മലയാളികളുടെ യാത്രാ മോഹങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടിയ ലക്ഷ്യസ്ഥാനമാണ് വടക്കു കിഴക്കൻ ഇന്ത്യ. അതിശയിപ്പിക്കുന്ന കാലവസ്ഥയും ഭൂപ്രകൃതിയും പച്ചപ്പും വെള്ളച്ചാട്ടങ്ങളും ഒക്കെയായി മനസ്സിൽ കയറിക്കൂടിയ ഇടം. അതുകൊണ്ടുതന്നെ ഒരിക്കലെങ്കിലും ഈ നാട് കാണുവാൻ അവസരം കാത്തിരിക്കുന്നവർക്ക് ഒരു പാക്കേജുമായി വന്നിരിക്കുകയാണ് ഐആർസിടിസി. അസമിലെയും മേഘാലയയിലെയും ഏറ്റവും മികച്ച കാഴ്ചകളിലൂടെ കൊണ്ടുപോകുന്ന ഐആർസിടിസിയുടെ അസ്സാം, മേഘാലയ പാക്കേജിനെക്കുറിച്ചും സന്ദർശിക്കുന്ന സ്ഥലങ്ങൾ, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം
Wonders Of Assam And Meghalaya
അഞ്ച് രാത്രിയും ആറ് പകലും
സന്ദർശിക്കുന്ന സ്ഥലങ്ങൾ
രണ്ടാം ദിവസം പുലർച്ചെ ഷില്ലോങ്ങിൽ നിന്നു ചിറാപുഞ്ചിയിലേക്ക് പോകും. നോഹ്കലികെ വെള്ളച്ചാട്ടം, മോവ്സ്മായ് ഗുഹകൾ എന്നിവ കണ്ട് മടങ്ങും വഴി എലിഫന്‍റാ വെള്ളച്ചാട്ടവും കാണും.
മൂന്നാമത്തെ ദിവസം ഈസ്റ്റ് ഖാസി ഹിൽസിൽ ഉള്ള ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമ ആയ മൗലിനോങ് ആണ് സന്ദര്‍ശിക്കുന്നത്. ലിവിങ് റൂട്ട് ബ്രിഡ്ജ്, ധ്വാകി ലേക്ക് എന്നിവയും കാണും. നാലാം ദിവസം കാസിരംഗയിലേക്ക് പോകും വഴി ഡോൺ ബോസ്കോ മ്യൂസിയം, ഉമിയം ലേക്ക് എന്നിവ കാണും. വൈകിട്ടോടെ കാസിരംഗയിൽ എത്തും. അഞ്ചാം ദിവസം പകൽ മുഴുവന്‍ കാസിരംഗയിൽ ചിലവഴിച്ച് വൈകിട്ടോടു കൂടി ഗുവാഹത്തിക്ക് മടങ്ങും.ആറാം ദിവസം കാമാഖ്യ ക്ഷേത്രവും ബാലാജി ക്ഷേത്രവും കൂടി സന്ദർശിച്ച് തിരികെ മടങ്ങും.
ടിക്കറ്റ് നിരക്കിൽ ഉൾപ്പെട്ടിരിക്കുന്നത്
ഡ്രൈവർ അലവൻസ്, ടോൾ, പാർക്കിംഗ് എന്നിവയും ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു. രാത്രി താമസത്തിൽ ഷില്ലോങ് (03 രാത്രികൾ), കാസിരംഗ (1 രാത്രി), ഗുവാഹത്തി (1 രാത്രി) എന്നിങ്ങനെയാണ് ഹോട്ടലിൽ ചിലവഴിക്കുന്നത്.
ടിക്കറ്റ് നിരക്ക്



Click it and Unblock the Notifications
















