Search
  • Follow NativePlanet
Share
» » ജഗനാഥ പുരി രഥയാത്ര ഇന്ന്; സ്വർണ്ണച്ചൂലാൽ രഥം വൃത്തിയാക്കുന്ന രാജാവ്.. ലോകത്തൊരിടത്തും കാണാത്ത ആചാരങ്ങൾ, ലൈവ്

ജഗനാഥ പുരി രഥയാത്ര ഇന്ന്; സ്വർണ്ണച്ചൂലാൽ രഥം വൃത്തിയാക്കുന്ന രാജാവ്.. ലോകത്തൊരിടത്തും കാണാത്ത ആചാരങ്ങൾ, ലൈവ്

ജഗനാഥ പുരി രഥയാത്ര 2024 ആരംഭിക്കുവാൻ മണിക്കൂറുകൾ മാത്രമേയുള്ളൂ. ലക്ഷക്കണക്കിന് വിശ്വാസികളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പുരിയിലെത്തി ഇതിൽ പങ്കെടുക്കാനായി കാത്തു നിൽക്കുന്നത്. ആഷാഢ മാസത്തിലെ ഏറ്റവും വിശുദ്ധമായ പത്ത് ദിവസങ്ങളായാണ് വിശ്വാസികൾ ജഗനാഥ പുരി രഥയാത്രയെ കാണുന്നത്. ശ്രീകൃഷ്ണന്റെ മധുര യാത്രയുടെ ഓർമ്മയിൽ നടത്തുന്ന പുരി രഥയാത്രയില്‍ പങ്കെടുക്കാൻ കഴിഞ്ഞാൽ മോക്ഷഭാഗ്യം എന്നാണല്ലോ വിശ്വാസം.

രഥയാത്ര ആഷാഡ മാസത്തിലെ ശുക്ല പക്ഷത്തിലെ രണ്ടാം ദിവസം അല്ലെങ്കിൽ ദ്വിതീയ തിഥിയിൽ ആരംഭിച്ച് ആഷാഡ മാസത്തിലെ തന്നെ ശുക്ല പക്ഷത്തിലെ പത്താം ദിവസത്തിലോ ദശമി തിഥിയിലോ അവസാനിക്കും. ഈ വർഷത്തെ രഥയാത്ര ആഘോഷങ്ങളിൽ പതിനഞ്ച് ലക്ഷത്തോളം വിശ്വസികളെയും സന്ദർശകരെയുമാണ് പ്രതീക്ഷിക്കുന്നത്.

Jagannath Puri Rath Yatra 2024 Rituals Pulling Of Chariots Temple Timings

പുരി രഥയാത്രാ സമയം

രഥയാത്ര ഈ വർഷം രണ്ട് ദിവസങ്ങളിലായി 2024 ജൂലൈ 7, 8 തീയതികളിൽ പുരിയിൽ നടക്കും. നബജൗബന ദർശനം, നേത്ര ഉത്സവം, രഥയാത്ര എന്നീ മൂന്നു സംഭവങ്ങളഴ്‍ ഒരുമിച്ച് ഒരു ദിവസം വരുന്നു എന്ന പ്രത്യേകതയും ഈ ഞായറാഴ്ചയ്ക്കുണ്ട്. . 53 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഈ ദിവസങ്ങൾ ഒരുമിച്ച് വരുന്നത്. ദ്വിതീയ തിഥി ജൂലൈ 07 ന് പുലർച്ചെ 04:26 ന് ആരംഭിച്ച് ജൂലൈ 08 ന് പുലർച്ചെ 04:59 ന് അവസാനിക്കും.
ജൂലൈ 8 ന് ദേവതകളെ ശ്രീഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന വിധത്തിലാണ് ചടങ്ങുകൾ.

ഒട്ടേറെ ചടങ്ങുകളായും പൂജകളാലും ആചാരങ്ങളാലും സമ്പന്നമാണ് രഥയാത്ര. യാത്രയ്ക്ക് മുന്നോടിയായി ആ ദിവസം പുലർച്ച മംഗള ആരതിയോടും കൂടിയാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിന്‍റെ ശ്രീകോവിലിലെ ദേവതകളെ ആചാരപരമായ ഉണർത്തുന്ന അതിമനോഹരമായ ചടങ്ങാണിത്. എന്നാൽ ക്ഷേത്രത്തിനുള്ളിലെ സ്വകാര്യ ചടങ്ങ് ആയതിനാൽ പുറത്തു നിന്നുള്ളവർക്ക് ഇ് കാണാൻ സാധിക്കില്ല. മംഗൾ ആരതി കഴിഞ്ഞാൽ ദേവതകളെ ദർശിക്കാനുള്ള അവസരമുണ്ട്.

Jagannath Puri Rath Yatra 2024 Rituals Pulling Of Chariots Temple Timings

ഈ ദർശനത്തിനായി ആയിരക്കണക്കിന് പേർ ക്ഷേത്രത്തിനു പുറത്ത് തടിച്ചുകൂടും. ഇതേസമയം ന്നെ ക്ഷേത്രപരിസരത്ത് രഥ അലങ്കാരം നടക്കുന്നുണ്ടാവും. രഥയാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി അവസാന വട്ട മിനുക്കു പണികളാണ് ഇവിടെ നടക്കുന്നത്. അലങ്കാരത്തിൽ തുണികൾ, പൂക്കൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടുത്തും.

മംഗള ആരതിക്ക് ശേഷം, ആഷാഢ ശുക്ല തിഥിയുടെ രണ്ടാം ദിവസം "മംഗളാർപ്പണ ചടങ്ങ്" നടത്തുന്നു. നാല് ദേവതകളും ഒരു പഹണ്ടിയിൽ (ആചാര ഘോഷയാത്ര) വന്ന് ഒന്നിന് പുറകെ ഒന്നായി വിശുദ്ധ രഥങ്ങളിൽ കയറുന്നു.

ഛേര പന്‍ഹാര

പുരി രഥയാത്രയിലെ ഏറ്റവും മനോഹരവും അർത്ഥവത്തായുമായ ചടങ്ങുകളിൽ ഒന്നാണ് ഛേര പന്‍ഹാര. ദൈവത്തിന് മുന്നിൽ രാജാവുപോലും സാധാരണക്കാരനാണ്, ഒരു പരിഗണനയും ഇല്ല എന്നു കാണിക്കുന്ന ഒരു ചടങ്ങാണിത്. ഘോഷയാത്രയ്ക്ക് മുമ്പായി നടക്കുന്ന ചേര പൻഹാര ചടങ്ങിൽ ഗജപതി മഹാരാജാവ് ആണ് പങ്കെടുക്കുന്നത്. ദേവതകളെ അവരുടെ രഥങ്ങളിൽ അലങ്കരിച്ച ശേഷം, രാജാവ് ആചാരപരമായ ഘോഷയാത്രയിൽ എത്തിച്ചേരുന്നു.

തുടർന്ന് ദേവന്മാർക്ക് പ്രാർത്ഥനയും കർപ്പൂരദീപവും അർപ്പിച്ചു കഴിഞ്ഞ് മഹാരാജാവ് ഒരു സ്വർണ്ണ ചൂലുകൊണ്ട് രഥത്തിന്‍റെ നിലകൾ തൂത്തുവാരുന്ന അനുഷ്ഠാനമാണിത്. വിനയവും എളിമയും ദൈവത്തിനു മുന്നിൽ എല്ലാവരും ഒന്നാണെന്ന് സന്ദേശമാണിത് നല്കുന്നത്.
വൃത്തിയാക്കിയ ശേഷം രാജാവ് രഥത്തിൽ ചന്ദനം പൂശുന്നു. അതോടു കൂടി രഥങ്ങള് യാത്രയ്ക്കായി തയ്യാറെടുത്തു കഴിഞ്ഞു. കാഹള വിളികളും ആർപ്പു വിളികൾക്കുമൊപ്പം മുഹൂർത്തത്തിൽ രഥം വലിച്ചു തുടങ്ങും. 3 കിലോമീറ്റർ അകലെയുള്ള ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കും.

പുരി ജഗനാഥ രഥയാത്ര ഓൺലൈനിൽ കാണാം

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ചടങ്ങുകളിലൊന്നായ പുരി ജഗനാഥ രഥയാത്ര കാണണമെന്ന് ആഗ്രഹം തോന്നുന്നില്ലേ. ഒഡീഷ വരെ പോകാൻ പറ്റിയില്ലെങ്കിലും വിഷമിക്കേണ്ട. യാത്രയുടെ തത്സമയ സംപ്രേക്ഷണം നിങ്ങൾക്ക് ഓൺലാൻ ആയി കാണാം. ദൂരദർശന് ഇതിനുള്ള സൗകര്യം ഒരുക്കുന്നു. https://www.youtube.com/watch?v=HSTkg2CZ4uIഎന്ന ലിങ്ക് സന്ദർശിച്ച് നിങ്ങൾക്ക് ദൂരദർശൻ ഒഡിയ യൂട്യൂബ് ചാനലിൽ രഥയാത്ര തത്സമയം കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: puri festival odisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+