Search
  • Follow NativePlanet
Share
» »നടന്നുകാണാം, കൂടുതൽ കാണാം ഈ നഗരങ്ങൾ, കൊച്ചി മുതൽ കൊൽക്കത്ത വരെ..

നടന്നുകാണാം, കൂടുതൽ കാണാം ഈ നഗരങ്ങൾ, കൊച്ചി മുതൽ കൊൽക്കത്ത വരെ..

യാത്രകളിൽ ചിലർ നടത്തക്കാരായിരിക്കും. എത്ര കിലോമീറ്ററുകൾ വേണെമങ്കിലും ഒരു മടിയും കൂടാതെ നടന്നു കാണുന്നവർ. ഒരു നാടിനെ അതിന്‍റെ എല്ലാ വശങ്ങളിലൂടെയും മനസ്സിലാക്കുവാൻ ഏറ്റവും സഹായിക്കുന്നവയാണ് ഈ നടത്തം. എല്ലാ സ‍ഞ്ചാരികളും കാണുന്ന, കാഴ്ചകളല്ലാതെ പ്രദേശത്തിൻറെ കിടപ്പും ആളുകളെയും ഭക്ഷണരീതികളെയും പരിചയപ്പെടാം എന്നതിനൊപ്പം ഒരുപാട് കാഴ്ചകളും നടത്തം തരും. ഇതാ, ഇന്ത്യയിൽ നടന്നു പരിചയപ്പെടുവാന്‍ പറ്റിയ ഇടങ്ങൾ നോക്കാം.

നടന്നു കാണാം

ഇന്ത്യയിലെ നഗരങ്ങളിലൂടെയുള്ള നടത്തം ഒരേ സമയം ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയുമുള്ള നടത്തമായിരിക്കും. ചരിത്രക്കാഴ്ചകളും തെരുവുകളുടെ ഭംഗിയും മനോഹാരിതയും കണ്ടുള്ള യാത്രകളാണ് ഈ നടത്തം തരുന്നത്.

Indias Best Walking Tours

ഫോർട്ട് കൊച്ചി

കേരളത്തിൽ നടന്നു കാണുവാൻ പറ്റിയ മികച്ച നഗരം ഫോർട്ട് കൊച്ചി തന്നെയാണ്. പഴയതും പുതിയതുമായ കാഴ്ചകളും നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളും ചരിത്രത്തിൽ ഇടംനേടിയ ദേവാലയങ്ങളും, കൊളോണിയൽ കാലഘട്ടത്തിന്റെ ഓർമ്മകൾ നല്കുന്ന വീടുകളും എല്ലാം ഫോർട്ട് കൊച്ചിയിൽ കാണാം. ഇരുവശങ്ങളിലും പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങളുടെ തണലിൽ ഇവിടെ നടക്കാം. മട്ടാഞ്ചേരിയിലും സിനഗോഗിലും എത്തുമ്പോൾ പതിറ്റാണ്ടുകൾ പിന്നിലെത്തിയ പോലെ തോന്നും. ഇവിടെയും നടന്നുകാണുവാൻ ഒരുപാടുണ്ട്.
സെന്‍റ് ഫ്രാൻസീസ് ചർച്ച്, ഗുജറാത്തി സ്ട്രീറ്റ്, മട്ടാഞ്ചേരി പാലസ്, ജ്യൂ സ്ട്രീറ്റ് തുടങ്ങിയവ അതിൽ ചിലതുമാത്രമാണ്.

Indias Best Walking Tours-Kochi

PC:Mohnish Landge/Unsplash

മൈസൂർ

കൊച്ചി കഴിഞ്ഞാല്‌ നടന്നുകാണുവാൻ എളുപ്പത്തിൽ പോകുവാൻ പറ്റിയ സ്ഥലം മൈസൂർ ആണ്. ഒരൊറ്റ യാത്രയിൽ തീർത്തും വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെയും ജീവിതരീതികളെയും പരിചയപ്പെടുവാൻ സാധിക്കും എന്നതാണ് മൈസൂരിന്റെ പ്രത്യേകത. പലതരത്തിലുള്ള യാത്രകൾ ഇവിടെ തിരഞ്ഞെടുക്കാം. പഴയകാലത്തിന്റെ ഗരിമ വിളിച്ചുപറയുന്ന കൊട്ടാരങ്ങൾ കണ്ടുകൊണ്ടുള്ളതാണ് അതിലൊന്ന്. ഈ നഗരത്തിന്റെ മറുവശത്തെ സാധാനറ ജീവിതങ്ങളും മാർക്കറ്റുകളും പാര്‍ക്കുകളും മറ്റു കാഴ്ചകളും ഉൾപ്പെടുന്നതാണ് അടുത്ത നടത്തം.

Indias Best Walking Tours-Mysore

PC:Drupad Sachania

ഡല്‍ഹി

ഇന്ത്യയിലെ യാത്രകളുടെ ഹബ് ആയ ഡെൽഹിയിലാണ് നടന്നുകാണുവാൻ ഇഷ്ടംപോലെ ഇടങ്ങളുള്ളത്. ഓരോ തിരിവുകളും ഓരോ വളവുകളും പുതിയൊരു ലോകത്തേക്കാണ് കാൽനടക്കാരെ കൊണ്ടുപോകുന്നത്. ഓരോ ഇടങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാവും. ചിത്രങ്ങളിൽ കാണാത്ത മറ്റൊരു ഡൽഹിയാണ് ലക്ഷ്യമെങ്കിൽ ക്യാമറ റെഡിയാക്കി ഓൾഡ് ഡെൽഹിയിലേക്കിറങ്ങാം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പല ചരിത്രസ്മാരകങ്ങളോടും ചേർന്ന് വാക്കിങ് ടൂർ നടത്തുവാൻ നിരവദി സാധ്യതകളുണ്ട്. ഡൽഹിയെ ഏറ്റവും മികച്ച രീതിയിൽ നടന്നു പരിചയപ്പെടുവാൻ ഇവിടുത്തെ മാർക്കറ്റുകൾ തന്നെയാണ് നല്ലത്. വേണമെങ്കിൽ ഇവിടെ പല ഏജന്‍സികളും സംഘടിപ്പിക്കുന്ന ഗൈഡഡ് വാക്കിംഗ് ടൂറുകളിലും പങ്കെടുക്കാം. ചരിത്രസ്നാരകങ്ങളോട് ചേർന്നുള്ള നടത്തം ഇഷ്ടംപോലെ കാഴ്ചകൾ കൺമുന്നിലെത്തിക്കും.

Indias Best Walking Tours-Delhi
PC: Ved/Unsplash

കൊൽക്കത്ത

പലരുടെയും സ്വപ്നമായ യാത്രാ സ്ഥലങ്ങളില്‍ ഒന്നാണ് കൊൽക്കത്ത. പല സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും പരിചയപ്പെട്ട കൊൽക്കത്തയിലെ തെരുവുകൾ രാവേറുമ്പോൾ ആ ഇരുണ്ട വെളിച്ചത്തിൽ നടന്നുകാണണമെന്നാഗ്രഹിക്കാത്ത ഒരു സഞ്ചാരിയും കാണില്ല. ഒരുപാട് ഇടങ്ങൾ ഇവിടെ നടന്നുകാണുവാനുണ്ട്. വിക്ടോറിയ മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തോ കാളിഘാട്ടിലേക്കോ അല്ലെങ്കിൽ ഹൗറാ പാലത്തിലൂടെയോ ഉള്ള നടത്തങ്ങൾ മികച്ച അനുഭവമായിരിക്കും. ഈ യാത്രകളെല്ലാം പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകുന്ന അനുഭവമാണ് നല്കുന്നത്. ഇവിടുത്തെ വ്യത്യസ്തങ്ങളായ മാർക്കറ്റുകളും സ്ര്ടീറ്റുകളും നടത്തത്തിന്റെ പാതയിൽ ഉൾപ്പെടുത്താം. ഫോട്ടോകൾ പകർത്തുവാൻ പറ്റിയ ഇഷ്ടംപോലെ ഇടങ്ങൾ ഇവിടെയുണ്ട്.

Indias Best Walking Tours-Kolkata

PC:Apurba Nag

ബാംഗ്ലൂർ

തീർച്ചയായും നടന്നുകണ്ടിരിക്കേണ്ട നഗരങ്ങളിലൊന്നാണ് ബാംഗ്ലൂർ. പുറമെ കാണുന്ന അലങ്കാരങ്ങളും ആഢംബരങ്ങളും മാത്രമല്ല, മഹത്തായ ഇന്നലെകളും പരിചയപ്പെടുവാൻ ഇവിടുത്തെ നടത്തങ്ങൾ സഹായിക്കും. ഇഷ്ടംപോലെ പാർക്കുകളം തണൽമരങ്ങളും ഉള്ളതിനാലും നടന്ന് മടുത്താൽ ഓട്ടോ ലഭിക്കുവാനും മെട്രോ കയറുവാനുമെല്ലാം എളുപ്പവുമായതിനാൽ യാതൊരു ആശങ്കയുമില്ലാതെ ഇവിടെ നടക്കാം. നടക്കേണ്ട സ്ഥലം നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. ബാംഗ്ലൂരിന്റെ രാത്രി ജീവിതമാണ് കാണേണ്ടതെങ്കിൽ എംജി റോഡ്, ബ്രിഗേഡ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ പോകാം. നഗരത്തിരക്കിനു നടുവിലെ പച്ചപ്പ് കണ്ട് ബാംഗ്ലൂർ ആസ്വദിക്കണമെങ്കിൽ കബ്ബൺ പാർക്കോ ലാൽബാഗോ തിരഞ്ഞെടുക്കാം. ബാംഗ്ലൂരിലെ മ്യൂസിയങ്ങളും കൊട്ടാരങ്ങളും യാത്രയിൽ മറക്കരുത്.

Indias Best Walking Tours-Bangalore

PC:mohit suthar/Unspash

മുംബൈ

ചരിത്ര ഇടങ്ങളും പൗരാണിക കാഴ്ചകളും ഒരുപാടുണ്ട് മുംബൈയിൽ. പഴയ സിനിമകളിലൂടെയും പാട്ടുകളിലൂടെയും പരിചയപ്പെട്ട മുംബൈയുടെ ഭംഗി ഇന്നും നഷ്ടമായിട്ടില്ല. ബ്രിട്ടീഷുകാരുടെ കാലത്തെ കെട്ടിടങ്ങളും പാലങ്ങളും ബീച്ചുകളും ഇവിടെ നടന്നു കാണുവാനുണ്ട്. വാസ്തുവിദ്യയിൽ ഒരുപടി മുന്നിൽ നിൽക്കുന്ന നഗരത്തിലെ ഒട്ടുമിക്ക ഇടങ്ങളും ഏതെങ്കിലും തരത്തിൽ പ്രാധാന്യമുള്ളവയാണ്. ഈ ഇടങ്ങളിൽ ഗൈഡഡ് ടൂറികള്‌ ലഭ്യമാണ്. പഴയ ബോംബെയുടെ ചരിത്രം പറയുന്ന ഇടങ്ങൾ നടത്തത്തിൽ ഉൾപ്പെടുത്താം. ഒരുപാട് ഏജന്‍സികൾ നഗരത്തിൽ വാക്കിങ് ടൂറുകൾ സംഘടിപ്പിക്കുന്നു.

Indias Best Walking Tours-Mumbai

PC:Satyajeet Mazumdar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+