ഇന്ത്യൻ റെയിൽവേ ഈ വർഷം 60 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആയിരിക്കും ഈ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുകയെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇന്ത്യൻ റെയിൽവേ ഈ വർഷം ഏകദേശം 70 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിൽ 60 വന്ദേ ഭാരത് ട്രെയിനുകൾ നവംബർ 15ന് മുന്നേ പുറത്തിറങ്ങുമെന്നാണ് കരുതുന്നതെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. 2023 ൽ മാത്രം 34 വന്ദേ ഭാരത് ട്രെയിനുകളാണ് വിവിധ റൂട്ടുകളിലായി റെയിൽവേ പുറത്തിറക്കിയത്.

അതേസമയം, തമിഴ്നാടും കർണ്ണാടകയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്ദേ ഭാരത് സർവീസ് ആരംഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചെന്നൈ- കോട്ടയം റൂട്ടിലും ബാംഗ്ലൂർ- എറണാകുളം റൂട്ടിലും വന്ദേ ഭാരത് ട്രെയിന് സർവീസ് ആരംഭിക്കുവാനുള്ള സാധ്യതകളാണുള്ളത്.
ഇന്ത്യൻ റെയിൽവേയും ഒരു സ്വതന്ത്ര കൺസൾട്ടന്റും നടത്തിയ നിരവധി ചർച്ചകളുടെയും കേസ് പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് വന്ദേ ഭാരതിന്റെ റൂട്ടുകൾ അനുവദിക്കുക. വന്ദേ ഭാരത് ട്രെയിനുകളുടെ ആവശ്യകതയും ദീർഘകാല പ്രവർത്തനക്ഷമതയും ഉറപ്പാക്കുകയും ഈ ചർച്ചകളിലെ പ്രധാന പരിഗണനയാണ്. ഈ വിശദമായ പഠനത്തിനു ശേഷം റെയിൽവേ ബോർഡ് അംഗീകാരം നല്കിയാൽ മാത്രമേ റൂട്ടുകൾ തീരുമാനമാവുകയുള്ളൂ.
മണി കൺട്രോൾ റിപ്പോർട്ട് അനുസരിച്ച് വന്ദേ ഭാരത് എക്‌സ്‌പ്രസ് സർവീസ് ആരംഭിക്കാൻ കഴിയുന്ന 30 റൂട്ടുകള് റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 50 ജോഡി നഗരങ്ങളിൽ കേസ് സ്റ്റഡീസ് നടക്കുന്നുമുണ്ട്. കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ബീഹാർ, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ വിവിധ റൂട്ടുകളുടെ നിര്‍ദ്ദേശവുമായി റെയിൽവേയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. , 2024 ജൂണിൽ ഏകദേശം 18 പുതിയ റൂട്ടുകൾ ആരംഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 2024 ജൂലൈ മുതൽ എല്ലാ രണ്ടാഴ്ചയിലും നാല് പുതിയ റൂട്ടുകൾ ആരംഭിക്കും.
ഇന്ത്യൻ റെയിൽവേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 34 പുതിയ റൂട്ടുകളിലും ദക്ഷിണേന്ത്യയിൽ 25 പുതിയ റൂട്ടുകളിലും വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്നാണ് കരുതുന്നത്. മുംബൈ-ഷെഗാവ്, പൂനെ-ഷെഗാവ്, ബെലഗാവി-പൂനെ, റായ്പൂർ-വാരണാസി, കൊൽക്കത്ത-റൂർക്കേല തുടങ്ങിയ റൂട്ടുകളിൽ ഈ വർഷം വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വഡോദര - പൂനെ റൂട്ടിൽ ഗുജറാത്തിനും രണ്ട് വന്ദേ ഭാരതുകൾ ഈ വർഷം ലഭിക്കും.
ജനുവരി 15 വരെ, ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം 41 വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുന്നു. വടക്കൻ റെയിൽവേയും ദക്ഷിണ റെയിൽവേയും എട്ട് വന്ദേ ഭാരത് ട്രെയിനുകൾ വീതം സർവീസ് നടത്തുന്നു. കൂടാതെ, ഈസ്റ്റേൺ റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ, നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവ ഓരോ വന്ദേ ഭാരത് ട്രെയിൻ ഓടിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















