Search
  • Follow NativePlanet
Share
» »വാരണാസിയും അയോധ്യയും കാണാം! ഐആര്‍സിടിസിയുടെ കൊച്ചി-വാരണാസി യാത്ര,പാക്കേജ് തുടങ്ങുന്നത് 28,755 രൂപയില്‍

വാരണാസിയും അയോധ്യയും കാണാം! ഐആര്‍സിടിസിയുടെ കൊച്ചി-വാരണാസി യാത്ര,പാക്കേജ് തുടങ്ങുന്നത് 28,755 രൂപയില്‍

ഈ പട്ടികയിലേക്ക് ഏറ്റവും പുതുതായി എത്തിയിരിക്കുന്നത് കൊച്ചി-വാരണാസി എയര്‍ ടൂര്‍ പാക്കേജാണ്.

സഞ്ചാരികള്‍ക്കു പോക്കറ്റിനിണങ്ങുന്ന തുകയ്ക്ക് ഏറ്റവും മികച്ച ടൂര്‍ പാക്കേജുകളാണ് ഐആര്‍സിടിസിയുടെ പ്രത്യേകത. സീസണിനനുസരിച്ച് നിരവധി യാത്രകളാണ് ട്രെയിനിലും വിമാനത്തിലുമായി പാക്കേജുകള്‍ നിരവധി ലഭ്യമാണ്. ഈ പട്ടികയിലേക്ക് ഏറ്റവും പുതുതായി എത്തിയിരിക്കുന്നത് കൊച്ചി-വാരണാസി എയര്‍ ടൂര്‍ പാക്കേജാണ്.

കൊച്ചിയില്‍ നിന്നും വാരണാസിയിലേക്ക്

കൊച്ചിയില്‍ നിന്നും വാരണാസിയിലേക്ക്

നാല് രാത്രിയും അഞ്ച് പകലും നീണ്ടു നില്‍ക്കുന്ന വിമാന യാത്രാ പാക്കേജ് കൊച്ചിയില്‍ നിന്ന് ആരംഭിച്ച് വാരാണസി, അയോധ്യ, പ്രയാഗ് രാജ് എന്നീ സ്ഥലങ്ങളിലൂടെ പോകുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. അയോധ്യാ ദര്‍ശനം കൂടി ഈ ആഭ്യന്തര യാത്രാ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2021 ഡിസംബര്‍ രണ്ടാം തിയ്യതി കൊച്ചി വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കുന്ന രീതിയിലാണ് യാത്ര. 28755 രൂപയിലാണ് പാക്കേജ് നിരക്ക് ആരംഭിക്കുന്നത്.

 ഒന്നാം ദിവസം: കൊച്ചി-വാരണാസി

ഒന്നാം ദിവസം: കൊച്ചി-വാരണാസി

കൊച്ചി വിമാനത്താവളത്തില്‍ നിന്നും വാരണാസിയിലേക്കുള്ള യാത്രയോടെയാണ് ഈ പാക്കേജിനു തുടക്കമാവുന്നത്. കൊച്ചിയില്‍ നിന്നും രാവിലെ 6.30 ന് വിമാനം പുറപ്പെടും. ഉച്ചയ്ക്ക് 1.00 മണിക്ക് വാരണാസിയില്‍ എത്തും. സഞ്ചാരികള്‍ക്ക് അപ്പോള്‍ തന്നെ ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യാം. വൈകിട്ട് ഗംഗാ ആരതി കാണുവാനുള്ള സൗകര്യമുണ്ട്. രാത്രി താമസം വാരണാസിയിലെ ഹോട്ടലില്‍

രണ്ടാം ദിവസം: വാരണാസി സിറ്റി ടൂര്‍

രണ്ടാം ദിവസം: വാരണാസി സിറ്റി ടൂര്‍

പ്രഭാത ഭക്ഷണത്തിനു ശേഷം വാരണാസി സിറ്റി ടൂറിന് തുടക്കമാവും. കാശി വിശ്വനാഥ ക്ഷേത്രവും അന്നപൂര്‍ണ്ണ ക്ഷേത്രവുമാണ് ആദ്യം സന്ദര്‍ശിക്കുക. ഉച്ചഭക്ഷണത്തിനു ശേഷം സാരാനാഥിലേക്ക് പോകും. രാത്രി ഹോട്ടലിലേക്ക് തിരികെ വരും. അന്ന് രാത്രിയും വാരണാസിയില്‍ ചിലവഴിക്കാം

ദിവസം 3: വാരണാസി-അലഹാബാദ്

ദിവസം 3: വാരണാസി-അലഹാബാദ്

മൂന്നാമത്തെ ദിവസം രാവിലെ തന്നെ അലഹബാദിലേക്ക് തിരിക്കും. വാരണാസിയില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്രയാണ് ഇവിടേക്കുള്ളത്. ഉച്ചകഴിഞ്ഞ് അലഹബാദ് കാണാം സംഗമം, അലഹബാദ് കോട്ട, പാടൽപുരി ക്ഷേത്രം എന്നിവയാണ് സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍. അലഹബാദിൽ രാത്രി താമസം.

ദിവസം 4: അലഹബാദ്-അയോധ്യ-വാരണാസി

ദിവസം 4: അലഹബാദ്-അയോധ്യ-വാരണാസി

നാലാം ദിവസം രാവിലെ എട്ടുമണിക്ക് അയോധ്യയിലേക്ക് യാത്ര പുറപ്പെ‌ടും. ഏകദേശം 4 മണിക്കൂർ ദൂരം അയോധ്യയിലെത്തുവാന്‍ സഞ്ചരിക്കണം. രാമജന്മഭൂമി (ശ്രീരാമന്റെ ജന്മസ്ഥലം) ആണിവ‌ടെ പ്രധാനമായും സന്ദര്‍ശിക്കുന്നത്. ലക്ഷ്മൺ ഘട്ട്, കലാ രാമക്ഷേത്രം, കനക് ഭവൻ ക്ഷേത്രം എന്നീ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തും. രാത്രി തിരികെ വാരണാസിയിലേക്ക് മ‌ടങ്ങും.

ദിവസം5: വാരണാസി-കൊച്ചി

ദിവസം5: വാരണാസി-കൊച്ചി

പ്രഭാത ഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് പോകും. 1.30 നാണ് ഫ്ലൈറ്റ്. രാത്രി 8.15 ഓ‌ടെ കൊച്ചിയിലെത്തും.

പാക്കേജില്‍ ഉള്‍പ്പെ‌ടുന്നത്

പാക്കേജില്‍ ഉള്‍പ്പെ‌ടുന്നത്

ഇക്കണോമി ക്ലാസില്‍ ഇൻഡിഗോ എയർലൈൻസിന്റെ വിമാന ടിക്കറ്റുകൾ (കൊച്ചി-വാരണാസി-കൊച്ചി), വാരാണസിയിൽ പ്രഭാതഭക്ഷണവും അത്താഴവും ഉള്ള രാത്രി ഹോട്ടൽ താമസം (എസി റൂമുകൾ), പ്രഭാതഭക്ഷണവും അത്താഴവും അലഹബാദിലെ രാത്രി ഹോട്ടൽ താമസം (എസി മുറികൾ), ഐആര്‍സി‌ടിസി ടൂർ എസ്കോർട്ടിന്റെ സേവനങ്ങൾ, ഡ്രൈവർ അലവൻസ്, ടോൾ, പാർക്കിംഗ്, ബാധകമായ എല്ലാ നികുതികള്‍ എന്നിവ പാക്കേജിന്റെ ഭാഗമായിരിക്കും.

പാക്കേജില്‍ ഉള്‍പ്പെ‌ടാത്തത്

പാക്കേജില്‍ ഉള്‍പ്പെ‌ടാത്തത്

എല്ലാ ഇടങ്ങളിലേക്കുമുള്ള പ്രവേശന ഫീസുകള്‍. ക്യാമറാ ചാര്‍ജുകള്‍, ബോട്ടിങ് ചാര്‍ജുകള്‍, വിമാന നിരക്കിൽ എന്തെങ്കിലും വർദ്ധനവ്,
എയർപോർട്ട് നികുതി, ഇന്ധന സർചാർജ് എന്നിവയിൽ എന്തെങ്കിലും വർദ്ധനവ്,ടിപ്പുകൾ, ടെലിഫോൺ ചാർജുകൾ, പോർട്ടറേജ്, അലക്കൽ ചെലവുകൾ, വൈൻ, മിനറൽ വാട്ടർ, ഭക്ഷണം, പാനീയങ്ങൾ എന്നിവപോലുള്ള വ്യക്തിഗത ചിലവുകള്‍ ഒന്നും യാത്രാ ചിലവില്‍ പൊതുവായി ഉള്‍പ്പെടുത്തില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+