീണ്ട വാരാന്ത്യമാണ്. അപ്പോൾ യാത്രകൾ മെല്ലെ പ്ലാൻ ചെയ്തു തുടങ്ങാം. തിയതിയോട് അടുക്കുമ്പോഴേയ്ക്കും ടിക്കറ്റും താമസസൗകര്യങ്ങളും ഒക്കെ കിട്ടാൻ ബുദ്ധിമുട്ടാകും എന്നതിനാൽ നേരത്തെ പ്ലാൻ ചെയ്താൽ അവസാന നിമിഷത്തിലെ ഓടിപ്പാച്ചിൽ ഇല്ലാതെ പോയി വരാം.

സ്ഥിരം പോകുന്ന ജയ്പൂർ, ഋഷികേശ്, ഷിംല, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങൾ മാറ്റി സ്ഥിരം സഞ്ചാരികൾ പോകാത്ത ഇടങ്ങളിലേക്കാണ് ഇത്തവണ ഡൽഹിയിൽ നിന്നുള്ള യാത്രകൾ. നീണ്ട വാരാന്ത്യ യാത്രയാമെങ്കിലും ചെലവോർത്ത് പേടിക്കേണ്ട. ഡല്‍ഹിയില്‍ നിന്നും 5000 രൂപയില്‍ താഴെ മാത്രം ചെലവഴിച്ച് പോയി വരാൻ സാധിക്കുന്ന അഞ്ചിടങ്ങളാണ് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്.

Independence Day Long Weekend from delhi

1. സോനിപത്

ഡൽഹിയിൽ നിന്നു ഗ്രാമങ്ങൾ കാണാനും പുതിയ നാട് പരിചയപ്പെടാനുള്ള യാത്രയാണ് നോക്കുന്നതെങ്കിൽ സോനിപത് നിങ്ങൾക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണ്. ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന സോനിപത്. മഹാഭാരതത്തിൽ പാണ്ഡവന്മാർ കണ്ടെത്തിയ സ്വർണ്ണപ്രസ്ഥ എന്നത് സോനിപ് ആണെന്നാണ് കരുതുന്നത്. ഡല്‍ഹിയിൽ നിന്നും വെറും 28 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ.

സാംസ്കാരിക വൈവിധ്യത്തിനും പ്രാദേശിക സംസ്കാരങ്ങള്‍ക്കും രുചി വൈവിധ്യങ്ങൾക്കുമെല്ലാം പ്രസിദ്ധമാണ് സോനിപത്. എളുപ്പത്തിൽ എത്തിച്ചേരാം എന്നതാണ് ഡൽഹി സഞ്ചാരികളെ സോനിപത് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ക്ഷേത്രങ്ങളും കൃഷിയിടങ്ങളും ഇവിടെ കാണാനുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണെങ്കിലും അതിന്‍റെ മനോഹാരിതയ്ക്ക് ഒട്ടും കോട്ടം സംഭവിച്ചിട്ടില്ല. ട്രെയിനിന് പോകാം എന്ന സൗകര്യവും ഇവിടേയ്ക്കുള്ള യാത്രയ്ക്കുണ്ട്.

2. ആല്‍വാര്‍

ഡൽഹിയില്‍ നിന്നും ചെലവ് കുറഞ്ഞ യാത്രയ്ക്കുള്ള മറ്റൊരു ലക്ഷ്യസ്ഥാനമാണ്
ആല്‍വാര്‍. പോക്കറ്റ് കാലിയാക്കാത്ത സ്ഥലമാണെന്നു കരുതി കാഴ്ചകൾ കുറവില്ല കേട്ടോ. രാജസ്ഥാന്‍റെ ഭാഗമായ അൽവാര്‍ ഡൽഹിയിൽ നിന്ന 181 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ പഴയകാല നഗരങ്ങളിലൊന്നായ ഇവിടെ കോട്ടകളാണ് പ്രധാനമായും കാണാനുള്ളത്. രാജസ്ഥാന്‍റെ ചരിത്രം മനസ്സിലാക്കുവാനും പഴയകാല കാഴ്ചകളിലേക്ക് ചെന്നെത്താനുമുള്ള എളുപ്പവഴിയാണ് അൽവാർ സന്ദർശനം.

ആൽവാർ കോട്ട അഥവാ ബലാ ക്വില, സിറ്റി പാലസ്, സരിസ്ക കടുവാ സങ്കേതം, ബാന്‍ഗഡ് കോട്ട, സിലിസേർഹ് ലേക്ക് തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള പ്രധാന സ്ഥലങ്ങൾ.

3. ഭരത്പൂർ

രാജസ്ഥാനിൽ തന്നെയുള്ള ഭരത്പൂർ ഈ യാത്രയ്ക്ക് പറ്റിയ മറ്റൊരു സ്ഥലമാണ്. രാജസ്ഥാനിലേക്കുള്ള പടിഞ്ഞാറൻ കവാടം എന്നറിയപ്പെടുന്ന ഇവിടം പ്രകൃതിസ്നേഹികൾക്കും പക്ഷി നിരീക്ഷകർക്കും ഒരുപാട് കാഴ്ചകൾ തുറക്കുന്ന ഇടമാണ്. ഡൽഹിയിൽ നിന്ന് 178 കിലോമീറ്ററാണ് ഭരത്പൂരിലേക്കുള്ള ദൂരം. ഇവിടുത്തെ പ്രധാന കാഴ്ച കേവൽദേവ് ദേശീയോദ്യാനം ആണ്. ആദ്യകാലങ്ങളിൽ ഭരത്പൂർ പക്ഷി സങ്കേതം എന്നായിരുന്നു അറിയപ്പെട്ടിരുന്ന ഇത് കേവൽദേവ് ദേശീയോദ്യാനം എന്ന പേരിൽ മാറുകയായിരുന്നു. . യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലം കൂടിയാണിത്.

4. പഞ്ച്‌കുല

ഹരിയാനയിലെ പഞ്ച്കുല ചെലവ് കുറവുള്ള, അതേസമയം കണ്ടു നടക്കാൻ ഇഷ്ടംപോലെ കാഴ്ചകളുള്ള ഇടങ്ങൾ തിരയുന്നവർക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണ്. ഹരിയാനയിലെ ആസൂത്രിത നഗരങ്ങളിലൊന്നായ ഇവിടം ഡൽഹിയിൽ നിന്നും 263 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിയും കാടും ട്രെക്കിങ്ങും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങള്‌.

5. രൺതംബോർ വന്യജീവി സങ്കേതം

സ്വാതന്ത്ര്യ ദിന വാരാന്ത്യം അല്പം സാഹസികമാക്കണമെങ്കിൽ ഡൽഹിയിൽ നിന്ന് സവായ് മധോപൂർ പട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന രൺതംബോർ വന്യജീവി സങ്കേതം തിരഞ്ഞെടുക്കാം. കടുവ ഉൾപ്പെടെയുള്ള ധാരാളം മൃഗങ്ങളെ ഇവിടെ കാണാം. ഡൽഹിയിൽ നിന്ന് ഇവിടേക്ക് 371 കിലോമീറ്റർ ദൂരമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi long weekend budget travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+