ഏറ്റവും കുറഞ്ഞ ചെലവിൽ നാട് കാണാനാഗ്രഹിക്കുന്നവർക്കുള്ള വഴിയാണ് ട്രെയിനുകൾ. ഇന്ത്യയുടെ മുക്കും മൂലയും പുതിയ കാഴ്ചകളും നാടുകളു വ്യത്യസ്ത സംസ്കാരങ്ങളും രീതികളും ഒക്കെ പോക്കറ്റ് കാലിയാകാതെ കണ്ടുവരാൻ ട്രെയിൻ മതി. ഓരോ തീവണ്ടി യാത്രയും ഓരോ അനുഭവങ്ങളാണ് നല്കുന്നത്, ഇതിനായി ഒരു നീണ്ട തീവണ്ടി യാത്ര തന്നെ പ്ലാൻ ചെയ്താലോ
ട്രെയിൻ യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ തീർച്ചയായും പോയിരിക്കേണ്ട ചില ട്രെയിനുകളുണ്ട്. മൂന്നും നാലും ദിവസം നീളുന്ന യാത്രയും ഒന്നിനൊന്ന് വ്യത്യസ്തമായ കാഴ്ചകളും സംസ്ഥാനങ്ങളും സംസ്കാരങ്ങളും പിന്നിട്ടു പോകാൻ പറ്റിയ യാത്ര. ഇങ്ങനെ, ഒരിക്കലെങ്കിലും സഞ്ചാരികൾ പോകാനാഗ്രഹിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ അഞ്ച് ട്രെയിനുകളെയും അതിന്‍റെ പ്രത്യേകതകളെയും പരിചയപ്പെടാം.

1. വിവേക് എക്സ്പ്രസ്
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തീവണ്ടി യാത്രയാണ്
വിവേക് എക്സ്പ്രസ് നല്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് അസമിലെ ദിബ്രുഗഢ് വരെയുള്ള 4273 കിലോമീറ്റർ
യാത്ര രാജ്യത്തെ വൈവിധ്യം നിറഞ്ഞ കാഴ്ചകൾ ഒറ്റ യാത്രയിൽ കണ്ടുവരുവാൻ അനുവദിക്കുന്നു. 75 മണിക്കൂർ 30 മിനിറ്റ് നീണ്ടു നിൽക്കുന്ന യാത്രയിൽ അൻപതിലധികം റെയിൽവേ സ്റ്റേഷനുകളും ഒൻപത് സംസ്ഥാനങ്ങളും പിന്നിടുന്നുണ്ട്. 2011 നവംബറിലാണ് വിവേക് എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.
2. അരോനൈ എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രലിനും അസമിലെ സിൽച്ചാറിനും ഇടയിൽ ഓടുന്ന അരോനൈ എക്സ്പ്രസ് ആണ് ഇന്ത്യയിലെ മറ്റൊരു ദൈർഘ്യം കൂടിയ ട്രെയിൻ യാത്ര. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോണിന് കീഴില്‍ സർവീസ് നടത്തുന്ന ഈ ട്രെയിൻ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ട്രെയിനാണ്. 74 മണിക്കൂർ 44 മിനിറ്റ് യാത്രയിൽ 3,915 കിലോമീറ്ററാണ് ഇത് പിന്നിടുന്നത്. അസം, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം എന്നീ എട്ടു സംസ്ഥാനങ്ങളിലൂടെ ഈ ട്രെയിൻ കടന്നു പോകുന്നു.
3. ഹിമസാഗർ എക്സ്പ്രസ്
ട്രെയിൻ യാത്രകളില്‍ സന്തോഷം കണ്ടെത്തുന്ന, അതിൽ ഒരുപടികൂടി മുകളിൽ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും പോയിരിക്കേണ്ട മറ്റൊരു നീണ്ട ട്രെയിൻ യാത്ര ഹിമസാഗർ എക്സ്പ്രസ് ആണ്. കന്യാകുമാരിക്കും ജമ്മു കാശ്മീരിനും ഇടയിൽ സർവീസ് നടത്തുന്ന ഹിമസാഗർ എക്സ്പ്രസ് (16317/16318) 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു. ഇരു നഗരങ്ങൾക്കും ഇടയിൽ 3715 കിലോമീറ്റര്‍ ആണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഇതിനായി 68 മണിക്കൂറിലധികം സമയവും വേണ്ടി വരുന്നു. ശ്രീമാതാ വൈഷ്ണോദേവീ കത്രയിലേക്ക് പോകാൻ ഏറ്റവും എളുപ്പമുള്ള സർവീസ് കൂടിയാണിത്.
4. തെൻ- ജമ്മു എക്സ്പ്രസ്
തമിഴ്നൈട്ടിലെ തിരുനെൽവേലിക്കും ജമ്മുവിലെ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന തെൻ- ജമ്മു എക്സ്പ്രസ് രാജ്യത്തെ മറ്റൊരു നീളം കൂടിയ ട്രെയിൻ ആണ്. 3633 കിലോമീറ്റർ ദൂരം 69 മണിക്കൂ എടുത്താണ് പൂർത്തിയാക്കുന്നത്. ഇന്ത്യയിലെ നാലാമത്തെ നീളം കൂടിയ ട്രെയിൻ സർവീസ് കൂടിയാണിത്. 13 സംസ്ഥാനങ്ങൾ വഴി കടന്നു പോകുന്ന സർവീസിന് ആകെ 64 സ്റ്റോപ്പുകളുണ്ട്.
5. ടിൻസുകിയ-ബെംഗളൂരു
ട്രെയിനിലെ നീണ്ട യാത്രകള്‍ നല്കുന്ന സന്തോഷം അറിയുവാൻ താല്പര്യപ്പെടുന്നവരാണെങ്കില്‍ പരീക്ഷിക്കാവുന്ന മറ്റൊരു യാത്ര ദിബ്രുഗഡ് എക്സ്പ്രസിലുള്ളതാണ്. അസമിലെ ന്യൂ ടിൻസുകിയക്കും എസ്എംവിടി ബെംഗളൂരുവിനും ഇടയിൽ ഈ ട്രെയിൻ സർവീസ് നടത്തുന്നു. 3568 കിമി ദൂരം 63 മണിക്കൂറെടുത്താണ് ഇത് പൂര്ത്തിയാക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














