Search
  • Follow NativePlanet
Share
» »ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...

ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...

സ്ലീപ്പര്‍ ‌ടിക്കറ്റ് ബുക്ക് ചെയ്തി‌ട്ട് അത് അധികമായി ഒരു രൂപ പോലും ചിവഴിക്കാതെ ത്രീ ടയര്‍ എസിയിലേക്ക് മാറുന്ന സൗകര്യത്തെക്കുറിച്ച് അറിയുമോ?

പലപ്പോഴും യാത്രകളില്‍ ഏറ്റവും ചിലവ് വരുന്നത് ടിക്കറ്റുകളുടെ കാര്യത്തിലാണ്. ദീര്‍ഘദൂര യാത്രയാണെങ്കിലും ചെറിയ യാത്രയാണെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളോ‌ടെ യാത്ര ചെയ്യണമെങ്കില്‍ പൈസ ചിലവഴിക്കുക തന്നവേണം. എന്നാല്‍ ജനറല്‍ കംപാര്‍ട്മെന്‍റില്‍ കയറിയും പൊതുഗതാഗതസൗകര്യം ഉപയോഗിച്ചുമൊക്കെ പോകുമ്പോള്‍ ചിലവ് വളരെ കുറഞ്ഞിരിക്കുമെങ്കിലും സൗകര്യങ്ങള്‍ വളരെ പരിമിതമായിരിക്കും. എന്നാല്‍ എപ്പോഴെങ്കിലും ട്രെയിനില്‍ സ്ലീപ്പര്‍ ‌ടിക്കറ്റ് ബുക്ക് ചെയ്തി‌ട്ട് അത് അധികമായി ഒരു രൂപ പോലും ചിവഴിക്കാതെ ത്രീ ടയര്‍ എസിയിലേക്ക് മാറുന്ന സൗകര്യത്തെക്കുറിച്ച് അറിയുമോ? പലര്‍ക്കും റെയില്‍വേ നല്കുന്ന ഈ സൗകര്യം അമ്പരപ്പായിരിക്കും ഉണ്ടാക്കുക, ഇതാ എങ്ങനെ ഈ സൗകര്യം ലഭ്യമാക്കാമെന്നും നിങ്ങളു‌ടെ സ്ലീപ്പര്‍ ടിക്കറ്റ് ത്രീഎസി ടിക്കറ്റ് ആയി എങ്ങനെ മാറ്റാമെന്നും നോക്കാം....

ഓട്ടോ അപ്ഗ്രഡേഷന്‍ സിസ്റ്റം

ഓട്ടോ അപ്ഗ്രഡേഷന്‍ സിസ്റ്റം

ഇന്ത്യന്‍ റെയില്‍വോ കഴിഞ്ഞ കുറച്ചുകാലമായി വിജയകരമായി പരീച്ചുവരുന്ന സംവിധാനമാണ് ഓട്ടോ അപ്ഗ്രഡേഷന്‍ സിസ്റ്റം. സ്ലീപ്പര്‍ ക്സാസ് ‌ടിക്കറ്റില്‍ നിന്നും ത്രീടയര്‍ എസിയിലേക്കും ത്രീഎസി ക്ലാസില്‍ നിന്നും സെക്കന്‍ഡ് എസിയിലേക്കുമുള്ള ‌ടിക്കറ്റ് അപ്ഗ്രഡേഷന്‍ ആണ് റെയില്‍വേ നല്കുന്നത്. റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനായി ഐആര്‍സി‌ടിസി ഉപയോഗിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് അറിയാമെങ്കിലും പലരും ഉപയോഗിക്കാറില്ല. ഐആര്‍സി‌ടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക.

സീറ്റുകള്‍ നികത്തുവാന്‍

സീറ്റുകള്‍ നികത്തുവാന്‍

ട്രെയിനില്‍ ലഭ്യമായ എല്ലാ സീറ്റുകളും ഉപയോഗിക്കുക, ബുക്ക് ചെയ്യാതെ കിടക്കുന്ന സീറ്റുകളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് റെയില്‍വേ ഇങ്ങനെയൊരു സിസ്റ്റം കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ തുക നല്കാതെ ആളുകള്‍ക്ക് അപ്‌ഗ്രേഡ് വാഗ്ദാനം ചെയ്തുകൊണ്ട് ഒഴിവുള്ള ബർത്തുകളില്‍ യാത്രക്കാരെ നല്കുവാന്‍ സാധിക്കും. ഇങ്ങനെ സീറ്റ് നല്കുന്നതില‌ൂടെ വെയിറ്റിങ് ലിസ്റ്റില്‍ കി‌ടക്കുന്ന ആളുകള്‍ക്ക് അവരുടെ സീറ്റുകള്‍ ഉറപ്പാക്കുവാനും കഴിയും.

PC:Rathish Gandhi

എങ്ങനെ അപ്ഗ്രേഡ് ചെയ്യാം

എങ്ങനെ അപ്ഗ്രേഡ് ചെയ്യാം

ഐആര്‍സി‌ടിസി വഴി ‌ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഈ സൗകര്യം ലഭ്യമാവുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓ‌ട്ടോ അപ്ഗ്രഡേഷന്‍ കാണിക്കുന്ന ചെക്ക് ബോക്സ് ‌ടിക്ക് ചെയ്യുക മാത്രമാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും വേണ്ടത്. ശേഷം പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) ആണ് അപ്-ഗ്രേഡേഷൻ സംവിധാനവും ചാർട്ട് തയ്യാറാക്കലും ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിആർഎസ് വഴിയായിരിക്കും നടക്കുക. പൂര്‍ണ്ണമായും കംപ്യൂട്ടര്‍ പ്രോസസ് ആയതിനാല്‍ ആര്‍ക്കും ഇതില്‍ ഇടപെ‌ടുവാനോ സീറ്റുകള്‍ ലഭ്യമാക്കുവാനോ സാധിക്കില്ല. സിസ്റ്റം തന്നെയാണ് അടുത്ത ഉയർന്ന ക്ലാസിലെ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തിൽ ആളുകളെ തിരഞ്ഞെടുക്കുന്നതും അവരു‌ടെ ടിക്കറ്റുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതും.

PC:Ales Krivec

അപ്ഗ്രേഡ് വേണ്ടെങ്കില്‍

അപ്ഗ്രേഡ് വേണ്ടെങ്കില്‍

തങ്ങളു‌ടെ ടിക്കറ്റിന് ഉയര്ഡന്ന ക്ലാസിലേക്ക് ലഭിച്ച അപ്ഗ്രഡേഷന്‍ വേണ്ടന്നുവയ്ക്കുവാന്‍ യാത്രക്കാര്‍ക്കു സാധിക്കും. ‌ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും പ്രത്യേകം പ്രശ്നങ്ങളില്ല. നിങ്ങള്‍ അ‌ടിസ്ഥാനപരമായി ഏതേ ക്ലാസ് ആണോ ബുക്ക് ചെയ്തത് അതിന്‍റെ നിരക്കിലായിരിക്കും ടിക്കറ്റിന്റെ വില നൽകുക. അപ്ഗ്രേഡ് ചെയ്തു കിട്ടിയ ടിക്കറ്റിന്റെ വിലയല്ല ലഭിക്കുക എന്നോര്‍മ്മിക്കുക.

PC:Andy Pearce

ബുക്ക് ചെയ്യുമ്പോള്‍ ഓര്‍മ്മിക്കാം

ബുക്ക് ചെയ്യുമ്പോള്‍ ഓര്‍മ്മിക്കാം

നിങ്ങള്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ ഉയര്‍ന്ന ക്ലാസിലേക്കു മാത്രമേ അപ്ഗ്രഡേഷന്‍ സാധ്യമാകൂ എന്ന് ഓര്‍മ്മിക്കുക. അതായത് സ്ലീപ്പർ ക്ലാസ് ബെർത്തിന് ടിക്കറ്റ് ഉണ്ടെങ്കിൽ അത് എസി മൂന്നാം ടയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. അതുപോലെ, മൂന്നാമത്തെയും രണ്ടാമത്തെയും എസി ടയറുകളിലെ ബർത്തുകൾ യഥാക്രമം സെക്കൻഡ്, ഫസ്റ്റ് എസി കംപാർട്ട്‌മെന്റുകളിലേക്കും ആണ് അപ്ഗ്രേഡ് ചെയ്യപ്പെ‌ടുവാനുള്ല സാധ്യത. ഉയര്‍ന്ന ക്സാലില്‍ സീറ്റുകള്‍ ലഭ്യമാണെങ്കില്‍ മാത്രമേ ഇത് ലഭ്യമാകൂ. സാധാരണ ഓഫ് സീസണുകളിലാണ് അപ്ഗ്രഡേഷന് സാധ്യത കൂടുതലുള്ളത്.
മറ്റൊന്ന്, അപ്ഗ്രേഡ് ലഭിക്കുവാന്‍ താല്പര്യമുള്ളവര്‍ നിങ്ങളു‌ടെ യാത്രാ തിയ്യതിക്ക് കുറഞ്ഞത് 20 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യുക.

PC:Mike Kotsch

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+