ക്രൂസ് യാത്രകൾ സാധാരണക്കാർക്ക് ഒരിക്കലും എളുപ്പമല്ല. ചെലവ് തന്നെ പ്രധാന കാരണം. ഇനി കയ്യിൽ പൈസ ഉണ്ടെങ്കിലും ക്രൂസിൽ ഒക്കെ കയറണമെങ്കിൽ വല്ല മുംബൈയിലോ ഗോവയിലോ ഒക്കെ പോകേണ്ടി വരും.. എന്നാൽ ഇതൊക്കെ ഇപ്പോൾ പഴങ്കഥയായി മാറും, വരുന്നത് ആരെന്ന് അറിയുമ്പോൾ! ഇന്ത്യയിലെ തന്നെ ആദ്യത്തെ സോളാർ ക്രൂസ് ബോട്ട് ആയ ഇന്ദ്ര നീറ്റിലിറങ്ങുവാൻ അധികം താമസമില്ല.
പോക്കറ്റ് കാലിയാക്കാതെ, സാധാരണക്കാരായ ആളുകൾക്ക് പോലും ക്രൂസ് യാത്ര നടത്താൻ സാധിക്കുന്ന വിധത്തിൽ ബജറ്റ് ഉല്ലാസ യാത്ര ലക്ഷ്യം വെച്ചാണ് കേരള ജലഗതാതഗ വകുപ്പ് കൊച്ചിയിൽ ഇന്ദ്ര സോളാർ ക്രൂസ് യാത്ര അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഈ ഡിസംബറിൽ ഇന്ദ്ര നീറ്റിലിറങ്ങുമെന്നാണ് റിപ്പോർട്ട്.

മൂന്ന് മണിക്കൂർ കായൽ യാത്രയ്ക്ക് ഒരാൾക്ക് മുന്നൂറ് രൂപയാണ് ഇന്ദ്രയിലെ യാത്രയ്ക്ക് ചെലവാകുക. കൊച്ചി കായലിന്‍റെ കാഴ്ചകൾ കണ്ട് എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്ര വൈപ്പിൻ കടൽമുഖം, ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും. ഉടൻ വരുന്ന ഈ യാത്ര കൊച്ചിയിലെ വിനോദസഞ്ചാര യാത്രകളിൽ ഒരു താരമാകും എന്ന കാര്യത്തിൽ സംശയം വേണ്ട.
ക്രൂസിന്‍റെ രണ്ടു നിലകളിലായി ഒരു സമയം 100 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. രാവിലെയും ഉച്ചകഴിഞ്ഞുമായി ഒരു ദിവസം രണ്ടു ട്രിപ്പുകളാണ് ഇന്ദ്രയിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 2.00 വരെയാണ് ആദ്യയാത്ര. ഉച്ചകഴിഞ്ഞ് 3.30 ന് രണ്ടാമത്തെ യാത്ര ആരംഭിക്കും. സഞ്ചാരികൾക്ക് സൂര്യാസ്തമയം കൂടി ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് രണ്ടാമത്തെ യാത്ര ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിലെ നവ്ഗതിമറൈൻ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷന്‍സ് ആണ് ഇന്ദ്രയുടെ നിർമ്മാണം പൂർത്തിയാക്കിയത്. മൂന്നര കോടി രൂപാ ചെലവിൽ ഫ്രഞ്ച് സാങ്കേതികവിദ്യയിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. 24 മീറ്റർ നീളവും 7 മീറ്റർ വീതിയും ഇതിനുണ്ട്. ഏഴ് നോട്ടിക്കൽ മൈൽ ആണ് ഇന്ദ്രയുടെ വേഗത. മുഴുവനായും എസിയിലാണ് ഇന്ദ്രയുടെ സർവീസും. 25 കിലോവാട്ടിന്‍റെ രണ്ട് എൻജിൻ, 25 കിലോവാട്ടിന്‍റെ സോളാർ പാനൽ, 40 കിലോവാട്ടിന്റെ രണ്ട് ബാറ്ററി എന്നിവയാണ് ഇതിനുള്ളത്. മഴക്കാലത്ത് വൈദ്യുതിയിൽ ചാര്‍ജ് ചെയ്തും ഓടിക്കാം.
എറണാകുളം ബോട്ട് ജെട്ടി- കൊച്ചി പോർട്ട്-വില്ലിംഗ്ഡൺ ഐലൻഡ്- മട്ടാഞ്ചേരി- ഫോർട്ട്കൊച്ചി-കമാലക്കടവ്- അഴിമുഖം- വൈപ്പിൻ- വല്ലാർപാടം-ബോൾഗാട്ടി- മറൈൻഡ്രൈവ് എന്ന റൂട്ടിലാണ് സർവീസ് നടത്തുക.
മലിനീകരണ തോത് കുറവാണെന്നു മാത്രമല്ല സർവീസ് ചെലവും സോളാർ ബോട്ടുകൾക്ക് വളരെ കുറവാണ്. ഓപ്പറേഷൻ ചിലവ് കണക്കിലെടുക്കുമ്പോഴും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകളാണ് കൂടുതൽ ലാഭം നല്കുക.
വേഗ-2
ജലഗതാഗത വകുപ്പ് പുറത്തിറക്കിയ വിനോദസഞ്ചാ ബോട്ട് ആയ വേഗ- യാത്രക്കാർക്കിടയിലും വിനോദസഞ്ചാരികള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് നേടിയത്. ആലപ്പുഴ-പാതിരാമണൽ റൂട്ടിലാണ് ഇത് സര്‍വീസ് നടത്തുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













