വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരവ് ട്രെയിൻ യാത്രകളെ മാത്രമല്ല, വിനോദസഞ്ചാരത്തെയും ഒരുപാട് മാറ്റിയിട്ടുണ്ട്. പലപ്പോഴും പോകണമെന്ന് ആഗ്രഹിച്ചിട്ട് ദൂരക്കൂടുതലും നീണ്ടയാത്രയും കാരണം മാറ്റിവെച്ച് പലയിടങ്ങളിലും ഇന്ന് വന്ദേ ഭാരതിൽ കുറഞ്ഞ സമയത്ത് എത്തിച്ചേരാം. ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്ന് ഒരാൾക്ക് കാസർകോഡ് ബേക്കൽകോട്ട കണ്ടു മടങ്ങാൻ ഒരു ദിവസത്തെ ?ാത്ര മതി. ഇങ്ങനെ രാജ്യത്തെ ഒത്തിരി വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുവാൻ വന്ദേ ഭാരതിന് സാധിച്ചിട്ടുണ്ട്.
ഇതുപോലെ, സഞ്ചാരികൾക്ക് ഏറ്റവും പ്രയോജനപ്പെടുത്താൻ പറ്റിയ ഒരു വന്ദേ ഭാരത് റൂട്ടും യാത്രയും മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുകയാണ്. ഉത്തരേന്ത്യൻ യാത്രയിൽ വിട്ടുപോകാതെ കാണുന്ന രണ്ടിടങ്ങളാണ് ആഗ്രയും വാരണാസിയും. നീണ്ട യാത്രക്കാരല്ലാത്ത, കുറഞ്ഞ ദിവസത്തെ യാത്രാ പ്ലാനിൽ വരുന്നവർ പലപ്പോഴും ഡൽഹിയു ആഗ്രയും രണ്ട് മടങ്ങുകയാണ് പതിവ്, രണ്ടിടങ്ങളും ഒരു ട്രിപ്പില് പൂർത്തിയാക്കുന്നവർ കുറവാണ്. പിന്നീട് വാരണാസിയിലേക്കുളള യാത്രാ ദൂരമാണ് പലരെയും പിന്തിരിപ്പിക്കുന്നത്.

എന്നാൽ ആഗ്രയെയും വാരണാസിയെയും ബന്ധിപ്പിക്കുന്ന ആഗ്രാ കന്‍റോൺമെന്‍റ്- ബനാറസ് വന്ദേ ഭാരത് യാത്രകളെ എളുപ്പമുള്ളതും കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആത്മീയമായും ചരിത്രപരമായും വിശ്വാസങ്ങളാലും എല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന രണ്ട് നദീതീര നഗരങ്ങളാണ് ആഗ്രയും വാരണാസിയും. ആഗ്രാ കന്‍റോൺമെന്‍റ്- ബനാറസ് വന്ദേ ഭാരത് സർവീസിനെക്കുറിച്ച് വിശദമായി വായിക്കാം.
ആഗ്രാ കന്‍റോൺമെന്‍റ്- ബനാറസ് വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20176/20175 ആഗ്രാ കന്‍റോൺമെന്‍റ്- ബനാറസ് വന്ദേ ഭാരത് ഇന്ത്യയുടെ 64-ാം വന്ദേ ഭാരത് സർവീസാണ്. യമുനാ നദിയുടെ തീരത്തുള്ള ആഗ്രയെയും ഗംഗാ നദിയുടെ തീരത്തുള്ള വാരണാസി എന്ന ബനാറസിനെയും ബന്ധിപ്പിക്കുന്ന ഈ വന്ദേ ഭാരത് ഉത്തരേന്ത്യൻ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ ട്രെയിനാണ്. 2024 സെപ്റ്റബർ 16 നാണ് ഈ വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്.
ആഗ്രാ കന്‍റോൺമെന്‍റ്- ബനാറസ് വന്ദേ ഭാരത് സർവീസ്
ട്രെയിൻ നമ്പർ 20176 ആഗ്രാ കന്‍റോൺമെന്‍റ്- ബനാറസ് വന്ദേ ഭാരത് വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. രാവിലെ 6.00 മണിക്ക് ആഗ്രാ കന്‍റോൺമെന്‍റ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.00 ന് വാരണാസി എത്തും. 7 മണിക്കൂറാണ് യാത്രാ സമയം. എസി ചെയർ കാറിന് 1570 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2850 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ആഗ്രാ കന്‍റോൺമെന്‍റ് - 06:00
തുണ്ട്ല ജങ്ഷൻ - 06:43
ഇത്വാ ജങ്ഷൻ - 07:35
കാൺപൂർ സെൻട്രൽ - 09:05
പ്രയാഗ് രാജ് ജങ്ഷൻ -11:10
ബനാറസ് - 13:00
ബനാറസ് - ആഗ്രാ കന്‍റോൺമെന്‍റ് വന്ദേ ഭാരത് സർവീസ്
ട്രെയിൻ നമ്പർ 20175 ബനാറസ് - ആഗ്രാ കന്‍റോൺമെന്‍റ് വന്ദേ ഭാരത്
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3.20 ന് ആഗ്രാ ബനാറസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.10 ന് ആഗ്രാ എത്തും. 7 മണിക്കൂറാണ് യാത്രാ സമയം. എസി ചെയർ കാറിന് 1500 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2785 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ബനാരസ് - 15:20
പ്രയാഗ് രാജ് ജങ്ഷൻ - 16:45
കാന്പൂർ സെൻട്രൽ - 18:47
ഇത്വാ ജങ്ഷൻ - 20:07
തുണ്ട്ല ജങ്ഷൻ - 21:17
ആഗ്ര കന്‍റോൺമെന്‍റ് - 22:20 എന്നിങ്ങനെയാണ് സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













