വിചാരങ്ങൾക്കും ഭാവനകൾക്കും അപ്പുറമാണ് തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ നിധിശേഖരം സൂക്ഷിക്കപ്പെടുന്നു എന്നു വിശ്വസിക്കുന്ന രഹസ്യ അറകളും മറ്റൊരു ക്ഷേത്രങ്ങൾക്കും അവകാശപ്പെടാൻ സാധിക്കാത്ത പാരമ്പര്യങ്ങളും വിശ്വാസങ്ങളും ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രത്തെ സംബന്ധിക്കുന്ന ആധികമാർക്കും അറിയാത്ത ചില വിവരങ്ങൾ നോക്കാം...
തിരുവനന്തപുരത്തിന്‍റെ അടയാളമായി നിലനില്ക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അനന്തശയനത്തിലുള്ള മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ലക്ഷ്മിദേവിയും ഭഗവാനൊപ്പം ഇവിടെയുണ്ട്. ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ അത്ര സാധാരണമല്ലാത്ത രൂപത്തിലുള്ള ഈ ക്ഷേത്രം കാണാനായി എത്തുന്നവർ നിരവധിയാണ്. രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ.

1. പത്മാനാഭ സ്വാമി ക്ഷേത്രം നിലവറ
പത്മാനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലെത്തുക ഇവിടുത്തെ അമൂല്യമായ നിധിശേഖരവും നിലവറകളുമാണ്. ആറ് നിലവറകളാണ് ക്ഷേത്രത്തിനുള്ളത്. പ്രതിഷ്ഠയ്ക്ക് മുന്നിലും അല്ലാതെയുമെല്ലാം ഒരുപാട് ധനവും സമ്പത്തും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും നിലവറയിലെ നിധി തന്നെയാണ് അന്നുമിന്നും അറിയപ്പെടുന്നത്.
എ,ബി,സി,ഡി, ഇ,എഫ് എന്നിങ്ങനെയാണ് ആറ് നിലവറകള്‍ക്കും പേര് നല്കിയിരിക്കുന്നത്, ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള ആഭരണങ്ങളാണ് സി, ഡി എന്നീ നിലവറകളിൽ സൂക്ഷിക്കുന്നത. ക്ഷേത്രത്തിന്‍റെ ആവശ്യങ്ങൾക്കായി മിക്കപ്പോഴും തുറക്കുന്ന അറകളാണ് ഇ,എഫ് എന്നീ നിലവറകൾ. ബാക്കിയുള്ള എ, ബി നിലവറകളിലാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അളവില്ലാത്ത നിധി ശേഖരം ഉള്ളത്.
ഇതിൽ എ നിലവറ കോടതിയുടെ നിർദ്ദേശപ്രകരാം തുറന്നപ്പോൾ 90,000 കോടി തുക വിലമതിക്കുന്ന വൻ നിധി ശേഖരം കണ്ടെത്തിയിരുന്നു. കൺമുന്നിൽക്കണ്ടതെല്ലാം സ്വർണ്ണത്തിൽ തീര്‍ത്ത കാഴ്ചയാണ് പരിശോധകർ എ നിലവറയില് കണ്ടത്, സ്വർണക്കയർ, സ്വർണക്കട്ടികൾ, സ്വർണവിഗ്രഹം,സ്വർണമാലകൾ, രത്നം പതിച്ച സ്വർണക്കിരീടങ്ങൾ,നെൽമണിയുടെ വലുപ്പത്തിൽ സ്വർണമണികൾ, സ്വർണ ദണ്ഡുകൾ, ചാക്ക് നിറയെ രത്നങ്ങൾ എന്നിങ്ങനെ വിലകണക്കാക്കാനാവാത്ത ശേഖരമാണ് ഇതിനുള്ളില് കണ്ടത്.

എ നിലവറ തുറന്നിറങ്ങിയപ്പോൾ അവിടെ നിധിശേഖരം ഉണ്ട് എന്നതിന്റെ യാതൊരു തെളിവുകളും ലഭിച്ചില്ല. നിലത്തുണ്ടായിരുന്ന കരിങ്കൽപ്പാളി മാറ്റിയപ്പോൾ താഴേക്കുള്ള പടികൾ കാണുകയും അതുവഴി ഇറങ്ങിചെന്നപ്പോഴാണ് സേഫ്പോലെ നിർമ്മിച്ചിടത്ത് നിറയെ നിധി കണ്ടത്. ശരപ്പൊളി സ്വർണമാലകൾ, ഒരു ചാക്ക് നിറയെ ബൽജിയം രത്നങ്ങള്, രാശിപ്പണം, ലോക്കറ്റുകള്, വൈരക്കല്ലുകൾ, അർക്ക പുഷ്‌പങ്ങൾ എന്നിങ്ങനെ കനത്ത നിധിശേഖരമാണ് ഇവിടെ കണ്ടത്.
പത്മനാഭ സ്വാമി ക്ഷേത്രം ബി നിലവറ
ബി നിലവറയ്ക്കുള്ളില് ഇതിലു വലിയ നിധിശേഖരം ഉണ്ടെന്നാണ് കരുതുന്നത്. 1990ലും 2002ലുമായി ഏഴുതവണ തുറന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പല വിശ്വാസങ്ങളും അതിനെചുറ്റിപ്പറ്റി നിൽക്കുന്നു. അറയുട അപ്പുറത്തായി കിഴക്കോട്ട് തുറക്കുന്ന മറ്റൊരു വാതിലുണ്ടെന്നും അതാരും ഇതുവരെ തുറന്നിട്ടില്ലെന്നുമാണ് വിശ്വാസം. രണ്ടു തട്ടുകളായാണ് ബി നിലവറയുള്ളത്. അടച്ചിരിക്കുന്നത് കരിങ്കല്‍ വാതിലുകള്‍ ഉപയോഗിച്ചാണെന്നും പറയപ്പെടുന്നു. ക്ഷേത്രരഹസ്യമാണ് അതിനുള്ളിലുള്ളതെന്നും വിശ്വസിക്കപ്പെടുന്നു . മാത്രമല്ല പണ്ടൊരിക്കൽ അതു തുറന്നപ്പോൾ ഉള്ളിൽ നിന്നും വിഷംചീറ്റുന്ന നാഗങ്ങള്‍ പുറത്തുചാടി എന്നാണ് പറയപ്പെടുന്നത്.

ക്ഷേത്രത്തിലെ പൂജകളുടെ കണക്ക് നോക്കുന്ന വിശ്വക് സേനൻ
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിചിത്രമെന്നു തോന്നിക്കുന്ന മറ്റൊരു വിശ്വാസമാണ് വിശ്വക് സേനന്‍റേത്. മഹാവിഷ്ണുവിന്‍റെ തന്നെ അംശമാണ് വിശ്വക് സേനന്‍റേത് എന്നും വിഷ്ണുവിന് അർപ്പിക്കുന്ന എന്തുംവിശ്വക് സേനന്റെ മുന്നിൽ കാണിച്ച ശേഷം മാത്രമേ അർപ്പിക്കാവൂ എന്നും വിശ്വസിക്കപ്പെടുന്നു. ഇതേ രീതിയാണ് ഇവിടെ പിന്തുടർന്നുപോരുന്നതും. വിഷ്ണുവിനെ പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സമർപ്പിതമായിരിക്കുന്നതും വിശ്വക്സേനനിലാണ്.
ക്ഷേത്രത്തിന്റെ വരവു ചെലവ് കണക്കുകളും നിത്യ കണക്കുകളുമെല്ലാം സമർപ്പിക്കുന്നത് വിശ്വക് സേനന്‍റെ മുന്നിലാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ഒറ്റയ്ക്കൽ മണ്ഡപത്തിനു താഴെ ശ്രീ പത്മനാഭസ്വാമിയുടെ പാദഭാഗത്താണ് വിശ്വക് സേന വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. വിശ്വക്സേന ദർശനം ലഭിച്ചാൽ മനസ്സിലെ ഭയപ്പാടുകളും ദുഷ്ചിന്തകളും മാറുമെന്നും വിശ്വസിക്കപ്പെടുന്നു.

താമരയിൽ ഇരിക്കുന്ന രൂപത്തിലാണ് വിശ്വക്സേനന്റെ പ്രതിഷ്ഠ. കൈയ്യില്‍ ശംഖ്, ചക്രം, ദണ്ഡ്, വരദമുദ്രയോടു കൂടിയ രൂപമാണുള്ളത്. കടുശർക്കര യോഗത്തിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. പത്മനാഭ സ്വാമിയുടെ സ്വത്തുവകകളുടെയെല്ലാം കാവൽക്കാരനാണ് വിശ്വക് സേനൻ എന്നും വിശ്വസിക്കപ്പെടുന്നു. വിശ്വക്‌സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ ചടങ് ഇപ്പോൾ നടന്നതേയുള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












