Search
  • Follow NativePlanet
Share
» »ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം..കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾ ഉൾപ്പെടെ 46 ട്രെയിനുകൾക്ക് അധിക ജനറൽ കോച്ചുകൾ

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം..കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾ ഉൾപ്പെടെ 46 ട്രെയിനുകൾക്ക് അധിക ജനറൽ കോച്ചുകൾ

കഴിഞ്ഞ കുറച്ച് നാളുകളായി ട്രെയിനുകളിൽ അടുക്കാൻ പറ്റാത്തത്ര തിരക്കാണ്. ടിക്കറ്റ് ബുക്ക് ചെയ്തു കയറിയാലും ആ സീറ്റിൽ ടിക്കറ്റ് പോലും എടുക്കാതെ കയറിയ ആളുകൾ കയ്യടക്കിയിരിക്കുന്നതാണ് അവസ്ഥ. വലിയ തുക കൊടുത്ത് എസി കോച്ചിൽ ടിക്കറ്റ് എടുത്താലും വലിയ മാറ്റമൊന്നുമില്ല. ടിക്കറ്റ് എടുക്കാതെ കയറയ യാത്രക്കാർക്കെതിരെ കർശന നടപടി തുടരുന്നുണ്ടെങ്കിലും തിരക്കിനും സീറ്റ് നഷ്ടമാകലിനും ഒരു കുറവില്ല.

എന്നാൽ യാത്രക്കാർക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സൗകര്യാർത്ഥം ദീർഘദൂര ട്രെയിനുകൾ അടക്കമുള്ള തിരഞ്ഞെടുത്ത ട്രെയിനുകളിൽ അധികമായി ജനറൽ കോച്ചുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവേ. 46 ദീർഘദൂര ട്രെയിനുകളിൽ 92 ജനറൽ കാറ്റഗറി കോച്ചുകൾ ചേർത്തിട്ടുണ്ടെന്ന് റെയിൽവേ പ്രസ്ഥാവനയിൽ അറിയിച്ചു. കൂടുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായി മന്ത്രാലയം പറഞ്ഞു.

ചെലവ് കുറഞ്ഞ യാത്രാമാർഗം എന്ന നിലയിൽ ആളുകൾ ട്രെയിൻ യാത്രയെ സ്വീകരിക്കുന്നത് വർധിച്ചിട്ടുണ്ട്. അതിനാൽ യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുവാനാണ് റെയിൽവേ ഇതുവഴി ലക്ഷ്യമിടുന്നത്. ഈ 46 ട്രെയിനുകളിൽ 92 പുതിയ ജനറൽ കാറ്റഗറി കോച്ചുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതിനായി മറ്റ് 22 ട്രെയിനുകൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.തിരക്ക് കുറഞ്ഞ, സുഗമമായ യാത്ര ഉറപ്പുവരുത്താൻ ഈ നീക്കം സഹായിക്കുമെന്നാൻ് പ്രതീക്ഷിക്കുന്നത്.

അധിക ജനറൽ കോച്ച് ലഭിക്കുന്ന കേരളാ ട്രെയിനുകൾ

13351/13352 ധൻബാദ് - ആലപ്പുഴ എക്സ്പ്രസ്, 17421/17422 തിരുപ്പതി - കൊല്ലം എക്സ്പ്രസ്, 16527/16528 യശ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളാ റൂട്ടിൽ അധിക കോച്ച് ലഭിക്കുന്ന ട്രെയിനുകൾ

അധിക കോച്ച് ലഭിക്കുന്ന ട്രെയിനുകൾ, സമ്പൂര്‍ണ്ണ പട്ടിക

* 15634/15633 ഗുവാഹത്തി ബിക്കാനീർ എക്സ്പ്രസ്
* 15631/15632 ഗുവാഹത്തി ബാർമർ എക്സ്പ്രസ്
* 15630/15629 സിൽഘട്ട് ടൗൺ താംബരം നാഗോൺ എക്സ്പ്രസ്
* 15647/15648 ഗുവാഹത്തി ലോകമാന്യ തിലക് എക്സ്പ്രസ്
* 15651/15652 ഗുവാഹത്തി ജമ്മു താവി എക്സ്പ്രസ്
* 15653/15654 ഗുവാഹത്തി ജമ്മു താവി എക്സ്പ്രസ്
* 15636/15635 ഗുവാഹത്തി ഓഖ എക്സ്പ്രസ്

* 12510/12509 ഗുവാഹത്തി ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
* 15909/15910 ദിബ്രുഗഡ് ലാൽഗഡ് അവധ് അസം എക്സ്പ്രസ്
* 20415/20416 വാരണാസി ഇൻഡോർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
* 20413/20414 കാശി മഹാകാൽ വാരണാസി ഇൻഡോർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
* 13351/13352 ധൻബാദ് ആലപ്പുഴ എക്സ്പ്രസ്
* 14119/14120 കാത്ഗോദം ഡെറാഡൂൺ എക്സ്പ്രസ്
* 12976/12975 ജയ്പൂർ മൈസൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

* 17421/17422 തിരുപ്പതി കൊല്ലം എക്സ്പ്രസ്
* 12703/12704 ഹൗറ സെക്കന്തരാബാദ് ഫലക്നുമ എക്സ്പ്രസ്
* 12253/12254 ബെംഗളൂരു ഭഗൽപൂർ എക്സ്പ്രസ്
* 16527/16528 യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ്
* 16209/16210 അജ്മീർ മൈസൂർ എക്സ്പ്രസ്
* 12703/12704 ഹൗറ സെക്കന്തരാബാദ് എക്സ്പ്രസ്
* 16236/16235 മൈസൂർ തൂത്തുക്കുടി എക്സ്പ്രസ്

* 16507/16508 ജോധ്പൂർ ബാംഗ്ലൂർ എക്സ്പ്രസ്
* 20653/20654 കെഎസ്ആർ ബെംഗളൂരു സിറ്റി ബെൽഗാം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
* 17311/17312 ചെന്നൈ സെൻട്രൽ ഹൂബ്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
* 12253/12254 ബെംഗളൂരു ഭഗൽപൂർ അംഗ എക്സ്പ്രസ്
* 16559/16590 ബാംഗ്ലൂർ സിറ്റി സാംഗ്ലി റാണി ചെന്നമ്മ എക്സ്പ്രസ്

* 09817/09818 കോട്ട ജംഗ്ഷൻ ദനാപൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
* 19813/19814 കോട്ട സിർസ എക്സ്പ്രസ്
* 12972/12971 ഭാവ്നഗർ ബാന്ദ്ര ടെർമിനസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
* 19217/19218 വെരാവൽ ജംഗ്ഷൻ മുംബൈ ബാന്ദ്ര ടെർമിനസ് വെരാവൽ ജംഗ്ഷൻ സൗരാഷ്ട്ര ജന്ത എക്സ്പ്രസ്

* 22956/22955 മുംബൈ ബാന്ദ്ര ടെർമിനസ് - ഭുജ് കച്ച് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
* 20908/20907 ഭുജ് ദാദർ സയാജി നഗരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
* 11301/11302 മുംബൈ ബെംഗളൂരു ഉദ്യാൻ എക്സ്പ്രസ്
* 12111/12112 മുംബൈ അമരാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
* 12139/12140 ഛത്രപതി ശിവജി ടെർമിനസ് നാഗ്പൂർ സേവാഗ്രാം എക്സ്പ്രസ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+