Search
  • Follow NativePlanet
Share
» »രാഷ്ട്രപതി നിലയം ഇനി പൊതുജനങ്ങൾക്കും, എല്ലാവർക്കും സന്ദർശിക്കാം

രാഷ്ട്രപതി നിലയം ഇനി പൊതുജനങ്ങൾക്കും, എല്ലാവർക്കും സന്ദർശിക്കാം

ചരിത്രത്തിലാദ്യമായി, രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നു. രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന്‍ വസതിയായ 'രാഷ്ട്രപതി നിലയം' തെലുങ്കാനയിൽ ഹൈദരാബാദിലെ സെക്കന്ദരാബാദിൽ ബെല്ലാരം എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
രാഷ്ട്രപതി ഭവനും രാഷ്ട്രപതി റിട്രീറ്റുകളും ഓരോ ഇന്ത്യക്കാരനും അവകാശപ്പെട്ടതാണെന്ന രാഷ്ട്രപതി ദ്രൗപതി മുർമുവെർച്വൽ ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞിരുന്നു.

 Rashtrapati Nilayam In Hyderabad

നേരത്തെ, വർഷത്തിലെ നിശ്ചിത ദിവസങ്ങളിൽ രാഷ്ട്രപതി നിലയത്തിലെ പൂന്തോട്ടത്തിൽ മാത്രമായിരുന്നു പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. മാത്രമായിരുന്നതുറന്നുകൊടുത്തിരുന്നുള്ളൂ. ഇപ്പോൾ ഇപ്പോൾ രാഷ്ട്രപതി ഇവിടെ താമസിക്കുന്ന ചുരുക്കം ചില ദിവസങ്ങളിലൊഴികെ വർഷത്തിലെ മറ്റെല്ലാ ദിവസങ്ങളിലും രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നിരിക്കും.

രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ ശൈത്യകാല വസതിയാണ് രാഷ്ട്രപതി നിലയം. ഇവിടം സന്ദർശിക്കുന്നവർക്ക് രാഷ്ട്രപതി നിലയത്തിന്‍റെ ഉള്ളിലെ പ്രസിഡൻഷ്യൽ വിംഗ്, ഡൈനിംഗ് ഏരിയ എന്നിവ കാണാം, അതോടൊപ്പം അടുക്കളയെ ഡൈനിംഗ് ഹാളുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കത്തിലൂടെ കടക്കുവാനും സാധിക്കും. തെലങ്കാനയിലെ പരമ്പരാഗത ചെറിയാൽ പെയിന്റിംഗുകളെ പരിചയപ്പെടുവാനും ആസ്വദിക്കുവാനുമുള്ള സമയവും സന്ദർശകർക്കു ലഭിക്കും.

 Rashtrapati Nilayam In Hyderabad

ഇത് കൂടാതെ ഇവിടുത്തെ നോളജ് ഗാലറിയുടെ മുറ്റത്തെ ബഗ്ഗി, ദി പ്രസിഡൻറ്സ് ലിമോസിൻ എന്നിവയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ സന്ദർശകരെ അനുവദിക്കും. പൊതുജനങ്ങൾക്ക് രാഷ്ട്രപതി ഭവന്റെയും രാഷ്ട്രപതി നിലയത്തിന്റെയും ചരിത്രം മനസ്സിലാക്കുവാനും ഭരണഘടനയെക്കുറിച്ച് കൂടുതലറിയാനും ഇന്ത്യൻ രാഷ്ട്രപതിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാനും ഇവിടുത്തെ സന്ദർശനം സഹായിക്കുമെന്നാണ് കരുതുന്നത്.

ഇവിടുത്തെ ആസാഫ് ജാഹി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന നിസാം നസീർ-ഉദ്-ദൗളയുടെ കാലത്ത് 1860ൽ ആണ് ഇത് നിർമ്മിക്കുന്നത്. റെസിഡൻസി ഹൗസ് എന്നായിരുന്നു അക്കാലത്ത് ഇതറിയപ്പെട്ടിരുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ പ്രസിഡന്‍റിന്‍റെ സെക്രട്ടറിയേറ്റിന് ഇത് കൈമാറിയെന്നാണ് ചരിത്രം. വർഷത്തിൽ ഒരിക്കലെങ്കിലും രാഷ്ട്രപതി ഇവിടം സന്ദര്‍ശിക്കണം എന്നതാണ് നിയമം.

 Rashtrapati Nilayam In Hyderabad

ആകെ 97. 62 ഏക്കർ സ്ഥലത്തായാണ് ഈ രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്. 360,000 ച.മീറ്റർ വിസ്തീർണ്ണത്തിൽ ഒറ്റനിലക്കെട്ടിടമായി പണിതിരിക്കുന്ന ഇതിന് പ്രസിഡന്റിന്റെ വിംഗ്, ഫാമിലി വിംഗ്, എ‌ഡി‌സി വിംഗ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഇപ്പോഴുള്ളത്. ഒരു സിനിമാ ഹാൾ, സ്റ്റേറ്റ് ഡൈനിംഗ് ഹാൾ, മോർണിംഗ് റൂം, ദർ‌ബാർ ഹാൾ, എ‌ഡി‌സി ഡൈനിംഗ് റൂം എന്നിവയുൾപ്പെടെ 20 മുറികൾ ഇവിടെയുണ്ട്.

7,000 ചതുരശ്ര മീറ്റർ വിസ്ത‍ൃതിയുള്ള ഉദ്യാനമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. പഴത്തോട്ടങ്ങൾ, നക്ഷത്രവാടിക, എന്നിവയും ഇവിടെ കാണാം .ഐ‌എസ്ഒ 14001 സർ‌ട്ടിഫിക്കറ്റ് ലഭിച്ച രാജ്യത്തെ പ്രഥമ അർബൻ ആവാസ കേന്ദ്രം കൂടിയാണിത്.

ഇതോടെ, ആളുകൾക്ക് ആഴ്ചയിൽ ആറ് ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ രാഷ്ട്രപതി നിലയം സന്ദർശിക്കാം. ആഭ്യന്തര സന്ദർശകർക്ക് ഒരാൾക്ക് 50 രൂപ വീതവും വിദേശ പൗരന്മാർക്ക് ഒരാൾക്ക് 250 രൂപ വീതവുമാണ് പ്രവേശന ഫീസായി ഈടാക്കുന്നത്. നേരിട്ട് വന്ന് ടിക്കറ്റ് എടുക്കുവാനും അതോടൊപ്പം ഓണ്‍ലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യുവാനും സാധിക്കും. visit.rashtrapatibhavan.gov.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: Wikipedia

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+