കാഴ്ചകളുടെ അത്ഭുതലോകം സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുന്ന ഇടമാണ് കര്‍ണ്ണാടകയിലെ സെന്‍റ് മേരീസ് ദ്വീപുകള്‍. മറ്റേതോ രാജ്യത്ത് ചെന്നതു പോലെ തോന്നിപ്പിക്കുന്ന ഭംഗിയും കാഴ്ചകളും കര്‍ണ്ണാടകയിലെ ഈ സ്വര്‍ഗ്ഗത്തിനു മാത്രം അവകാശപ്പെട്ടതാണ്. ഒരു ചിത്രകാരന്‍ ക്യാന്‍വാസില്‍ പകര്‍ത്തിയതുപോലെ കാണപ്പെടുന്ന ഈ പ്രദേശം കണ്ണിനു മുന്‍പില്‍ അത്ഭുതങ്ങളാണ് വിരിയിക്കുന്നത്. പഞ്ചാര മണല്‍ത്തരികളും നീലജലവും ചുറ്റുമുള്ള തെങ്ങിന്‍തോട്ടങ്ങളും മാത്രമല്ല, കൃഷ്ണ ശിലകളും അതിന്‍റെ ചരിത്രവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഈ പ്രദേശത്തെ വേറിട്ടു നിര്‍ത്തുന്നു.
വാസ്കോഡ ഗാമയുമായും മഡഗാസ്കറുമായും ചേരുന്ന വ്യത്യസ്ത കഥകള്‍ സെന്‍റ് മേരീസ് ഐലന്‍ഡിനു പറയുവാനുണ്ട്. ഇതാ സെന്‍റെ് മേരീസ് ഐലന്‍റിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...
സെന്‍റ് മേരീസ് ഐലന്‍ഡ്
കര്‍ണ്ണാടകയിലെ കരീബിയന്‍ ദ്വീപ്
വാസ്കോഡ ഗാമയും ദ്വീപും
നാലു ദ്വീപുകള്‍
കോക്കനട്ട് ഐലന്‍ഡ്, നോര്‍ത്ത് ഐലന്‍ഡ്, ധാര്യാ ഐലന്‍ഡ്, സൗത്ത് ഐലന്‍ഡ് എന്നിവയാണവ.
മഡഗാസ്കറില്‍ നിന്നും ദ്വീപിലേക്ക്
ഒരു അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ രൂപപ്പെട്ട ലാവ പുറത്തു വന്ന് തണുത്തുറഞ്ഞുണ്ടായ പ്രത്യേക തരത്തിലുള്ള കൃഷ്ണ ശിലകളാണ് ഇവിടുത്തെ പ്രത്യേകത.
ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കന്‍ വന്‍കരയുടെ ഭാഗമായ മഡഗാസ്കര്‍ ഇന്ത്യയുമായി ചേര്‍ന്നായിരുന്നു നിന്നിരുന്നതത്രെ. ആ സമയത്ത് ഭൂമിക്കടിയിലുണ്ടായിരുന്ന മാഗ്മ അന്തരീക്ഷവുമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇന്നിവിടെ കാണുന്ന പ്രത്യേക തരത്തിലുള്ള ബാസള്‍ട്ട് ശിലകളെന്നാണ് ശാസ്ത്രം പറയുന്നത്. വളരെ പ്രത്യേകതകളുള്ള ശിലകളാണിത്.
ശേഷം ഏകദേശം 88 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മഗഗാസ്കര്‍ ഇന്ത്യന്‍ ഭാഗത്തു നിന്നും വേര്‍പെട്ടു പോയതെന്നും കരുതപ്പെടുന്നു. ഇതിനോട് സാദൃശ്യമുള്ള ശിലകള്‍ ഇന്ന് മഡഗാസ്കറിന്റെ ചില പ്രദേശങ്ങളില്‍ കാണാം. കോളംനാർ രീതിയിലുള്ള ബാസൾട്ടിക് ലാവയുടെ ഭൗമരൂപാന്തരമാണിത്
ശില്പം പോലുള്ള പാറക്കൂട്ടങ്ങള്‍
ജിയോ ടൂറിസം കേന്ദ്രം
സെന്റ് മേരിസ് ഐലന്‍ഡ് മാത്രമല്ല!
മണലില്ല, പകരം!!
ദ്വീപിന്റെ വളരെ കുറച്ചു ഭാഗത്തു മാത്രമേ മണല്‍ കാണുവാന്‍ സാധിക്കൂ. കുറച്ചു കൂടി പോയാല്‍ വിവിധ തരത്തിലുള്ള ചിപ്പികളാണ് തീരം മുഴുവന്‍ നിറഞ്ഞു കിടക്കുന്നത്. തീരത്തിന്‍റെ ഒരു ഭാഗത്തു മാത്രമേ ഈ കാഴ്ച കാണുവാന്‍ സാധിക്കുകയുള്ളൂ. ചിലയിടങ്ങളില്‍ കടലിലിറങ്ങിയാലും ഈ മണല്‍ കാണുവാന്‍ സാധിക്കില്ല. പകരം എല്ലായിടത്തും ചിപ്പികളായിരിക്കും നിറഞ്ഞു കിടക്കുന്നത്.



Click it and Unblock the Notifications














