Search
  • Follow NativePlanet
Share
» » ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ കൊൽക്കത്തയിൽ, 520 മീറ്റർ വെറും 45 സെക്കൻഡിൽ

ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ കൊൽക്കത്തയിൽ, 520 മീറ്റർ വെറും 45 സെക്കൻഡിൽ

ഇനി വെള്ളത്തിനടിയിലൂടെയും മെട്രോ കുതിക്കും! കരയിലൂടെ മാത്രമല്ല, വെള്ളത്തിനടിയിലെ ടണൽ മെട്രോയുടെ കുതിപ്പിന് ഊർജമേകും. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ടണല്‍ കൊൽക്കത്തയിൽ ഹൂഗ്ലീ നദിയിൽ ഇതാ ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ആദ്യ അണ്ടര്‍ വാട്ടർ മെട്രോ കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അണ്ടർവാട്ടർ മെട്രോ എന്ന സ്വപ്നം ഇതോടെ ഇന്ത്യയ്ക്കും സ്വന്തമാവുകയാണ്.

രാജ്യത്തെ സംബന്ധിച്ചെടുത്തോളം നഗരഗതാഗതത്തിന്‍റെ പുത്തൻ സാധ്യതകൾക്കും യുഗത്തിനും തുടക്കം കുറിക്കുന്ന അണ്ടർവാട്ടർ മെട്രോ സർവീസ്, ഹൂഗ്ലി നദിക്ക് താഴെ 16 മീറ്റര്‍ താഴ്ചയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. കൊൽക്കത്തയുടെ ഇരട്ട നഗരങ്ങളായ ഹൗറയെയും സാൾട്ട് ലേക്കിനെയും ബന്ധിപ്പിക്കും, മെട്രോയുടെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയുടെ ഭാഗമാണ്.

India s First Underwater Merto Train In Kolkata

ഹൗറ മൈദാന്‍ മെട്രോ മുതല്‍ എക്‌സ്പ്ലനേഡ് വരെ നീളുന്നതാണ് അണ്ടര്‍വാട്ടര്‍ മെട്രോപാത. പാതയുടെ 10.8 കിലോമീറ്റര്‍ ജലത്തിനടിയിലും 5.75 കിലോമീറ്റര്‍ പ്രത്യേക പാലം ഉപയോഗിച്ച് ഉയര്‍ത്തിയ നിലയിലുമാണ് നിര്‍മിച്ചിരിക്കുന്നത്.തുരങ്കത്തിന്‍റെ വീതി 5.5 മീറ്റർ ആണ്. സമുദ്രനിരപ്പിൽ നിന്നും താഴെയുള്ള മെട്രോ സ്റ്റേഷൻ എന്ന പ്രത്യേകതയും ഇതിനുണ്ട്.

കൊൽക്കത്തയിലെ ആളുകളുടെ യാത്രയെ മൊത്തത്തിൽ മാറ്റിമറിക്കുന്ന ഈ യാത്ര പുതിയൊനു അനുഭവമായിരിക്കുമെന്ന് മാത്രമല്ല, യാത്രകളിലെ സമയം ലാഭിക്കുവാനും ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും ഇത് സഹായിക്കും. ജലനിരപ്പിൽ നിന്ന് 16 മീറ്റർ താഴെയുള്ള യാത്രാനുഭവമായിരിക്കും കൊൽക്കത്ത അണ്ടർവാട്ടർ മെട്രോ ജനങ്ങൾക്ക് നല്കുക.

സാങ്കേതിക വിദ്യയുടെയും എൻജിനീയറിങ്ങിന്‍റെയും അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ നദിക്കടിയിലൂടെയ 520 മീറ്റർ ദൂരമാണ് കടന്നു പോകുന്നത്. വെറും 45 സെക്കൻഡിൽ ഈ ദൂരം പിന്നിടാൻ മെട്രോയ്ക്ക് സാധിക്കും. ഹൂഗ്ളി നദിയുടെ പടിഞ്ഞാറുള്ള ഹൗറയെ കിഴക്കൻ തീരത്തുള്ള സാൾട്ട് ലേക്ക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന കൊൽക്കത്ത മെട്രോയുടെ 16.6 കിലോമീറ്റർ ഇടനാഴിയുടെ ഭാഗമാണ് അണ്ടർ വാട്ടർ മെട്രോ തുരങ്ക പാത.

ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള മെട്രോ സ്റ്റേഷൻ എന്ന പ്രത്യേകതയും ഹൗറാ മെട്രോ സ്റ്റേഷനുണ്ട്. ഭൂനിരപ്പിൽ നിന്ന് 40 മീറ്റർ ആഴത്തിലാണിതുള്ളത്. ഏകദേശം ഒരു പത്തുനില കെട്ടിടത്തിന്‍റെയത്രയും ഉയരം ഇതിനു വരും.

കൊല‍്ക്കത്ത മെട്രോയെ സംബന്ധിച്ചെടുത്തോളം ഇരട്ടി സന്തോഷവും അഭിമാനവുമാണ് അണ്ടർവാട്ടർ മെട്രോ നല്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മെട്രോ ആരംഭിച്ചതും കൊൽക്കട്ടയിലായിരുന്നു, ഇപ്പോൾ അണ്ടർവാട്ടർ മെട്രോ വന്ന നഗരമായും കൊൽക്കത്ത മാറിക്കഴിഞ്ഞു.

പരീക്ഷണങ്ങളുടെ ഭാഗമായി 2023 ഏപ്രിലിൽ, ഹൂഗ്ലി നദിക്ക് താഴെയുള്ള തുരങ്കത്തിലൂടെ ട്രെയിൻ ഓടിച്ച് കൊൽക്കത്ത മെട്രോ ചരിത്രം സൃഷ്ടിച്ചിരുന്നു.ആധുനിക സൗകര്യങ്ങളോടെയാണ് കൊൽക്ക മെട്രോ ഭൂഗർഭ ടണൽ നിർമ്മിച്ചിരിക്കുന്നത്. മികച്ച സുരക്ഷാ മനാദണ്ഡങ്ങളും ഇതിന് ബലമേകുന്നു.

കൊൽക്കത്ത മെട്രോ ടിക്കറ്റ് നിരക്ക്

കൊൽക്കത്ത മെട്രോ ടിക്കറ്റ് നിരക്ക് 5 രൂപയിൽ ആരംഭിക്കുന്നു എന്നാണ് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റേഷൻറെ ദൂരമനുസരിച്ച് 50 രൂപ വരെ ഇതുവരും. ആദ്യത്തെ രണ്ട് കിലോമീറ്ററിന് 5 രൂപയും പിന്നീട് 10 രൂപയും 15 രൂപയും 20 രൂപ 25, രൂപയും അങ്ങനെ 50 രൂപ വരെ വർധിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+