ഓണമെത്താൻ ഇനി വെറും മൂന്ന് ആഴ്ചകളേയുള്ളൂ. ഓണം നാട്ടിൽ ആഘോഷിച്ചില്ലെങ്കില്‍ ഒരു രസം തോന്നാത്തവരും ഓണാവധിക്ക് നാട്ടിലെത്തണമെന്ന് നിർബന്ധമുളളവരുമെല്ലാം
നാട്ടിലേക്കുള്ള യാത്രയ്ക്കായി അവസാനവട്ട ഒരുക്കത്തിലായിരിക്കും. അതിൽ പലരും വരുന്നതും ട്രെയിനുകളെയാണ്. റെയിൽവേ ഓണക്കാലത്ത് പ്രഖ്യാപിക്കുന്ന ഓണം സ്പെഷ്യൽ ട്രെയിനുകളാണ് കൂടുതൽ പേരുടെയും ആശ്രയം.
ഇത്തവണ പക്ഷേ, പതിവിൽ നിന്നു വിപരീതമായി കുറച്ചു സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. മലബാർ ഭാഗത്തേയ്ക്ക് പ്രത്യേകിച്ച് കണ്ണൂർ കാസര്‍കോഡ് ജില്ലകളിലേക്ക് വരേണ്ടവര്‍ക്ക് കാര്യങ്ങൽ കുറച്ചു കടുപ്പം തന്നെയാണ്. ചെന്നൈയിൽ നിന്നും മലബാർ ഭാഗത്തേയ്ക്ക് പ്രഖ്യാപിച്ച താംബരം-മംഗലാപുരം എക്സ്പ്രസ് ട്രെയിൻ മാത്രമാണ് ഈ റൂട്ടിലെ ഏക സ്പെഷ്യൽ ട്രെയിൻ.

താംബരം-മംഗലാപുരം എക്സ്പ്രസ് ട്രെയിൻ
ദക്ഷിണ റെയിൽവേ മലബാർ ഭാഗത്തേയ്ക്ക് പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിന്‍ ആയ താംബരം-മംഗലാപുരം എക്സ്പ്രസ് ചെന്നൈ താംബരത്തിനും മംഗലാപുരത്തിനും ഇടയിൽ സർവീസ് നടത്തും. താംബരം-മംഗലാപുരം റൂട്ടിൽ മൂന്നും തിരികെ മംഗലാപുരം-താംബരം റൂട്ടിൽ മൂന്നും വീതം ആകെ ആറ് സർവീസുകളാണ് ഉണ്ടാവുക.
താംബരം-മംഗലാപുരം സ്പെഷ്യൽ ട്രെയിൻ നമ്പർ 06041 ഓഗസ്റ്റ് 22, 29, സെപ്റ്റംബർ 5 എന്നീ ചൊവ്വാഴ്ചകളിൽ താംബരത്തു നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് മംഗലാപുരത്തെത്തും. ആകെ 34 സ്റ്റോപ്പുകളാണുള്ളത്. ആകെ യാത്രാ സമയം 17 മണിക്കൂർ 15 മിനിറ്റ്.

താംബരം: 1.30 PM
ചെന്നൈ എഗ്മോർ-2.00
പേരമ്പൂർ 2യ48
ആരക്കോണം ജംങ്ഷൻ- 3.38
ജോലാർപേട്ടെ-5.53
സേലം-7.20
ഈറോഡ്-8.20
തിരുപ്പൂർ-9.13
കോയമ്പത്തൂർ-10.12
പാലക്കാട്-11.45 PM
ഒറ്റപ്പാലം-0.15 AM
ഷൊർണൂർ-0.50 AM
കുറ്റിപ്പുറം 1.25
തിരൂർ-1.40 AM
ഫറൂഖ്- 2.00
കോഴിക്കോട്- 2.20
വടകര-3.00
തലശ്ശേരി-3.18
കണ്ണൂർ- 3.50 PM
പയ്യന്നൂര്‍- 4.15 AM
കാഞ്ഞങ്ങാട്- 4.48 AM
കാസർകോഡ്- 5.28 AM
മംഗലാപുരം ജംങ്ഷൻ- 6. 45 AM.

മംഗലാപുരം-താംബരം സ്പെഷ്യൽ ട്രെയിൻ 06042
തിരികെ മംഗലാപുരം-താംബരം സ്പെഷ്യൽ ട്രെയിൻ നമ്പർ 06042 ഓഗസ്റ്റ് 23, 30, സെപ്റ്റംബർ 6 എന്നീ ബുധനാഴ്ചകളിൽ മംഗലാപുരത്തു നിന്ന് രാവിലെ 10.00 മണിക്ക് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 4.45ന് താംബരത്തെത്തും.
മംഗലാപുരം ജംങ്ഷൻ- 10.00 AM
കാസർകോഡ്-10.40 AM
കാഞ്ഞങ്ങാട്-11.00 AM
പയ്യന്നൂര്‍-11.22 AM
കണ്ണൂർ-11.55 AM
തലശ്ശേരി-12.25 PM
വടകര-12.55 PM
കോഴിക്കോട്-1.55 PM
ഫറൂഖ്- 2.05 PM
തിരൂർ-2.33 PM
കുറ്റിപ്പുറം-2.55 PM
ഷൊർണൂർ-3.25 PM
ഒറ്റപ്പാലം-3.48 PM
പാലക്കാട്-4.30 PM
കോയമ്പത്തൂർ-6.00 PM
തിരുപ്പൂർ-7.45 PM
ഈറോഡ്-8.30 PM
സേലം-9.40 PM
ജോലാർപേട്ടെ-11.30 PM
ആരക്കോണം ജംങ്ഷൻ-1.58 AM
പേരമ്പൂർ-2.58 AM
ചെന്നൈ എഗ്മോർ-3.40 AM
താംബരം-4.45 AM
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














