Search
  • Follow NativePlanet
Share
» »ഇന്ത്യ' ഭാരത്' ആയാൽ ഈ സ്ഥലങ്ങളുടെ പേര് മാറുമോ? കാത്തിരുന്ന് കാണാം

ഇന്ത്യ' ഭാരത്' ആയാൽ ഈ സ്ഥലങ്ങളുടെ പേര് മാറുമോ? കാത്തിരുന്ന് കാണാം

ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റുമോ എന്നതാണ് കഴിഞ്ഞ രണ്ടു ദിവസമായുള്ള പ്രധാന വാർത്തകളിലൊന്ന്. അഭ്യൂഹങ്ങൾ നിലനില്‍ക്കുമ്പോൾ ഒരു കോണിൽ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ചൂടേറിയ ചർച്ചയാണ്. ഇന്ത്യയെന്ന പേര് ഭാരത് എന്നായി മാറുമോ എന്നു തീരുമാനമായില്ലെങ്കിലും ഇങ്ങനെ പേരുമാറ്റിയ രാജ്യങ്ങൾ നിരവധിയുണ്ട്. അങ്ങനെ സംഭവിച്ചാൽ എന്താവും പിന്നീടുണ്ടാവുക?

ഇന്ത്യ എന്നു രേഖപ്പെടുത്തിയ ഇടങ്ങളെല്ലാം ഭാരത് എന്ന പേരിലേക്ക് മാറില്ലേ? രാഷ്ട്രീയ പാർട്ടികളും ജനങ്ങളുമെല്ലാം പേരുമാറ്റത്തിന് അനുകൂലമായും പ്രതികൂലമായും നിലപാടുകളെടുത്തുകഴിഞ്ഞു. . ഇന്ത്യ എന്ന പേര് ചേർന്നു നിൽക്കുന്നതെല്ലാം ഭാരത് എന്നതിലേക്ക് മാറും. ഇതാ ഇന്ത്യ ഭാരത് ആകുമ്പോൾ പേര് മാറാൻ സാധ്യതയുള്ള ചരിത്രയിടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഗേറ്റ് വേ ഓഫ് ഇന്ത്യ

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ചരിത്രയിടങ്ങളിലൊന്നാണ് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ. 1911 ബ്രിട്ടനിലെ ജോർജ്ജ് അഞ്ചാമൻ രാജാവും, മേരി രാജ്ഞിയുടെയും ഇന്ത്യ സന്ദർശിച്ചതിന്‍റെ ഓർമ്മയ്ക്കായി നിർമ്മിച്ച ഈ ചരിത്രസ്മാരകം നിർമ്മാണം പൂർത്തീകരിച്ചത് 1924 ൽ ആണ്. ഇന്ത്യയുടെ താജ്മഹൽ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. കടൽമാർഗം മുംബൈയിൽ എത്തുന്നവർക്ക് മുന്നിലെത്തുന്ന ആദ്യ കാഴ്ച അന്ന് 21 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.

 gate-way-of-india

85 അടി ഉയരമുള്ള ഈ കവാടം ഇന്തോ-സറാസെനിക് ശൈലിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യ ഭാരത് ആയാൽ ഗേറ്റ് വേ ഓഫ് ഇന്ത്യ ഗേറ്റ് വേ ഓഫ് ഭാരത് ആകുമോ എന്ന് കാത്തിരുന്ന് കാണാം.

ഇന്ത്യാ ഗേറ്റ്

ഡല്‍ഹിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യാ ഗേറ്റ്. യുദ്ധസ്മാരകമായ ഇന്ത്യാ ഗേറ്റ് 1931 ലാണ് നിർമ്മിച്ചത്.ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ഈ സ്മാരകം കർത്തവ്യ പഥ് (രാജ്പഥ്) ൽ ആണ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ടു യുദ്ധങ്ങളിലും ജീവൻ ബലികഴിച്ച സൈനികരുടെ പേര് ഇതിന്റെ ചുവരുകളിൽ കൊത്തിവെച്ചിട്ടുണ്ട്. 1921 ൽ ആരംഭിച്ച നിർമ്മാണം 1931 ൽ പൂർത്തിയായി. ഇതിന് 42 മീറ്റർ ഉയരമുണ്ട്. ഭാരത് എന്ന പേരു വന്നാൽ ഇന്ത്യ ഗേറ്റ് ഭാരത് ഗേറ്റ് ആകുമോ?

India Gare

നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ

ഇന്ത്യൻ സിനിമയുടെ ചരിത്രവും നാൾവഴികളും കുറിക്കുന്ന നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ മുംബൈയിലെ പെഡർ റോഡിലുള്ള ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ ആണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 100 വർഷങ്ങളായുള്ള സിനിമയുടെ ചരിത്രം പറയുന്ന, പ്രദർശിപ്പിച്ചിരുക്കുന്ന ഇടമാണിത്. 2019 ജനുവരി 19-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ഗാന്ധി ആൻഡ് സിനിമ, ചിൽഡ്രൻസ് ഫിലിം സ്റ്റുഡിയോ, റ്റെക്നോളജി ആൻഡ് ക്രിയേറ്റിവിറ്റി ഇൻ ഇന്ത്യൻ സിനിമ, സിനിമ എക്രോസ്സ് ഇന്ത്യ എന്നീ വിഷയങ്ങളിലായി നാല് പ്രദർശനഹാളുകൾ ഇവിടെയുണ്ട്.

ഇന്ത്യൻ മ്യൂസിയം , കൊൽക്കത്ത

ലോകത്തിലെ തന്നെ ഏറ്റവും പഴയ മ്യൂസിയങ്ങളിലൊന്നായ കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിനും പേര് മാറ്റേണ്ടി വരുമോ എന്നത് കാത്തിരുന്ന് അറിയേണ്ട ഒന്നാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് ഇംപീരിയൽ മ്യൂസിയം എന്നറിയപ്പെട്ടിരുന്ന ഇത് ഇന്ത്യയിലെ ഏറ്റവും വലുതും പഴയതുമായ മ്യൂസിയവും ലോകത്തിലെ ഒൻപതാമത്തെ പഴയ മ്യൂസിയവുമാണ്. 1814 ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് കൊൽക്കത്തയാണ് ഇത് സ്ഥാപിച്ചത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: india monuments history
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+