ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ഷിർദി. ഭാരതത്തിലെ ആത്മീയ ആചാര്യന്മാരിലൊരാളിലൊരാളായി അറിയപ്പെടുന്ന, സായ് ബാബയെ ആരാധിക്കുന്ന ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികളെത്തുന്നു. തന്‍റെ ജീവിതത്തിലെ നീണ്ട 50 വർഷങ്ങൾ ഷിർദ്ദി ബാബ ഇവിടെ ചിലവഴിച്ചുവെന്നാണ് ചരിത്രം. അഹ്മദ്നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഷിർദ്ദിയിലേക്ക് കേരളത്തില്‍ നിന്നും നിരവധി ആളുകൾ പോകാറുണ്ട്. ഇപ്പോഴിതാ, ഐആർസിടിസി, ഷിർദ്ദി സായ് ദർശൻ ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര (Divine Journey -Shirdi Sai Darshan Rail tour package by Bharat Gaurav special Tourists train) എന്ന പേരിൽ ഇവിടേക്ക് പ്രത്യേക തീർത്ഥയാത്ര സംഘടിപ്പിക്കുകയാണ്.

ഷിർദ്ദി സായ് ദർശൻ ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര
ഐആർസിടിസിയുടെ ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ യാത്രയിലുൾപ്പെടുത്തി നടത്തുന്ന ഷിർദ്ദി സായ് ദർശൻ യാത്ര ഷിര്‍ദ്ദിയിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജുകളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ ഷിര്‍ദി കൂടാതെ നാസിക് ,പണ്ടാർപൂർ ,മന്ത്രാലയം എന്നി സ്ഥലങ്ങളും സന്ദർശിക്കും. ഏഴ് രാത്രിയും എട്ടു പകലും നീണ്ടു നിൽക്കുന്നതാണ് ഈ യാത്ര.
ഷിർദ്ദിയിൽ ഷിർദി സായി ക്ഷേത്രവും ശനിസിംഗനാപൂർ ക്ഷേത്രവും സന്ദർശിക്കും.
നാസിക്കിൽ ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ത്രയംബകേശ്വര ക്ഷേത്രം, പിന്നീട്
പണ്ഡർപൂരിൽ - ശ്രീ പാണ്ഡുരംഗ ക്ഷേത്രം,
മന്ത്രാലയത്തിൽ ശ്രീ രാഗവേന്ദ്ര ക്ഷേത്രം എന്നിവിടങ്ങളും സന്ദർശിക്കും.

കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്ര കൊല്ലം (ക്യുഎൽഎൻ) വഴി സെങ്കോട്ടൈ (എസ്‌സിടി) - തെങ്കാശി (ടിഎസ്‌ഐ) - രാജപാളയം (ആർജെപിഎം) - ശിവകാശി (എസ്‌വികെഎസ്) - വിരുദുനഗർ (വിപിടി) - മധുര (എംഡിയു) - ഡിണ്ടിഗൽ (ഡിജി) - ട്രിച്ചി (ടിപിജെ) - ചിദംബരം (സിഡിഎം) - വില്ലുപുരം (വിഎം) - ചെങ്കൽപട്ട് (സിജിഎൽ) - താംബരം (ടിബിഎം) - ചെന്നൈ എഗ്മോർ (എംഎസ്) - ഷിർഡി (എസ്എൻഎസ്ഐ) - നാസിക് (എൻകെ) - പണ്ടാർപൂർ (പിവിആർ) - മന്ത്രാലയം (എംഎഎൽഎം) വരും. തുടർന്ന് ചെന്നൈയിലെത്തുന്ന ട്രെയിൻ ചെന്നൈ എഗ്മോർ (എംഎസ്) ) - താംബരം (ടിബിഎം) - ചെങ്കൽപട്ട് (സിജിഎൽ) - വില്ലുപുരം (വിഎം) - ചിദംബരം (സിഡിഎം) - ട്രിച്ചി (ടിപിജെ) - ഡിണ്ടിഗൽ (ഡിജി - മധുര (എംഡിയു) - വിരുദുനഗർ (വിപിറ്റി) - ശിവകാശി (എസ്വികെഎസ്) - രാജപാളയം (ആർജെപിഎം) ) - തെങ്കാശി(ടിഎസ്ഐ) - സെങ്കോട്ടൈ(എസ്‌സിടി) - കൊല്ലം (ക്യുഎൽഎൻ) വഴി കൊച്ചുവേളിയിൽ മടങ്ങിയെത്തും.

3 എസി, സ്ലീപ്പർ ക്ലാസ് എന്നീ രണ്ടു ക്ലാസുകള്‍ യാത്രയിൽ ലഭ്യമാണ്. ആകെ
752 പേർക്ക് യാത്രയിൽ പങ്കെടുക്കാം. എക്കണോമി ക്ലാസിൽ 480 പേർക്കും കംഫോർട്ട് ക്ലാസിൽ 272 പേർക്കുമാണ് അവസരം. എക്കണോമി ക്ലാസിൽ ഡബിൾ/ട്രിപ്പിൾ ഷെയറിങ്ങിന് 13,950 /- രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 13,057 /-രൂപയും വരും. കംഫർട്ട് ക്ലാസിൽ ഡബിൾ/ട്രിപ്പിൾ ഷെയറിങ്ങിന് 24,642 /-രൂപയും കുട്ടികൾക്ക് 23,382 /- രൂപയും ലഭിക്കും.
ഷിര്‍ദ്ദിയിൽ
അകലെയായാണ് ഇവിടമുള്ളത്. സായ് ബാബ സമാധി മന്ദിര്‍ ആണ് ഇവിടെ കാണുവാനുള്ളത്. വ്യാഴാഴ്ച ദിവസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതലാളുകൾ എത്തുന്നത്. രാവിലെ 5 മണിമുതല്‍ രാത്രി 10 മണിവരെയാണ് ക്ഷേത്രദർശന സമയം. കേരളത്തിൽ നിന്നു പോകുമ്പോൾ ബാംഗ്ലൂര്‍ - കോലാപൂര്‍ - സതാര - ഔറംഗബാദ് വഴി ഇവിടേക്ക് വരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














