Search
  • Follow NativePlanet
Share
» »ആൻഡമാൻ യാത്രാ ഇനി സ്വപ്നമല്ല! ഐആർസിടിസിയുടെ ബജറ്റ് പാക്കേജ് ഇതാ

ആൻഡമാൻ യാത്രാ ഇനി സ്വപ്നമല്ല! ഐആർസിടിസിയുടെ ബജറ്റ് പാക്കേജ് ഇതാ

കാഴ്ചയിൽ അതിസുന്ദരം, നീണ്ടുകിടക്കുന്ന കടലോരങ്ങൾ, ചരിത്രയിടങ്ങൾ, കടലും കരയും ചേർന്നു നിൽക്കുന്ന സുന്ദരഭൂമി.. എന്നിങ്ങനെ എല്ലാമുള്ള ഒരിടം, ആന്‍ഡമാൻ!
എല്ലാവരുടെയും യാത്രാ സ്വപ്നങ്ങളിലുണ്ടെങ്കിലും അതിൽ കുറച്ചുപേർക്കു മാത്രം സാധ്യമായ ഇവിടേക്ക് കുറഞ്ഞ ചെലവിലൊരു യാത്ര പോയാലോ? പല സംസ്കാരങ്ങളും പല രീതികളും പിന്തുടരുന്ന, കടൽക്കാഴ്ചകളുടെ ഏറ്റവും നല്ലത് മാത്രം തരുന്ന ആൻഡമാനിലേക്ക്!

ചരിത്രത്തിലും സംസ്കാരത്തിലും കുറച്ചെങ്കിലും താല്പര്യമുള്ളവർക്കു മാത്രമേ ആൻഡമാൻ തുറക്കുന്ന ലോകം മനസ്സിലാക്കുവാൻ കഴിയൂ. കാഴ്ചകൾ കണ്ടുവരുവാൻ ഇതിലും നല്ലൊരിടമില്ലെങ്കിലും എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് പറയുന്നപോലെ ചരിത്രവും ചേർത്ത് വായിക്കേണ്ടതാണ് ഇവിടുത്തെ ഓരോ സ്ഥലങ്ങളും. ഇങ്ങനെ കടലും കാടും ചരിത്രവും നിറഞ്ഞു നിൽക്കുന്ന ആൻഡമാനിലേക്ക് ഐആർസിടിസി വളരെ കുറഞ്ഞ ചെലവിൽ ഒരു യാത്ര സംഘടിപ്പിക്കുന്നു.

IRCTC Andaman tour package

നാല് രാത്രിയും അഞ്ച് പകലും ആൻഡമാനിൽ ചെലവഴിക്കുവാൻ സാധിക്കുന്ന രീതിയിൽ ഐആർസിടിസി ഒരുക്കുന്ന എക്സോട്ടിക് ആൻഡമാൻ ഹോളിഡേയ്സ്- ഗോൾഡ് (Exotic Andaman Holidays)എന്ന ഈ പാക്കേജ് ഈ നാടിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകൾ മാത്രം തെരഞ്ഞെടുത്ത് കാണിക്കുന്ന കുറഞ്ഞ ചെലവിലുള്ള പാക്കേജാണ്. പോർട് ബ്ലെയർ, റോസ് ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, ഹാവ്ലോക്ക് ഐലൻഡ്. കാലാപത്തർ, രാധാനഗർ ബീച്ച് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.

ഇവിടുത്തെ അഞ്ച് പകലുകളിൽ ഒന്നാമത്തെ ദിവസം നിങ്ങൾ പോർട് ബ്ലെയറിൽ എത്തിച്ചേരുന്നതു മുതൽ പാക്കേജ് അനുസരിച്ചുള്ള യാത്ര തുടങ്ങുകയായി. ഉച്ചവരെ വിശ്രമിച്ച ശേഷം ആദ്യം കോർബിന്‍സ് കോവ് ബീച്ച് കാണുവാനാണ് പോകുന്നത്. പോർട് ബ്ലെയറിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയുള്ള ഇവിടെ നമ്മുടെ നാട്ടിലെ ഒരു ബീച്ച് പോലെ തോന്നും. തുടർന്ന് ആൻഡമാനിലെ ഏറ്റവും പ്രധാനപ്പെട്ട സെല്ലുലാർ ജയിൽ കാണും. ഇവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്.

places to visit in andaman

ബ്രിട്ടീഷുകാരുടെ കാലത്ത് പോർട് ബ്ലെയറിന്‍റെ തലസ്ഥാനമായിരുന്ന റോസ് ഐലൻഡാണ് രണ്ടാമത്തെ ദിവസത്തെ ആദ്യയിടം. എന്നാൽ അക്കാലത്തിന്റെ ഒരു ശേഷിപ്പ് മാത്രമേ ഇന്നിവിടെയുള്ളൂ. അതിനുശേഷം ആഘോഷത്തിൻറെ സമയമാണ്. നേരെ നോർത്ത് ബേ ഐലൻഡിലേക്ക് പോയി സ്കൂബാ ഡൈവിങ്, ഗ്ലാസ് ബോട്ടം ബോട്ട് റൈഡ് തുടങ്ങിയവ ആസ്വദിക്കാം. വൈകുന്നേരം ഷോപ്പിങ്ങിനായി മാറ്റിവെച്ചിരിക്കുകയാണ്. രാത്രി താമസം പോർട് ബ്ലെയറിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

ഹാവ്ലോക്ക് ഐലൻഡിലേക്കാണ് മൂന്നാമത്തെ ദിവസത്തെ യാത്ര. അതിരാവിലെ തന്നെ ഹോട്ടലിൽ നിന്നും ഇറങ്ങും. ആദ്യം പോകുന്നത് കാലാപത്തര്‍ ദ്വീപിലേക്കാണ്. അതിനു ശേഷം ഹോട്ടലിലേക്ക് പോയി വിശ്രമിച്ച ശേഷം രാധാനഗർ ബീച്ച് കാണുവാനായി പോകും. ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രാധാനഗർ അതിമനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ്.

beaches in andaman

യാത്രയുടെ നാലാം ദിവസം ഹാവ്ലോക്ക് ദ്വീപിലെ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത ശേഷം എലിഫന്‍റ് ബീച്ചിലേക്ക് പോകും. ഉച്ചവരെ ഇവിടെ ചെലവഴിച്ച ശേഷം ഉച്ചകഴിഞ്ഞ് പോർട്ട് ബ്ലെയറിനു മടങ്ങും. അഞ്ചാം ദിവസം പ്രത്യേക യാത്രകളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല. രാവിലെ ഭക്ഷണത്തിനു ശേഷം എയർപോർട്ടിലേക്ക് മടങ്ങാം.

പോർട്ട് ബ്ലെയറിൽ നിന്നും ആരംഭിക്കുന്ന പാക്കേജിന്റെ നിരക്ക് 17,600 രൂപയിലാണ് ആരംഭിക്കുന്നത്. സ്റ്റാൻഡേർഡ് ക്ലാസിൽ സിംഗിൾ ഒക്യുപൻസിയിൽ 30,800 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 20,000 രൂപ, ട്രിപ്പിള്‍ ഒക്യുപൻസിയിൽ ഒരാൾക്ക് 17,600 രൂപ, 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടിക്ക് 13,400 രൂപ, 2-4 പ്രായത്തിൽ ബെഡ് ആവശ്യമില്ലാത്ത കുട്ടിക്ക് 10,755 രൂപ എന്നിങ്ങനെയാണ് നിരക്ക്

കംഫോർട്ട് ക്ലാസില്‍ സിംഗിൾ ഒക്യുപൻസിയിൽ 34,600 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 20,300 രൂപ, ട്രിപ്പിള്‍ ഒക്യുപൻസിയിൽ ഒരാൾക്ക് 18,800 രൂപ, 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടിക്ക് 12,600 രൂപ, 2-4 പ്രായത്തിൽ ബെഡ് ആവശ്യമില്ലാത്ത കുട്ടിക്ക് 9810 രൂപ എന്നിങ്ങനെയാണ് നിരക്ക്.

andaman travel cost

ഇത് കൂടാതെ ഗ്രൂപ്പ് ബുക്കിങ് ആയും ഈ പാക്കേജായി ലഭ്യമാണ്. നാല് പേരടങ്ങുന്ന ഗ്രൂപ്പിൽ സ്റ്റാൻഡേർഡ് ക്ലാസിൽ ഒരാൾക്ക് 18,400 രൂപയും കംഫർട്ട് ക്ലാസിൽ ഒരാൾക്ക് 8,800 രൂപയുമാണ് നിരക്ക്. ആറു പേരടങ്ങുന്ന ഗ്രൂപ്പാണെങ്കിൽ സ്റ്റാൻഡേർഡ് ക്ലാസിൽ ഒരാൾക്ക്17,605 രൂപയും കംഫർട്ട് ക്ലാസിൽ ഒരാൾക്ക് 18,000 രൂപയുമാണ് നിരക്ക്. ആളുകളുടെ ലഭ്യതയനുസരിച്ച് എല്ലാ ദിവസവും ഈ പാക്കേജ് ലഭ്യമാണ്.

കേരളത്തിൽ നിന്ന് ആൻഡമാനിലെത്തുവാൻ
കേരളത്തിൽ നിന്നും പോർട് ബ്ലെയറിലേക്ക് നേരിട്ട് ഫ്ലൈറ്റ് സർവീസ് ലഭ്യമല്ല. ചെന്നൈയിൽ നിന്ന് കപ്പലും വിമാനസർവീസും ലഭ്യമാണ്. ഇന്ത്യയിലെ ഏഴു വിമാനത്താവളങ്ങളിൽ നിന്നു മാത്രമേ പോർട്ട് ബ്ലെയറിലേക്ക് നേരിട്ട് വിമാനസർവീസുകൾ ലഭ്യമായിട്ടുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: andaman travel packages irctc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+